ചിട്ടി ക്രമക്കേട്; കെ എസ് എഫ് ഇ ബ്രാഞ്ചുകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന, കളളപണം വെളുപ്പിച്ചെന്നും സംശയം

author

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ കെ എസ് എഫ് ഇ ശാഖകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. ഓപ്പറേഷന്‍ ബചത് എന്ന പേരില്‍ ഇന്നലെ നടത്തിയ പരിശോധന ഇന്നും തുടരും. ചിട്ടികളിലെ ക്രമക്കേടുമായി ബന്ധപ്പെട്ടാണ് പരിശോധന. ബ്രാഞ്ച് മാനേജര്‍മാരുടെ ഒത്താശയോടെ ചില വ്യക്തികള്‍ ബിനാമി ഇടപാടില്‍ ക്രമക്കേട് നടത്തുന്നതായുളള പരാതികളെ തുടര്‍ന്നാണ് പരിശോധന നടന്നത്.

റെയ്ഡില്‍ ഗുരുതര ചട്ടലംഘനങ്ങളാണ് കണ്ടെത്തിയത്. ബ്രാഞ്ച് മാനേജര്‍മാരുടെ ഒത്താശയോടെ പണം വകമാറ്റിയെന്നും കളളപണം വെളുപ്പിച്ചെന്നും കണ്ടെത്തി. വലിയ ചിട്ടികളില്‍ ചേരാന്‍ ആളില്ലാതെ വരുമ്ബോള്‍ കെ എസ് എഫ് ഇയുടെ തനത് ഫണ്ടില്‍ നിന്നും ചിട്ടിയടച്ച്‌ ചില മാനേജര്‍മാര്‍ കളളക്കണക്ക് തയ്യാറാക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.

നാല് കെ എസ് എഫ് ഇകളില്‍ സ്വര്‍ണ പണയത്തിലും തട്ടിപ്പ് കണ്ടെത്തിയിട്ടുണ്ട്. ഈടായി വാങ്ങുന്ന സ്വര്‍ണം സുരക്ഷിതമല്ലാതെ സൂക്ഷിക്കുന്നുവെന്നും കണ്ടെത്തി. ശാഖകളിലെ ക്രമക്കേടുകള്‍ നടപടി ശുപാര്‍ശയോടെ സര്‍ക്കാരിന് കൈമാറുമെന്ന് വിജിലന്‍സ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

കൊവിഡ് വാക്‌സിന്‍ ഉത്പാദനം നേരിട്ട് വിലയിരുത്താന്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം തുടങ്ങി

ന്യൂദല്‍ഹി : രാജ്യത്തെ കൊറോണ വാക്‌സിന്‍ വികസന പ്രവര്‍ത്തനങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് വിലയിരുത്തുന്നു. രാജ്യത്ത് പ്രവര്‍ത്തിക്കുന്ന മൂന്ന് കോവിഡ് പ്രതിരോധ വാക്സിന്‍ നിര്‍മാണ ഫാര്‍മ പ്ലാന്റുകള്‍ പ്രധാനമന്ത്രി ഇന്ന് സന്ദര്‍ശിക്കും. സൈഡസ് കാഡില, ഭാരത് ബയോടെക്ക്, സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ എന്നിവിടങ്ങളിലാണ് മോദി സന്ദര്‍ശിക്കുന്നത്. വാക്സിന്‍ വികസനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നേരിട്ടറിയുന്നതിനായി മോദി അഹമ്മദാബാദിനടുത്തുള്ള പ്രധാന ഫാര്‍മകളിലൊന്നായ സൈഡസ് കാഡിലയുടെ പ്ലാന്റ് സന്ദര്‍ശിക്കുമെന്ന് ഗുജറാത്ത് ഉപ മുഖ്യമന്ത്രി […]

You May Like

Subscribe US Now