ചൈനയും ജപ്പാനുമടക്കമുള്ള 15 രാജ്യങ്ങള്‍ ചേര്‍ന്ന് ആര്‍സിഇപി രൂപീകരിച്ചു – ലോകത്തെ ഏറ്റവും വലിയ വ്യാപാര ബ്ലോക്ക്

author

ചൈന, ജപ്പാന്‍, ദക്ഷിണ കൊറിയ, വിയറ്റ്‌നാം, ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് തുടങ്ങി ഏഷ്യ-പസിഫിക്ക് മേഖലയിലെ രാജ്യങ്ങള്‍ ചേര്‍ന്ന് റീജിയണല്‍ കോംപ്രിഹെന്‍സീവ് എക്കണോമിക്ക് പാര്‍ട്ണര്‍ഷിപ്പ് (ആര്‍സിഇപി) രൂപീകരിച്ചു. ലോകത്തെ ഏറ്റവും വലിയ വ്യാപാര ബ്ലോക്ക് ആണ് ഇതിലൂടെ നിലവില്‍ വന്നിരിക്കുന്നത്. 10 ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ ആര്‍സിഇപിയുടെ ഭാഗമാണ്. ആഗോള സമ്ബദ് വ്യവസ്ഥയുടെ മൂന്നിലൊന്നിനെ ഇത് ഉള്‍ക്കൊള്ളുന്നു. ഏഷ്യാ-പസിഫിക്ക് മേഖലയില്‍ ചൈനയുടെ സ്വാധീനം വര്‍ദ്ധിപ്പിക്കാന്‍ ഇത് സഹായകമായേക്കുമെന്ന് വിലയിരുത്തപ്പെടുന്നു.

ഏഷ്യ-പസിഫിക്ക് മേഖലയില്‍ ചൈനയുടെ സ്വാധീനം തടയാന്‍ യുഎസ് നേതൃത്വത്തില്‍ രൂപീകരിച്ച സഖ്യത്തിന്റെ ഭാഗമാണ് ജപ്പാനും ഓസ്‌ട്രേലിയയും ഇന്ത്യയും. 2017ല്‍ ഏഷ്യ-പസിഫിക്ക് വ്യാപാര ഉടമ്ബടിയില്‍ നിന്ന് പിന്മാറിയ യുഎസ് ആര്‍സിഇപിയുടെ ഭാഗമല്ല. അധികാരമേറ്റയുടന്‍ പ്രസിഡന്റ് ട്രംപ് ട്രാന്‍സ് പസിഫിക്ക് പാക്ടില്‍ (ടിപിപി) പിന്മാറിയിരുന്നു. ഇതില്‍ ചൈന ഭാഗമായിരുന്നില്ല. മേഖലയിലെ ചൈനീസ് സ്വാധീനം കുറക്കാനായി ഉണ്ടാക്കിയ ഉടമ്ബടിയെ യുഎസ് മുന്‍ പ്രസിഡന്റ് ബറാക്ക് ഒബാമ പിന്തുണച്ചിരുന്നു.

ആര്‍സിഇപി സംബന്ധിച്ച ചര്‍ച്ചകള്‍ തുടങ്ങിയത് 2012ലാണ്. വിയറ്റ്‌നാമിലെ ആസിയാന്‍ ഉച്ചകോടിക്കിടെ ഇന്നലെയാണ് ആര്‍സിഇപി കരാറില്‍ ഒപ്പുവച്ചത്. കോവിഡ് 19 ഉണ്ടാക്കിയ അതിരൂക്ഷമായ സാമ്ബത്തികപ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ ആര്‍സിഇപി ഉടമ്ബടി സഹായകമാകുമെന്ന് ഇതിന്‌റെ ഭാഗമായ രാജ്യങ്ങളിലെ നേതാക്കള്‍ പറയുന്നു. ബഹുരാഷ്ട്ര സഖ്യത്തിന്റേയും സ്വതന്ത്ര വ്യാപാരത്തിന്റെ വിജയമാണിതെന്ന് ചൈനീസ് പ്രധാനമന്ത്രി ലീ കെക്യാങ് അവകാശപ്പെട്ടു.

ഇന്ത്യയും ആര്‍സിഇപി ചര്‍ച്ചകളുടെ ഭാഗമായിരുന്നെങ്കിലും കഴിഞ്ഞ വര്‍ഷം ഉടമ്ബടിയില്‍ നിന്ന് പിന്മാറിയിരുന്നു. കുറഞ്ഞ ഇറക്കുമതി താരിഫ് നിരക്കുകള്‍ പ്രാദേശിക ഉല്‍പ്പാദകരെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയിലായിരുന്നു ഇത്. ഇന്ത്യയ്ക്ക് മുന്നില്‍ ഇപ്പോളും വാതില്‍ തുറന്നിട്ടിരിക്കുകയാണെന്ന് ആര്‍സിഇപി സഖ്യ നേതാക്കള്‍ പറയുന്നു.

ലോകത്തെ മൂന്നിലൊന്ന് ജനങ്ങളും ജിഡിപിയുടെ 29 ശതമാനവും ആര്‍സിഇപിയുടെ ഭാഗമായി. യുഎസ്-മെക്സിക്കോ-കാനഡ ഉടമ്ബടിയേക്കാളും യൂറോപ്യന്‍ യൂണിയനേക്കാളും വലിയ സ്വതന്ത്ര വ്യാപാര സഖ്യമാണ് ആര്‍സിഇപി. അടുത്ത 20 വര്‍ഷത്തിനകം നിരവധി ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി തീരുവ ആര്‍സിഇപി ഇല്ലാതാക്കും. ബൗദ്ധികസ്വത്തവകാശം, ടെലികമ്മ്യൂണിക്കേഷന്‍, ധനകാര്യ സേവനങ്ങള്‍, ഇ-കൊമേഴ്‌സ്, മറ്റ് പ്രൊഫഷണല്‍ സര്‍വീസുകള്‍ തുടങ്ങിയവയിലെല്ലാം ഇതുണ്ട്. നിലവിലുള്ള സ്വതന്ത്ര വ്യാപാര കരാറുകളുടെ പരിമതികളും സങ്കിര്‍ണതകളും ആര്‍സിഇപി വരുന്നതോടെ ഇല്ലാതാവുകയാണെന്ന് അംഗരാജ്യങ്ങള്‍ അവകാശപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

മാധ്യമങ്ങള്‍ സര്‍ക്കാരിനെതിരെ കള്ളപ്രചാരണം നടത്തുന്നു: മുഖ്യമന്ത്രി

തിരുവനന്തപുരം:മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന സര്‍ക്കാരിനെതിരെ മാധ്യമങ്ങള്‍ കള്ള പ്രചരണം നടത്തുന്നുവെന്ന് മുഖ്യമന്ത്രി ആരോപിച്ചു. പ്രത്യേക ലക്ഷ്യത്തോടെ വാര്‍ത്ത ചമയ്ക്കുന്നു. സ്വര്‍ണക്കടത്ത് പ്രതികളെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ആരും വിളിച്ചിട്ടില്ല എന്ന് പറഞ്ഞ് ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി. ഈ സ്ഥലംമാറ്റം മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയില്ല. പിന്നീട് തന്റെ ഓഫീസില്‍ നിന്നും പ്രതികളെ വിളിച്ചു എന്ന് മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്ത നല്‍കിയെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. മാധ്യമ വാര്‍ത്തകളില്‍ പക്ഷപാതിത്വമുണ്ട്. ഇതിനുപിന്നില്‍ […]

You May Like

Subscribe US Now