ചൈന ഏകപക്ഷീയമായി തീരുമാനിക്കുന്ന നിയന്ത്രണ രേഖ അംഗീകരിക്കില്ലെന്ന് ഇന്ത്യ

author

ന്യൂഡല്‍ഹി: അതിര്‍ത്തിത്തര്‍ക്കത്തില്‍ ഇന്ത്യയും ചൈനയും തമ്മില്‍ വീണ്ടും വാക്‌പോര്. യഥാര്‍ത്ഥ നിയന്ത്രണ രേഖ ചൈന ഏകപക്ഷീയമായി തീരുമാനിക്കുന്നത് അംഗീകരിക്കില്ലെന്ന് ഇന്ത്യ വ്യക്തമാക്കി. 1959ല യഥാര്‍ത്ഥ നിയന്ത്രണ രേഖയാണ് അന്തിമമെന്ന ചൈനീസ് വാദം തള്ളി. അതിര്‍ത്തിയില്‍ സമാധാനം നിലനിര്‍ത്താന്‍ യഥാര്‍ത്ഥ നിയന്ത്രണ രേഖ മറികടക്കില്ല. എന്നാല്‍ രേഖ രണ്ടു രാജ്യങ്ങളും കൂട്ടായി തീരുമാനിക്കണമെന്നാണ് നിലപാടെന്ന് ഇന്ത്യ പറഞ്ഞു. അനാവശ്യ അവകാശവാദം ചൈന ഉപേക്ഷിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. ഒരു ഇംഗ്ലീഷ് മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് കേന്ദ്ര വിദേശകാര്യ വക്താവിന്റെ പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ വിധി ഇന്ന് പത്ത് മണിക്ക്

ന്യൂഡല്‍ഹി: ബാബറി മസ്ജിദ് പൊളിച്ച കേസില്‍ ലഖ്‌നോയിലെ പ്രത്യേക സിബിഐ കോടതി ഇന്ന് വിധി പറയും. മുതിര്‍ന്ന നേതാക്കളായ എല്‍ കെ അദ്വാനി, കല്യാണ്‍ സിങ്, ഉമാ ഭാരതി, മുരളി മനോഹര്‍ ജോഷി, സാധ്വി ഋതംബര, വിഷ്ണുഹരി ഡാല്‍മിയ, ചമ്ബത്ത് റായ് ബന്‍സല്‍, സതീഷ് പ്രഥാന്‍, സതീഷ് ചന്ദ്ര സാഗര്‍, ബാല്‍താക്കറെ, അശോക് സിംഘല്‍, പരംഹംസ് റാം ചന്ദ്ര ദാസ്, മോറേശ്വര്‍ സാവെ തുടങ്ങി 48 പേര്‍ പ്രതികളായ കേസിലാണ് വിധി […]

Subscribe US Now