ചിരാഗ് പസ്വാന്‍ എന്‍.ഡി.എയുടെ ഭാഗമല്ല, എന്‍.ഡി.യുടെ ബാനറില്‍ മത്സരിക്കാനാകില്ല: നിലപാട് വ്യക്തമാക്കി ബി.ജെ.പി

author

പറ്റ്ന: നിയമസഭ തെരഞ്ഞെടുപ്പിന് 20 ദിവസം മാത്രം ശേഷിക്കെ ചിരാഗ് പസ്വാന്‍റെ എല്‍.ജെ.പിയില്‍ ചേരാനായി പാര്‍ട്ടി വിട്ട 8 റെബലുകളെ പുറത്താക്കി ബി.ജെ.പി. എല്‍.ജെ.പി മുന്നണിയുടെ ഭാഗമല്ലെന്നും ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവും ഡെപ്യൂട്ടി മുഖ്യമന്ത്രിയുമായി സുശീല്‍ കുമാര്‍ മോദി വ്യക്തമാക്കി.

മുന്‍ മുഖ്യമന്ത്രി ജിതിന്‍ റാം മാഞ്ചിയുടെ എച്ച്‌.എ.എം, മുകേഷ് സാഹ്നിയുടെ വി.ഐ.പി, ബി.ജെ.പി എന്നീ പാര്‍ട്ടികള്‍ക്ക് മാത്രമാണ് എന്‍.ഡി.യുടെ ബാനറില്‍ മത്സരിക്കാനാകുക. തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം ലഭിച്ചാല്‍ നിതീഷ്കുമാറായിരിക്കും മുഖ്യമന്ത്രിയെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി നിതീഷ്കുമാറും അന്തരിച്ച നേതാവ് രാംവിലാസ് പസ്വാന്‍റെ പുത്രന്‍ ചിരാഗ് പസ്വാനുമായുള്ള ശീതസമരം രൂക്ഷമായിരിക്കെയാണ് ബി.ജെ.പി നിലപാട് വ്യക്തമാക്കിയത്.

ആറുതവണ മുഖ്യമന്ത്രിയായ നിതീഷ് കുമാറിനുപിന്നില്‍ ഉറച്ചു നില്‍ക്കുകയാണ് ബി.ജെ.പി എന്നതാണ് ഉപമുഖ്യമന്ത്രി നല്‍കുന്ന സന്ദേശം. മുഖ്യമന്ത്രിപദം ലക്ഷ്യംവെക്കുന്ന ചിരാഗ് പസ്വാനെ ബി.ജെ.പി പിന്തുണക്കുകയാണെന്ന നിതീഷ്കുമാറിന്‍റെ ആശങ്കകള്‍ക്ക് തടയിടുന്നതാണ് സുശീല്‍ കുമാര്‍ മോദിയുടെ പ്രഖ്യാപനം.

Leave a Reply

Your email address will not be published. Required fields are marked *

Next Post

പത്തൊന്‍പതുകാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു റോഡില്‍ ഉപേക്ഷിച്ചു; രണ്ടു പേര്‍ പിടിയില്‍, ഒരാള്‍ ഒളിവില്‍

റായ്പൂര്‍: മൂന്ന് പേര്‍ ചേര്‍ന്ന് പത്തൊന്‍പതുകാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു. ഛത്തീസ്ഗഢിലെ ജാഷ്പൂര്‍ ജില്ലയിലെ ഒരു ഗ്രാമത്തിലാണ് സംഭവം. പ്രതികളില്‍ രണ്ടുപേരെ അറസ്റ്റുചെയ്തതായും ഒരാള്‍ ഒളിവിലാണെന്നും പൊലീസ് പറഞ്ഞു. ഒക്ടോബര്‍ ഒന്‍പതിനായിരുന്നു കേസിനാസ്പദമായ സംഭവം. അരുണ്‍, സുശീല്‍ ചൗഹാന്‍ എന്നിവരാണ് അറസ്റ്റിലായത്. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത ശേഷം വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു. യുവതിയെ ആശുപത്രിയിലെത്തിച്ച ശേഷമാണ് പെണ്‍കുട്ടി പീഡനവിവരം പുറത്തു പറയുന്നത്‌. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് യുവാക്കള്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്. […]

You May Like

Subscribe US Now