ചൈനയ്‌ക്കെതിരായുള്ള നീക്കം ശക്തമാക്കാന്‍ ബംഗ്ലാദേശുമായുള്ള ബന്ധം പുതുക്കി അമേരിക്ക

author

വാഷിംഗ്ടണ്‍ : ചൈനയ്‌ക്കെതിരായുള്ള നീക്കം ശക്തമാക്കാന്‍ വിവിധ രാജ്യങ്ങളുമായി ബന്ധം പുതുക്കി അമേരിക്ക. ഇന്ത്യയുടെ ശക്തമായ സുഹൃദ് രാജ്യമെന്ന നിലയില്‍ ബംഗ്ലാദേശുമായുള്ള ബന്ധമാണ് അമേരിക്ക ശക്തമാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ബംഗ്ലാദേശിന്റെ പ്രതിരോധത്തിലും വികസനത്തിലും നരേന്ദ്രമോദി സര്‍ക്കാര്‍ നല്‍കുന്ന പ്രാധാന്യം ഏറെ പ്രശംസയര്‍ഹിക്കുന്നതും മാതൃകാപരമാണെന്നും ട്രംപ് ഭരണകൂടം വ്യക്തമാക്കി.

പെസഫിക് മേഖലയില്‍ ചൈനയ്‌ക്കെതിരെ പിടിമുറുക്കുന്ന അമേരിക്ക ബംഗാള്‍ ഉള്‍ക്കടല്‍ പ്രദേശത്ത് ബംഗ്ലാദേശുമായും ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ശ്രീലങ്കയുമായും ഈ മാസം തന്നെ ചര്‍ച്ച നടത്താനാണ് തീരുമാനം. ഈ മാസം ഒടുവില്‍ ശ്രീലങ്കയിലെത്തുന്ന മൈക്ക് പോംപിയോ അതിന് മുന്നേ ഇന്ത്യയിലെ ത്തുമെന്നത് നിര്‍ണ്ണായകമാണ്. ഈ സന്ദര്‍ശനത്തില്‍ ബംഗ്ലാദേശിനേയും ഉള്‍പ്പെടുത്തുമെന്നാണ് സൂചന.ചൈന ബോര്‍ഡര്‍ റിംഗ് റോഡ് പദ്ധതിയുടെ പേരില്‍ ബംഗ്ലാദേശിനെ ബന്ധിപ്പിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ തടയുക എന്നത് അമേരിക്ക ലക്ഷ്യമിടുന്ന ഒരു തന്ത്രമാണ്. ഇതിന് ഇന്ത്യയുടെ സഹായം അമേരിക്ക ആവശ്യപ്പെട്ടിരി ക്കുകയാണ്.

കിഴക്ക് വടക്ക് മേഖലയില്‍ മ്യാന്‍മാറിനേയും ബംഗ്ലാദേശിനേയും സ്വാധീനിച്ചും വ്യാപാര കരാറുകളില്‍ കുരുക്കിയും ഇന്ത്യയുടെ കിഴക്കന്‍ മേഖലയില്‍ കണ്ണുവയ്ക്കാന്‍ വര്‍ഷങ്ങളായി ചൈന ശ്രമിക്കുകയാണ്. ഇതേ അപകടം നിരീക്ഷിക്കുന്ന അമേരിക്ക പ്രദേശത്തെ ചൈനയുടെ സ്വാധീനം കുറയ്ക്കാനുള്ള പദ്ധതിയാണ് ആവിഷ്‌ക്കരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ജീവനക്കാരുടെ പോക്കറ്റില്‍ കൈയിടില്ല; സാ​ല​റി ച​ല​ഞ്ച്​ ത​ല്‍​ക്കാ​ല​ത്തേക്കില്ല

തി​രു​വ​ന​ന്ത​പു​രം: സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​രു​ടെ ശ​മ്ബ​ള​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ ത​ല്‍​ക്കാ​ലം കൈ​വെ​ക്കി​ല്ല. ധ​ന​മ​ന്ത്രി തോ​മ​സ്​ ​െഎ​സ​ക്കാ​ണ്​ സാ​ല​റി ച​ല​ഞ്ച്​ ത​ല്‍​ക്കാ​ല​ത്തേ​ക്കെ​ങ്കി​ലും ഇ​ല്ലെ​ന്ന്​ വാ​ര്‍​ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ സൂ​ച​ന ന​ല്‍​കി​യ​ത്​. ജീ​വ​ന​ക്കാ​ര്‍​ക്ക്​ സ്വീ​കാ​ര്യ​മ​ല്ലാ​ത്ത തീ​രു​മാ​ന​ങ്ങ​ള്‍ അ​ടി​ച്ചേ​ല്‍പി​ക്കി​ല്ലെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു. ‘ധി​റു​തി പി​ടി​ച്ചു​ള്ള തീ​രു​മാ​നം സ​ര്‍ക്കാ​ര്‍ എ​ടു​ക്കി​ല്ല. ഇ​പ്പോ​ള്‍ സം​ഘ​ട​ന​ക​ള്‍ക്കെ​ല്ലാം എ​തി​ര്‍പ്പാ​ണ്. അ​ത്​ മാ​റു​മോ​യെ​ന്ന്​ നോ​ക്ക​ട്ടെ. സ​ര്‍ക്കാ​ര്‍ കാ​ത്തി​രി​ക്കാ​ന്‍ ത​യാ​റാ​ണ്’- ധ​ന​മ​ന്ത്രി പ​റ​ഞ്ഞു. സാ​ല​റി ച​ല​ഞ്ച്​ ആ​റു​മാ​സം കൂ​ടി തു​ട​രാ​ന്‍ സ​ര്‍ക്കാ​ര്‍ തീ​രു​മാ​നി​ച്ചി​രു​ന്നു. പ​ക്ഷേ, ജീ​വ​ന​ക്കാ​രു​ടെ ഭാ​ഗ​ത്തു​നി​ന്ന്​ രാ​ഷ്​​ട്രീ​യാ​തീ​ത​മാ​യ എ​തി​ര്‍പ്പു​യ​ര്‍ന്ന​തോ​ടെ […]

You May Like

Subscribe US Now