ജര്‍മനിയില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു

author

ജര്‍മനിയില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു.ജര്‍മ്മന്‍-പോളണ്ട് അതിര്‍ത്തിക്ക് സമീപം ചത്ത നിലയില്‍ കണ്ടെത്തിയ കാട്ടുപന്നിയില്‍ നടത്തിയ പരിശോധനയിലാണ് വൈറസിന്‍റെ സാന്നിധ്യം കണ്ടെത്തിയത്.

”നിര്‍ഭാഗ്യവശാല്‍ ചത്ത പന്നിയില്‍ വൈറസ് സ്ഥിരീകരിച്ചിരിക്കുകയാണ്. രോഗം പകരുന്നത് തടയാനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്നും” കൃഷിമന്ത്രി ജൂലിയ ക്ലോക്നര്‍ പറഞ്ഞു.

ഏഷ്യന്‍ രാജ്യങ്ങളില്‍ പന്നിപ്പനി പടര്‍ന്നുപിടിച്ചതിനെ തുടര്‍ന്ന് ജര്‍മ്മനിയില്‍ നിന്നുള്ള പന്നിയിറച്ചിക്ക് ചൈനയില്‍ നല്ല ഡിമാന്‍ഡ് വര്‍ദ്ധിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് മില്യണ്‍ കണക്കിന് പന്നികളെയാണ് കശാപ്പ് ചെയ്തത്. എന്നാല്‍ ബ്രാന്‍ഡന്‍ബര്‍ഗ് മേഖലയില്‍ നിന്നുള്ള കയറ്റുമതി നിയന്ത്രിക്കുമെന്ന് ക്ലോക്ക്നര്‍ പറഞ്ഞു. യൂറോപ്യന്‍ യൂണിയനുമായുള്ള പന്നിയിറച്ചി വ്യാപാരം വൈറസ് ബാധിക്കാത്ത പ്രദേശങ്ങളില്‍ നിന്ന് തുടരുമെന്നും മന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ബിനീഷും ജലീലും ഉള്‍പ്പെടെ ചില രാഷ്ട്രീയ നേതാക്കള്‍ അന്വേഷണത്തിന്റെ ആദ്യഘട്ടം മുതല്‍ പരിധിയില്‍ ഉണ്ടെന്നു സൂചന, ഇരുവരെയും വീണ്ടും ചോദ്യം ചെയ്യും

സ്വര്‍ണക്കടത്ത് കേസില്‍ കെ.ടി ജലീലിനെയും ബിനീഷ് കോടിയേരിയെയും അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യും. ഇരുവരില്‍ നിന്നും പ്രാഥമിക വിവരങ്ങള്‍ മാത്രമാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തേടിയിട്ടുള്ളത്. അന്വേഷണ സംഘം സംശയിക്കുന്ന പല കാര്യങ്ങള്ക്കും വ്യക്തത വരുത്താനുണ്ട്. ഇതിനായി മന്ത്രി ജലീലിനേയും, ബിനീഷിനേയും വീണ്ടും ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം വിളിപ്പിക്കുമെന്നാണ് സൂചന അന്വേഷണത്തിന്റെ ആദ്യഘട്ടം മുതല് തന്നെ ബിനീഷും കേരളത്തിലെ മറ്റ് ചില രാഷ്ട്രീയ നേതാക്കളും അന്വേഷണ സംഘത്തിന്റെ റഡാറിലായിരുന്നു. […]

Subscribe US Now