ചെ​ക്ക്​ ത​ട്ടി​പ്പു​ക​ള്‍ ത​ട​യാ​ന്‍ ‘പോ​സി​റ്റി​വ്​ പേ ​സി​സ്​​റ്റ’​വു​മാ​യി റി​സ​ര്‍​വ്​ ബാ​ങ്ക്

author

മും​ബൈ : രാജ്യത്ത് ചെക്ക് തട്ടിപ്പുകള്‍ തടയാന്‍ ഇനി പോസിറ്റീവ് പേ സിസ്റ്റം. 2021 ജനുവരി ഒന്നുമുതല്‍ സംവിധാനം യാഥാര്‍ത്ഥ്യമാകും എന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു. ഉയര്‍ന്ന തുകയുടെ ചെക്കുകള്‍ക്കാണ് ഇത് ബാധകം.

50,000 രൂ​പ​ക്കു​മേ​ലു​ള്ള ചെ​ക്കി​ല്‍ പ​ണം കൈ​മാ​റ്റ​ത്തി​ന്​ ഉ​പ​ഭോ​ക്താ​വിന്റെ ആ​വ​ശ്യ​പ്ര​കാ​ര​മാ​ണ്​ പോ​സി​റ്റി​വ്​ പേ ​സി​സ്​​റ്റം ഏ​ര്‍​പ്പെ​ടു​ത്തു​ക​യെ​ങ്കി​ല്‍ അ​ഞ്ചു​ല​ക്ഷ​ത്തി​ല്‍ കൂ​ടു​ത​ലു​ള്ള തു​ക​യു​ടെ ചെ​ക്കി​ന്​ ബാ​ങ്കു​ക​ള്‍ സ്വ​മേ​ധ​യാ ഏ​ര്‍​പ്പെ​ടു​ത്തും. ​

ചെ​ക്ക്​ സ​മ​ര്‍​പ്പി​ച്ച​യാ​ള്‍ എ​സ്.​എം.​എ​സ്, മൊ​ബൈ​ല്‍ ആ​പ്, ഇ​ന്‍​റ​ര്‍​നെ​റ്റ്​ ബാ​ങ്കി​ങ്, എ.​ടി.​എം തു​ട​ങ്ങി​യ ഏ​തെ​ങ്കി​ലും ഇ​ല​ക്​​ട്രോ​ണി​ക്​ രീ​തി​യി​ലൂ​ടെ ചെ​ക്കി​​ലെ വി​വ​ര​ങ്ങ​ള്‍ ബാ​ങ്കി​ന്​ കൈ​മാ​റു​ന്ന​താ​ണ്​ പോ​സി​റ്റി​വ്​ പേ ​സി​സ്​​റ്റം. ഇ​ങ്ങ​നെ ല​ഭി​ക്കു​ന്ന വി​വ​രം ചെ​ക്കി​ലെ വി​വ​ര​ങ്ങ​ളു​മാ​യി ഒ​ത്തു​നോ​ക്കി​യ​ശേ​ഷ​മേ ​പ​ണം കൈമാ​റ്റ​ത്തി​നാ​യി​ ബാ​ങ്ക് ചെ​ക്ക്​​ സ​മ​ര്‍​പ്പി​ക്കൂ.

ല​ഭി​ച്ച വി​വ​ര​വും ചെ​ക്കി​ലെ വി​വ​ര​വും ത​മ്മി​ല്‍ പൊ​രു​ത്ത​ക്കേ​ടു​ണ്ടെ​ങ്കി​ല്‍ ബാ​ങ്കിന്റെ ഭാ​ഗ​ത്തു​നി​ന്ന്​ ന​ട​പ​ടി​യു​ണ്ടാ​കും. ചെ​ക്കി​ലെ തീ​യ​തി, പ​ണം ല​ഭി​ക്കു​ന്ന​യാ​ളു​ടെ പേ​ര്, ചെ​ക്ക്​ സ​മ​ര്‍​പ്പി​ച്ച​യാ​ളു​ടെ പേ​ര്, ചെ​ക്കി​ലെ തു​ക തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ളാ​ണ്​ പോ​സി​റ്റി​വ്​ പേ ​സി​സ്​​റ്റ​ത്തിന്റെ ഭാ​ഗ​മാ​യി ന​ല്‍​കേ​ണ്ട​ത്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

"ഇതാണോ ഫെമിനിസം?, ഇതെല്ലാം പേരുണ്ടാക്കാനുള്ള വേല" : യൂട്യൂബറെ സ്ത്രീകള്‍ കൈയ്യേറ്റം ചെയ്ത സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി പി.സി ജോര്‍ജ്

കൊച്ചി : യൂട്യൂബര്‍ വിജയ് പി നായരെ നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മിയുള്‍പ്പെടെ മൂന്നു പേര്‍ ചേര്‍ന്ന് കൈയ്യേറ്റം ചെയ്ത സംഭവത്തില്‍ സ്ത്രീകളുടെ നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ച്‌ പിസി ജോര്‍ജ് എംഎല്‍എ. സ്ത്രീത്വത്തിന് വില കളയുന്ന നടപടിയാണ് ഭാഗ്യലക്ഷ്മിയടക്കമുള്ളവര്‍ സ്വീകരിച്ചതെന്ന് മാധ്യമങ്ങളോട് പിസി ജോര്‍ജ് പറഞ്ഞു. ഈ പറയുന്നവര്‍ ആംബുലന്‍സില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചപ്പോള്‍ എവിടെയായിരുന്നുവെന്നും ഇതെല്ലാം പേരുണ്ടാക്കാനുള്ള വേലയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ‘ദൃശ്യങ്ങള്‍ കണ്ടപ്പോള്‍ ഏറ്റവും ദുഃഖം തോന്നി, ഫെമിനിസത്തിന് […]

You May Like

Subscribe US Now