ജനങ്ങളെ പേടിപ്പിച്ചു ഭരിക്കുന്ന സര്‍ക്കാറിനെതിരെ ഉചിതമായ തീരുമാനമെടുക്കേണ്ട സമയമായെന്ന് സോണിയാ ഗാന്ധി

author

ജനങ്ങളില്‍ ഭയവും ആശങ്കയും സംഭ്രമവും ഉണ്ടാക്കി ഭരിക്കുന്ന സര്‍ക്കാറാണ് ഇപ്പോള്‍ ഇന്ത്യയില്‍ ഉള്ളതെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി.

ഇത്തരത്തിലുള്ള സര്‍ക്കാര്‍ ഭരിക്കുന്ന രാജ്യത്ത് കഴിയുമ്ബോള്‍ ഇനങ്ങള്‍ വളരേയധികം ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും ഉചിതമായ തീരുമാനം എടുക്കണമെന്നും അവര്‍ പറഞ്ഞു.

അരാജകത്വവും ക്രൂരതയും മോശമായ പെരുമാറ്റവും രാജ്യത്ത് എല്ലായിടത്തും നിലനില്‍ക്കുന്നു. സമൂഹത്തില്‍ വിവേചനത്തിന്റെ അന്തരീക്ഷമാണ് ഉള്ളതെന്നും നിരപരാധികളായ ആളുകള്‍ക്ക് നേരെ അതിക്രമങ്ങള്‍ നിരന്തരം നടന്നുകൊണ്ടിരിക്കുകയാണെന്നും സോണിയാ ഗാന്ധി പറഞ്ഞു. ഇനിയും ഇത്തരത്തിലുള്ള അതിക്രമങ്ങള്‍ സഹിക്കാന്‍ വയ്യെന്നും അവര്‍ വ്യക്തമാക്കി.

ഗാന്ധി ജയന്തിയോട് അനുബന്ധിച്ച്‌ ബീഹാറിലെ ഈസ്റ്റ് ചമ്ബാരന്‍ ജില്ലയില്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഓഫീസില്‍ നടന്ന പരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിക്കവേയായിരുന്നു പരാമര്‍ശം

Leave a Reply

Your email address will not be published. Required fields are marked *

Next Post

ലോകത്ത് 3.48 കോടി കോവിഡ് ബാധിതര്‍; മരണസംഖ്യ 1,032,709

ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായിതുടരുകയാണ്. കണക്കുകള്‍ പ്രകാരം 34,817,610 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത് . 1,032,709 ആണ് ലോകത്തെ ആകെ മരണസംഖ്യ . അതേസമയം, 25,881,196 പേര്‍ കൊവിഡില്‍ നിന്ന് മുക്തി നേടി. അമേരിക്ക, ഇന്ത്യ , ബ്രസീല്‍ എന്നീ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതല്‍ രോഗികളുള്ളത്. അമേരിക്കയില്‍ കൊവിഡ് ബാധിതരുടെ എണ്ണം എഴുപത്തിയഞ്ച് ലക്ഷം കടന്നു. ഇതുവരെ 7,549,299 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 213,523 പേര്‍ മരണമടഞ്ഞു. സുഖം […]

Subscribe US Now