ചെന്നൈ സ്വദേശിനിയെ മതപരിവര്‍ത്തനം നടത്തി തട്ടിക്കൊണ്ടുപോയ സംഭവം: സാക്കിര്‍ നായിക്കിനെ പ്രതിചേര്‍ത്തു

author

ചെന്നൈ: ചെന്നൈ സ്വദേശിയായ പെണ്‍കുട്ടിയെ മതപരിവര്‍ത്തനം നടത്തി തട്ടിക്കൊണ്ടു പോയെന്ന പരാതിയില്‍ വിവാദ മത പ്രഭാഷകന്‍ സാക്കിര്‍ നായിക്കിനെ പ്രതി ചേര്‍ത്ത് എന്‍ഐഎ അന്വേഷണം തുടങ്ങി. ബംഗ്ലാദേശ് കേന്ദ്രീകരിച്ചുള്ള സംഘമാണ് കുട്ടിയെ തട്ടികൊണ്ടുപോയതിന് പിന്നിലെന്നാണ് മാതാപിതാക്കളുടെ ആരോപണം.

ലണ്ടനില്‍ പഠനത്തിനായി പോയ പെണ്‍കുട്ടിയെ ഏപ്രില്‍ മാസത്തോടെയാണ് കാണാതാകുന്നത്. മാതാപിതാക്കളുടെ പരാതിയില്‍ ചെന്നൈ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. എന്നാല്‍ കുട്ടിയെ മതം മാറ്റിയെന്നും വിട്ട് കിട്ടാന്‍ ഒരു സംഘം പണം ആവശ്യപ്പെട്ടുവെന്നും മാതാപിതാക്കള്‍ പിന്നീട് ആരോപിച്ചു. സംഭവവുമായി വിവാദ മതപ്രഭാഷകന്‍ സാക്കിര്‍ നായിക്കിന് ബന്ധമുണ്ടെന്ന വിവരം പുറത്തുവന്നതോടെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശ പ്രകാരം എന്‍ഐഎ കേസ് ഏറ്റെടുക്കുകയായിരുന്നു. ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി നേതാവ് എസ്.എസ് ഹുസൈന്റെ മകന്‍ നഫീസിനെതിരെയും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

തട്ടികൊണ്ടുപോകല്‍, ലൈംഗികമായി ചൂഷണം ചെയ്യല്‍ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് എന്‍ഐഎ കേസ് രജിസ്റ്റര്‍ ചെയ്തത്. നഫീസ്,ഗഫ്വാസ് എന്നിവര്‍ ഒന്നും രണ്ടും പ്രതികളും സാക്കിര്‍ നായിക് മൂന്നാം പ്രതിയുമാണ്. പ്രതികളെല്ലാം ബംഗ്ലാദേശിലെ ചില സംഘടനകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുവെന്നാണ് അന്വേഷണ സംഘത്തില്‍ നിന്ന് ലഭിക്കുന്ന വിവരം.

Leave a Reply

Your email address will not be published. Required fields are marked *

Next Post

കുഞ്ഞിനെ കൊന്നത് കൈയും തുണിയും ഉപയോഗിച്ച്‌ ശ്വാസംമുട്ടിച്ച്‌; ഹോസ്റ്റല്‍ മുറിയില്‍ ജന്മം നല്‍കിയ കുഞ്ഞിനെ കൊന്ന അമ്മ അറസ്റ്റില്‍

ഹോസ്റ്റല്‍ മുറിയില്‍ പ്രസവിച്ച നവജാത ശിശുവിനെ ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ബാങ്ക് ഉദ്യോഗസ്ഥയും അവിവാഹിതയുമായ മൂലമറ്റം വടക്കേടത്ത് അമലുജോര്‍ജ് (27) ആണ് അറസ്റ്റിലായത്. പ്രസവശേഷം ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവതിയെ ഡിസ്ചാര്‍ജ് ചെയ്തപ്പോഴാണ് അന്വേഷണ സംഘം അറസ്റ്റു ചെയ്തത്. കൈയും തുണിയും ഉപയോഗിച്ച്‌ ശ്വാസംമുട്ടിച്ചാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. ബാങ്കില്‍ കാഷ്യറായ യുവതി അതേ […]

You May Like

Subscribe US Now