ചരിത്ര നേട്ടം, ഡൊമിനിക് തീം യു എസ് ഓപ്പണ്‍ പുരുഷ ചാംപ്യന്‍

author

ന്യൂയോര്‍ക്ക്: യു എസ് ഓപ്പണ്‍ പുരുഷ കിരീടം ഓസ്ട്രിയന്‍ താരം ഡൊമിനിക് തീമിന്. തീമിന്റെ ആദ്യം ഗ്രാന്‍സ്ലാം കിരീടമാണിത്. ഫൈനലില്‍ ജര്‍മന്‍ താരം അലക്സാണ്ടര്‍ സ്വരേവനെ തോല്‍പ്പിച്ചാണ് കിരീടം നേടിയത്. രണ്ടിനെതിരെ മൂന്ന് സെറ്റിനാണ് സ്വരേവനെ തോല്‍പ്പിച്ചത്.

ആദ്യരണ്ട് സെറ്റ് നഷ്ടമായ ശേഷമാണ് തീമിന്റെ നാടകീയ തിരച്ചുവരവ്. സ്കോര്‍ 2-6,4-6,6-4,6-3,7-6. പുരുഷവിഭാഗത്തില്‍ ആറു വര്‍ഷത്തിനുശേഷമാണ് പുതിയൊരു ഗ്രാന്‍സ്ലാം ചാമ്ബ്യനുണ്ടാവുന്നത്. 27കാരനായ തീം നേരത്തേ നാല് തവണ ഫൈനലില്‍ എത്തിയിട്ടുണ്ട്.

ഇതോടെ ഇത്തവണത്തെ ഗ്രാന്‍സ്ലാം പോരാട്ടങ്ങള്‍ക്ക് കൂടി തിരശീല വീഴുകയാണ്. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ മാത്രമാണ് ഇക്കൊല്ലം നടന്നത്. ലോകവ്യാപകമായി കൊവിഡ് പടര്‍ന്നുപിടിച്ച പശ്ചാത്തലത്തില്‍ വിംബിള്‍ഡണ്‍ ഉപേക്ഷിച്ചപ്പോള്‍ മേയ് രണ്ടാം വാരം ആരംഭിക്കേണ്ടിയിരുന്ന ഫ്രഞ്ച് ഓപ്പണ്‍ ഈ മാസം നടത്തുന്നതിനായി നീട്ടിവച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

സ്വര്‍ണക്കടത്ത് കേസ് : ലൈഫ് മിഷന്‍ സിഇഒ യു.വി ജോസിനെ ഇന്ന് എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യാന്‍ സാധ്യത

ലൈഫ് മിഷന്‍ പദ്ധതിക്കായി ലഭിച്ച പണത്തില്‍ ഒരു ഭാഗം തിരുവനന്തപുരം സ്വര്‍ണ കള്ളക്കടത്ത് പ്രതി സ്വപ്ന സുരേഷിന് കമ്മീഷനായി നല്‍കിയെന്ന ആരോപണത്തില്‍ ലൈഫ് മിഷന്‍ സിഇഒ യുവി ജോസിനെ ഇന്ന് എന്‍ഫോഴ്‌സ്‌മെന്‍റ് ചോദ്യം ചെയ്യാന്‍ സാധ്യത. റെഡ് ക്രസന്റ് കേരളത്തിലേക്ക് സാമ്ബത്തിക സഹായം നല്‍കാന്‍ ഇടയായ സാഹചര്യം, നിര്‍മാണത്തിനായി യൂണിടെക്കിനെ തെരഞ്ഞെടുത്ത സാഹചര്യം, ഇതിന്റെ പേരിലുള്ള കൈക്കൂലി ഇടപാട് എന്നിവയിലാണ് ചോദ്യം ചെയ്യല്‍. യുവി ജോസിന് എന്‍ഫോഴ്‌സ്‌മെന്റ് നേരത്തെ നോട്ടിസ് […]

Subscribe US Now