ചൈനയെ തുരത്താന്‍ അജിത് ഡോവലിന്റെ നേതൃത്വത്തില്‍ സൈന്യം: നീക്കം ശക്തമാക്കി ഇന്ത്യ

author

ന്യൂഡല്‍ഹി: ദേശീയ സുരക്ഷ ഉപദേഷ്‌ടാവ് അജിത് ഡോവലിന്റെ നേതൃത്വത്തില്‍ ചൈനയ്‌ക്കെതിരെ കരുതലോടെ നീങ്ങാന്‍ ഇന്ത്യന്‍ സൈന്യം. ഇതിന്റെ പശ്ചാത്തലത്തില്‍ കിഴക്കന്‍ ലഡാക്കിലെ പാന്‍ഗോംഗ് തടാകത്തിന് സമീപം സൈനിക നീക്കം ശക്തമാക്കി. അജിത് ഡോവലിന്റെ അദ്ധ്യക്ഷതിയില്‍ ചേര്‍ന്ന യോഗത്തില്‍ ചൈനയെ പ്രതിരോധിക്കാന്‍ എല്ലാ മാര്‍ഗങ്ങളും ഉപയോഗിക്കാന്‍ സൈനികര്‍ക്ക് അനുമതി നല്‍കിയതായാണ് സൂചന. ഐ.ബിയുടെയും റോയുടെയും മേധാവികള്‍ അവരുടെ വിലയിരുത്തലുകളും അദ്ദേഹത്തിന് മുന്നില്‍ അറിയിച്ചു.

ചൈനയെ പ്രതിരോധിക്കാന്‍ ഇന്ത്യയ്‌ക്ക് കഴിഞ്ഞുവെന്നും എന്നാല്‍ വരും ദിവസങ്ങളില്‍ രാജ്യം എന്ത് തന്ത്രമാണ് സ്വീകരിക്കാന്‍ പോകുന്നതെന്നാണ് ചര്‍ച്ചാവിഷയമായതെന്നും ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. അതിര്‍ത്തിയിലെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാന്‍ ഇന്ത്യ സ്വീകരിച്ച ശ്രമങ്ങളെക്കുറിച്ച്‌ വിശദമായ റിപ്പോര്‍ട്ട് യോഗത്തില്‍ അവതരിപ്പിക്കപ്പെട്ടുവെന്നും അദ്ദേഹം പറയുകയുണ്ടായി. അതേസമയം അജിത് ഡോവലിന്റെ നിര്‍ദേശ പ്രകാരം സൈനികരുടെ പിരിമുറുക്കം ഒഴിവാക്കാന്‍ ബ്രിഗേഡ് കമാന്‍ഡര്‍ തലത്തിലുള്ള ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തിവരികയാണെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

Leave a Reply

Your email address will not be published. Required fields are marked *

Next Post

കൊല്ലം സ്വദേശികള്‍ ഒഡീഷയില്‍ കൊവിഡ് ബാധിച്ച്‌ മരിച്ചു; ഇതോടെ ഒഡീഷയില്‍ കൊവിഡ് ബാധിച്ച്‌ മരിച്ച മലയാളികളുടെ എണ്ണം നാലായി

ഭു​വ​നേ​ശ്വ​ര്‍: ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു പേ​ര്‍ ഒഡീഷയില്‍ കോവിഡ് ബാധിച്ച്‌ മരിച്ചു. ഒ​ഡീ​ഷ​യി​ലെ സം​ബ​ല്‍​പു​രി​ല്‍ മ​ല​യാ​ളി​ക​ളാ​യ ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു പേരാണ് മരിച്ചത്. മരിച്ചവര്‍ കൊല്ലം സ്വദേശികള്‍ ആണ്. ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മൂന്ന് പേരും മരിച്ചത്. കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി സ്വ​ദേ​ശി​ക​ളാ​യ സാ​വി​ത്രി അ​മ്മാ​ള്‍(65), മ​ക​ന്‍ എ​സ്.​എ​സ്. രാ​ജു(47), മ​ക​ള്‍ മീ​ന മോ​ഹ​ന്‍(47) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. മൂന്ന് പേരുടെ മരണങ്ങളും പതിനൊന്ന് ദിവസത്തിനിടെയാണ് സംഭവിച്ചത്. ഇതോടെ ഒഡീഷയില്‍ കൊവിഡ് ബാധിച്ച്‌ മരിച്ച മലയാളികളുടെ […]

You May Like

Subscribe US Now