ജനം ടിവിയില്‍ മന്ത്രി ജി സുധാകരന്റെ മകന് ഓഹരിയെന്ന് വെളിപ്പെടുത്തല്‍

author

തിരുവനന്തപുരം: ജനം ടിവിയില്‍ മന്ത്രി ജി. സുധാകരന്റെ മകന് ഓഹരി ഉണ്ടെന്നു വെളിപ്പെടുത്തി ജനം ടിവിയുടെ ചീഫ് എഡിറ്റര്‍ ജി.കെ. സുരേഷ് ബാബു. ചാനല്‍ ചര്‍ച്ചയിലാണു സുരേഷ് ബാബുവിന്റെ വെളിപ്പെടുത്തല്‍. ജനം ടിവി കോ ഓര്‍ഡിനേറ്റിങ് എഡിറ്റര്‍ അനില്‍ നമ്ബ്യാരെ സ്വര്‍ണക്കടത്തു കേസില്‍ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. ജനം ടിവി ആര്‍എസ്‌എസ്-ബിജെപി ചാനലാണെന്നും അനിലിനെ ചോദ്യം ചെയ്തതു ബിജെപി വിശദീകരിക്കണമെന്നും സിപിഎം ആവശ്യപ്പെട്ടിരുന്നു.

സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിനു ചാനലില്‍ ഓഹരി ഉണ്ടെന്ന പ്രചാരണവും ഇതിനിടയിലുണ്ടായി. ഇതോടെയാണ് ‘മന്ത്രിസഭയിലെ ശക്തനായ മന്ത്രി ജി. സുധാകരന്റെ മകനും ചില സിപിഎമ്മുകാര്‍ക്കും അടക്കം ഓഹരിയുള്ള ചാനലാണ്’ ജനം ടിവിയെന്നു ചീഫ് എഡിറ്റര്‍ വ്യക്തമാക്കിയത്.

5200 ഓഹരി ഉടമകള്‍ ചാനലിനുണ്ട്. ഓട്ടോ റിക്ഷ ഓടിക്കുന്നവര്‍ മുതല്‍ രാഷ്ട്രീയക്കാര്‍ വരെയുള്ള ദേശസ്‌നേഹികളായവരാണ് ഇവരെല്ലാമെന്നും ചാനല്‍ അവകാശപ്പെട്ടു. ചാനലില്‍ നിന്നു താല്‍ക്കാലികമായി ഒഴിവാക്കപ്പെട്ട അനില്‍ നമ്ബ്യാര്‍ ജനം ടിവിയുടെ മൂന്നൂറോളം ജീവനക്കാരില്‍ ഒരാള്‍ മാത്രമാണെന്നും ഓഹരി ഉടമയല്ലെന്നും ചാനല്‍ എം.ഡി: പി.വിശ്വരൂപന്‍ വിശദീകരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഒരു വീട്ടില്‍ നിന്നും ഒന്നോ രണ്ടോ പേര്‍ മാത്രമേ ഷോപ്പിംഗിനായി പോകാവൂ: വൈറസ് വ്യാപനത്തിന് ഇടനല്‍കുന്ന ഒരു കാര്യവും ആരും ചെയ്യരുതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് പ്രോട്ടോക്കാള്‍ പാലിച്ച്‌ ഓണം ആഘോഷിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഓണത്തിരക്ക് നിയന്ത്രിക്കുന്നതിന് കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഓണം ആഘോഷിക്കാന്‍ എല്ലാ മുന്‍കരുതലും എടുക്കണം. കോവിഡ് വൈറസ് വ്യാപനത്തിന് ഇടനല്‍കുന്ന ഒരു കാര്യവും ആരും ചെയ്യരുത്. ഒരു വീട്ടില്‍ നിന്നും ഒന്നോ രണ്ടോ പേര്‍ മാത്രം ഷോപ്പിംഗിനായി പോകാവൂ. സമൂഹസദ്യയും മറ്റ് പരിപാടികളും ഒഴിവാക്കണം. ഓണത്തിന് ബന്ധുക്കളുടേയും സുഹൃത്തുകളുടേയും വീട് […]

You May Like

Subscribe US Now