ജി.എസ്​.ടി: സംസ്ഥാനങ്ങളുമായുള്ള തര്‍ക്കം പരിഹരിക്കാന്‍ പുതിയ ഫോര്‍മുലയുമായി കേന്ദ്രം

author

ന്യൂഡല്‍ഹി: സംസ്ഥാനങ്ങളുമായുള്ള ജി.എസ്​.ടി തര്‍ക്കം പരിഹരിക്കാന്‍ പുതിയ ഫോര്‍മുലയുമായി കേന്ദ്രം. ജി.എസ്​.ടി കോംപന്‍സേഷനുമായി ബന്ധപ്പെട്ട തര്‍ക്കം പരിഹരിക്കാനാണ്​ പുതിയ നീക്കം. കോംപന്‍സേഷന്‍ തുക നല്‍കാനാവില്ലെന്ന്​ കേന്ദ്രം സംസ്ഥാനങ്ങളോട്​ അറിയിച്ചിരുന്നു. ഇത്​ പരിഹരിക്കാന്‍ സംസ്ഥാനങ്ങളുടെ കടമെടുക്കല്‍ പരിധി ഉയര്‍ത്തുകയാണ്​ കേന്ദ്രം ചെയ്​തത്​. ഇതല്ലാതെ മറ്റൊരു വഴി കൂടി കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കുന്നുവെന്നാണ്​ പുറത്ത്​ വരുന്ന റിപ്പോര്‍ട്ടുകള്‍. കടമെടുപ്പി​െന്‍റ ഭാരം മുഴുവന്‍ സംസ്ഥാനങ്ങളുടെ തലയില്‍ കെട്ടിവെക്കാതെ കേന്ദ്രവും അതില്‍ പങ്കാളിയാവുകയെന്നതാണ്​ പുതിയ ഫോര്‍മുല.

പ്രശ്​നം രമ്യമായി ചര്‍ച്ച ചെയ്​ത്​ പരിഹരിക്കാന്‍ മന്ത്രിതല സമിതിയെ രൂപീകരിക്കുകയാവും ആദ്യം ചെയ്യുക. ഈ സമിതിയില്‍ പ്രശ്​നത്തിനുളള പോംവഴി ചര്‍ച്ച ചെയ്യും. കേരള ധനകാര്യ മന്ത്രി തോമസ്​ ഐസക്​ ഉള്‍പ്പടെയുള്ളവര്‍ ഈ രീതിയില്‍ പ്രശ്​നം പരിഹരിക്കണമെന്നാണ്​ ആവശ്യപ്പെടുന്നത്​. പഞ്ചാബും ഇതിനെ അനുകൂലിക്കുന്നുണ്ടെന്നാണ്​ റിപ്പോര്‍ട്ടുകള്‍.

ഒക്​ടോബര്‍ 12ന്​ ജി.എസ്​.ടിയുടെ മന്ത്രിതല സമിതി യോഗം ചേരുമെന്നാണ്​ സൂചന. കോംപന്‍സേഷന്‍ തുക നല്‍കാത്തത്​ മൂലമുണ്ടാകുന്ന നഷ്​ടം നികത്തുന്നതില്‍ രണ്ട്​ മാര്‍ഗങ്ങളാണ്​ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങളുടെ മുമ്ബാ​െക മുന്നോട്ട്​ വെച്ചത്​. പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക്​ ഇത്​ രണ്ടും സ്വീകാര്യമായിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ട്രെയിന്‍ ടിക്കറ്റുകള്‍ ഇനി അഞ്ചു മിനിറ്റ് മുമ്ബു വരെ ലഭിക്കും ; പുതിയ ക്രമീകരണം നാളെ മുതല്‍

ന്യൂഡല്‍ഹി : കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ടിക്കറ്റ് ബുക്കിങ്ങിന് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളില്‍ റെയില്‍വേ ഇളവു വരുത്തുന്നു. ഇതനുസരിച്ച്‌ ഒക്ടോബര്‍ 10 മുതല്‍ ട്രെയിന്‍ പുറപ്പെടുന്നതിന് അഞ്ചു മിനിറ്റ് മുമ്ബ് വരെ ടിക്കറ്റുകള്‍ ലഭിക്കും. കോവിഡ് വ്യാപനത്തിന് മുമ്ബ് ട്രെയിന്‍ പുറപ്പെടുന്നതിന് അര മണിക്കൂര്‍ മുതല്‍ അഞ്ചുമിനിറ്റ് വരെയുള്ള സമയത്തിന് ഇടയിലാണ് സെക്കന്‍ഡ് ചാര്‍ട്ട് തയ്യാറാക്കിയിരുന്നത്. ഈ രീതിയിലേക്ക് തിരികെ വരാനാണ് റെയില്‍വേ അധികൃതരുടെ തീരുമാനം. കോവിഡിന്റെ പശ്ചാത്തലത്തില്‍ റഗുലര്‍ ട്രെയിനുകള്‍ […]

You May Like

Subscribe US Now