ജലീലിന് കുരുക്ക് മുറുക്കി കസ്റ്റംസ്; മത ഗ്രന്ഥത്തിന്റെ തൂക്കം പരിശോധിച്ച്‌ അന്വേഷണം

author

കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസില്‍ മന്ത്രി കെ ടി ജലീലിന് കുരുക്ക് മുറുക്കി കസ്റ്റംസ്. നയതന്ത്ര ബാഗേജ് വഴി വന്ന മതഗ്രന്ഥത്തിന്‍റെ സാംപിള്‍ വരുത്തി കസ്റ്റംസ് തൂക്കം പരിശോധിച്ചു. ഒരു മതഗ്രന്ഥത്തിന്റെ ഭാരം 576 ഗ്രാം ആണെന്ന് കസ്റ്റംസ് കണ്ടെത്തി. മതഗ്രന്ഥം എന്ന് രേഖപ്പെടുത്തി 250 പാക്കറ്റുകള്‍ ആണ് ആകെ വന്നത്. ഇതില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് കസ്റ്റംസ് വ്യക്തമാക്കി.

ജൂണ്‍ 25ന് യുഎഇ കോണ്‍സുലേറ്റില്‍നിന്ന് സി ആപ്റ്റിലേക്ക് എത്തിയ 32 പെട്ടികളെക്കുറൈച്ചാണ് ദുരൂഹത നിലനില്‍ക്കുന്നത്. ഇവയില്‍ രണ്ടെണ്ണം ജീവനക്കാരുടെ മുന്നില്‍വച്ചു പൊട്ടിച്ചിരുന്നു. ഇവയില്‍ മതഗ്രന്ഥങ്ങളാണ് ഉണ്ടായിരുന്നത്. ബാക്കി 30 എണ്ണം പൊട്ടിക്കാതെ സി ആപ്റ്റിലെ പുസ്തകങ്ങള്‍ കൊണ്ടുപോകുന്ന അടച്ചുമൂടിയ വണ്ടിയില്‍ മലപ്പുറത്തേക്ക് കൊണ്ടു പോകുകയായിരുന്നു.

മലപ്പുറത്തേക്കു കൊണ്ടുപോയ 30 പെട്ടികളില്‍ മതഗ്രന്ഥങ്ങള്‍ക്കു പുറമേ മറ്റെന്തെങ്കിലും ഉണ്ടായിരുന്നോ എന്ന കാര്യം കസ്റ്റംസ് അന്വേഷിക്കുന്നുണ്ട്. മന്ത്രി കെ.ടി.ജലീലിന്റെ ഓഫിസിന്റെ നിര്‍ദേശം അനുസരിച്ചാണ് തങ്ങള്‍ പ്രവര്‍ത്തിച്ചതെന്നാണ് സി ആപ്റ്റ് ഉദ്യോഗസ്ഥര്‍ കസ്റ്റംസിന് മൊഴി നല്‍കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ചാരായ പരിശോധനയില്‍ കാട്ടുപോത്തിറച്ചി പിടികൂടി; അച്ഛനും മകനും പിടിയില്‍

അടിമാലി: മാങ്കുളം മുനി പാറയില്‍ നടത്തിയ നാര്‍കോട്ടിക് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ കാട്ടുപോത്തിന്റെ ഉണക്കി സൂക്ഷിച്ച ഇറച്ചി പിടികൂടി, രണ്ട് പേര്‍ പിടിയില്‍. മാങ്കുളം മുനിപാറയില്‍ താമസിക്കുന്ന എടാട്ട്കുന്നേല്‍ പ്രസന്നന്‍(62), മകന്‍ പ്രണവ് പ്രസന്നന്‍(30) എന്നിവരാണ് എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്. പ്രസന്നന്‍ ചാരായം വാറ്റി വില്‍പ്പന നടത്തുന്നുണ്ടെന്ന് കിട്ടിയ രഹസ്യവിവരത്തെത്തുടര്‍ന്ന് വീട്ടില്‍ പരിശോധന നടത്തുകയായിരുന്നു. കിടപ്പുമുറിയിലെ അലമാരയില്‍ തുണിയില്‍ പൊതിഞ്ഞ് ഒളിപ്പിച്ച നിലയില്‍ ഒരു കിലോ ഉണക്ക കാട്ടുപോത്തിറച്ചി എക്‌സൈസ് […]

You May Like

Subscribe US Now