ജി.​എ​സ്.​ടി ന​ഷ്​​ട​പ​രി​ഹാ​ര​മാ​യി കേരളത്തിന്​ 9006 കോടി; 834 കോ​ടി ഈ​യാ​ഴ്ച കി​ട്ടി​യേ​ക്കും

author

ജി.​എ​സ്.​ടി ന​ഷ്​​ട​പ​രി​ഹാ​ര​മാ​യി കേ​ന്ദ്ര​ത്തി​ല്‍ ​നി​ന്ന് കേ​ര​ള​ത്തി​ന് 9006 കോ​ടി രൂ​പ ലഭിക്കും. 2021 ജ​നു​വ​രി വ​രെ​യു​ള്ള ക​ണ​ക്കു പ്രകാരമാണിത്. ഐ.​ജി.​എ​സ്.​ടി വ​ഴി 834 കോ​ടി രൂ​പ കൂ​ടി ഈ ആഴ്ച കി​ട്ടി​യേ​ക്കും. കേരളത്തിന് ലഭിക്കാനുള്ള 9006 കോ​ടി രൂ​പയില്‍ 915 കോ​ടി ല​ഭി​ച്ചു കഴിഞ്ഞു. മാത്രമല്ല, 3239 കോ​ടി രൂ​പ കേ​ന്ദ്ര​ത്തി​ന്​ ല​ഭി​ച്ച സെ​സി​ല്‍​നി​ന്നും 5767 കോ​ടി രൂ​പ കേ​ന്ദ്രം വാ​യ്പ​യെ​ടു​ക്കു​ന്ന​തി​ല്‍​ നി​ന്നു​മാ​ണ് നല്‍​കു​ക.

സെ​സ് വ​ഴി 2324 കോ​ടി രൂ​പ കൂ​ടി ഇനി ലഭിക്കാനുണ്ട്. സം​സ്ഥാ​ന​ങ്ങ​ള്‍ അം​ഗീ​കാ​രം ല​ഭ്യ​മാ​ക്കി​യ ശേ​ഷം റി​സ​ര്‍​വ് ബാ​ങ്ക് വ​ഴി വാ​യ്പ​യെ​ടു​ത്ത പണം വി​ത​ര​ണം ചെ​യ്യും. 60,000 കോ​ടി രൂ​പ​യു​ടെ കാ​ര്യ​ത്തി​ല്‍ കേ​ന്ദ്ര​വും സം​സ്ഥാ​ന​ങ്ങ​ളു​മാ​യി ത​ര്‍​ക്കം ഇപ്പോഴും ബാ​ക്കി​യാ​ണ്. ഇ​ത് വിപണിയില്‍​ നി​ന്ന് വാ​യ്പ​യെ​ടു​ക്ക​ണ​മെ​ന്നാ​ണ് ആ​ദ്യം കേ​ന്ദ്രം പറഞ്ഞിരുന്നത്. കേ​ന്ദ്രം വായ്പയെടുത്ത് നല്‍കുകയാണെങ്കില്‍ ആ ​വ​ക​യി​ല്‍ 3000 കോ​ടി രൂ​പ കൂ​ടി ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ബ്രഹ്മോസ് സൂപ്പര്‍സോണിക് ക്രൂസ് മിസൈലിന്റെ മറ്റൊരു ഘട്ടവും ഇന്ത്യ വിജയകരമായി പരീക്ഷിച്ചു

ന്യൂഡെല്‍ഹി:  തദ്ദേശീയമായി നിര്‍മിച്ച ഇന്ത്യന്‍ നാവികസേനയുടെ സ്റ്റെല്‍ത്ത് ഡിസ്‌ട്രോയറായ ഐഎന്‍എസ് ചെന്നൈയില്‍ നിന്ന് അറബിക്കടലില്‍ വിന്യസിച്ച ടാര്‍ഗെറ്റിലേക്ക് ആക്രമണം യുദ്ധക്കപ്പലില്‍ നിന്നുള്ള ക്രൂസ് മിസൈല്‍ വിക്ഷേപണം ഇന്ത്യ വിജയകരമാക്കി. ബ്രഹ്മോസ് സൂപ്പര്‍സോണിക് ക്രൂസ് മിസൈലിന്റെ മറ്റൊരു ഘട്ടവുമാണ് ഇന്ത്യ വിജയകരമായി പരീക്ഷിച്ചത്. പ്രതിരോധ ഗവേഷണ വികസന സംഘടന (ഡിആര്‍ഡിഒ)യുടെ നേതൃത്വത്തിലായിരുന്നു പരീക്ഷണം. ചെയര്‍മാന്‍ ഡിആര്‍ഡിഒ ജി സതീഷ് റെഡ്ഡി, ശാസ്ത്രജ്ഞരെയും ഡിആര്‍ഡിഒ, ബ്രഹ്മോസ്, ഇന്ത്യന്‍ നേവി, വ്യവസായ മേഖലയിലെ എല്ലാ […]

You May Like

Subscribe US Now