ജലീലിന്റെ രാജി സിപിഐ ആവശ്യപ്പെടും: എല്‍.ഡി.എഫ് യോഗം നിര്‍ണ്ണായകം

author

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് എന്‍.ഐ.എ മന്ത്രി ജലീലിനെ ചോദ്യം ചെയ്തതോടെ അദ്ദേഹത്തെ സംസ്ഥാന മന്ത്രിസഭയില്‍ നിന്ന് നീക്കം ചെയ്യണമെന്ന ആവശ്യം എല്‍.ഡി.എഫ് യോഗത്തില്‍ ഉന്നയിക്കുവാന്‍ സിപിഐ തീരുമാനിച്ചതായി സൂചന. സ്വര്‍ണ്ണക്കടത്ത് വിവാദം ഉയര്‍ന്നതുമുതല്‍ പൂര്‍ണ്ണ നിശ്ശബ്ദത പാലിക്കുന്ന സിപിഐ ഇനിയും നിശ്ശബ്ദരായി ഇരുന്നാല്‍ പാര്‍ട്ടി അടിത്തറ പൂര്‍ണ്ണമായി ഇടിയുമെന്ന പൊതുവികാരത്തിലാണ് എത്തിനില്‍ക്കുന്നത്. തുടര്‍ച്ചയായി ഉണ്ടാകുന്ന ആരോപണങ്ങളില്‍ കാനം രാജേന്ദ്രന്‍ മൗനം വെടിയണമെന്ന പൊതുവികാരവും പാര്‍ട്ടിയില്‍ നിന്നും പൊതുസമൂഹത്തില്‍ നിന്നും ഉയരുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിലെല്ലാം ചികിത്സയില്‍ ആയിരുന്ന കാനം ഇന്നുമുതല്‍ പൊതുപരിപാടികളില്‍ പങ്കെടുത്ത് തുടങ്ങിയിട്ടുണ്ട്. രാവിലെ ആലപ്പുഴയില്‍ ടി. വി. തോമസിന്റെ പ്രതിമ അനാശ്ചാദനം ചെയ്യുന്ന അദ്ദേഹം വൈകുന്നേരം ഉമ്മന്‍ചാണ്ടിയുടെ നിയമസഭാ ജൂബിലി സമ്മേളനത്തില്‍ പങ്കെടുക്കും. നാളെ നടക്കുന്ന എല്‍.ഡി.എഫ് യോഗത്തില്‍ സിപിഐ ഉറച്ച നിലപാട് സ്വീകരിക്കുമെന്ന സുചനയാണ് പുറത്തുവരുന്നത്. ഈ മാസം 23,24 തീയതികളില്‍ നടക്കുന്ന സിപിഐ-സംസ്ഥാന കൗണ്‍സില്‍ യോഗത്തിലും നിലവിലെ സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യും. കെ.ടി. ജലീലിനെതിരെ കേസെടുത്താലും മന്ത്രി രാജി വയ്ക്കില്ലെന്ന ഗോവിന്ദന്‍ മാസ്റ്ററുടെ പ്രസ്ഥാവന സിപിഐ യെ ചൊടിപ്പിച്ചിട്ടുണ്ട്. വിവാദങ്ങള്‍ പലത് ഉണ്ടായിട്ടും ഇതുവരെയും പരസ്യ നിലപാട് സ്വീകരിക്കാതെ സര്‍ക്കാരിനെ സംരക്ഷിച്ച് പോന്ന സിപിഐ യുടെ നിലപാട് വരും ദിവസങ്ങളില്‍ കെ.ടി.ജലീലിന് തലവേദനയാകുമെന്ന് വ്യക്തമാണ്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സ് ;മൂ​ന്നു പ്ര​തി​ക​ള്‍​ക്ക് ഹൈക്കോടതി ഉപാധികളോടെ ജാ​മ്യം നല്‍കി

കൊ​ച്ചി: സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ലെ മൂ​ന്നു പ്ര​തി​ക​ള്‍​ക്ക് ഹൈക്കോടതി ജാ​മ്യം നല്‍കി. ക​സ്റ്റം​സ് കേ​സി​ലെ പ്ര​തി​ക​ളാ​യ മു​ഹ​മ്മ​ദ് അ​ന്‍​വ​ര്‍, ഷെ​മീം, ജി​ഫ്സ​ല്‍ എ​ന്നി​വ​ര്‍​ക്കാ​ണ് ഹൈ​ക്കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ച​ത്. ക​സ്റ്റം​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ലെ ഒ​ന്‍​പ​ത്, 13, 14 പ്ര​തി​ക​ളാ​ണി​വ​ര്‍. ഉ​പാ​ധി​ക​ളോ​ടെ​യാ​ണ് ജാ​മ്യം അ​നു​വ​ദി​ച്ച​ത്. അ​റ​സ്റ്റ് ചെ​യ്ത് 60 ദി​ന​ങ്ങ​ള്‍ പി​ന്നി​ട്ട​പ്പോ​ഴാ​ണ് ജാ​മ്യം അ​നു​വ​ദി​ച്ച​ത്. അ​തേ​സ​മ​യം, സ്വ​ര്‍​ണ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​സ്റ്റം​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ല്‍ കെ.​ടി. റ​മീ​സി​ന് ജാ​മ്യം ലഭിച്ചു. കൊ​ച്ചി​യി​ലെ സാ​മ്ബ​ത്തി​ക […]

You May Like

Subscribe US Now