ജൂനിയര്‍ ഡോക്‌ടര്‍മാരുടെ ശമ്ബളം മുഴുവന്‍ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം

author

തിരുവനന്തപുരം: സംസ്ഥാനത്തെ ജൂനിയര്‍ ഡോക്ടര്‍മാരുടെ ശമ്ബളം മുഴുവന്‍ നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. ചില സാങ്കേതിക പ്രശ്നങ്ങള്‍ ഉണ്ടായത് കൊണ്ടാണ് സാലറി കട്ട് വന്നതെന്നാണ് വിശദീകരണം. സംസ്ഥാനത്തെ 868 ഡോക്ടര്‍മാര്‍ക്കും 42000 രൂപ വീതം മൂന്ന് മാസത്തെ മുഴുവന്‍ ശമ്ബളവും നല്‍കും. ഇവരുടെ കാലാവധി നീട്ടില്ലെന്ന് ആരോഗ്യ മന്ത്രി കെകെ ഷൈലജ വ്യക്തമാക്കി. ജോലിയില്‍ തുടരണമെന്ന് ആഗ്രഹിക്കുന്നവര്‍ കൊവിഡ് ബ്രിഗേഡില്‍ ചേരണമെന്നും മന്ത്രി പറഞ്ഞു.

കൊവിഡ് പശ്ചാത്തലത്തിലാണ് ഹൗസ് സര്‍ജന്‍സി കഴിഞ്ഞിറങ്ങിയവരെ കൊവിഡ് ഒന്നാം തല ചികിത്സ കേന്ദ്രങ്ങളിലേക്കു അടക്കം മൂന്ന് മാസത്തേക്ക് നിയമിച്ചത് . എന്നാല്‍ ശമ്ബളം കിട്ടാതായതോടെ പ്രതിഷേധം ഉയര്‍ന്നു. തുടര്‍ന്ന് താല്‍കാലിക മെഡിക്കല്‍ ഓഫിസര്‍ എന്ന തസ്തിക നിര്‍ണയിച്ച്‌ 42000 രൂപ ശമ്ബളവും പ്രഖ്യാപിച്ചു. എന്നാല്‍ സ്പാര്‍ക് വഴി ശമ്ബളം എത്തിയപ്പോള്‍ സാലറി ചലഞ്ചില്‍ ഉള്‍പ്പെടുത്തി ആറ് ദിവസത്തെ ശമ്ബളം പിടിച്ചു . ആദായ നികുതി കൂടി പിടിച്ചു കഴിയുമ്ബോള്‍ 27000 രൂപയാണ് ഇവര്‍ക്ക് കിട്ടിയത് . ഇതോടെ പ്രതിഷേധം ശക്തമായി.

സാലറി ചലഞ്ചില്‍ നിന്ന് ഒഴിവാക്കി മുഴുവന്‍ ശമ്ബളവും നല്‍കിയില്ലെങ്കില്‍ കൂട്ടരാജി എന്ന നിലപാടെടുത്തു ജൂനിയര്‍ ഡോക്ടര്‍മാര്‍. ഇതോടെയാണ് സര്‍ക്കാര്‍ നയം വ്യക്തമാക്കിയത്. മൂന്ന് മാസത്തേക്ക് നിയമിതരായ ഇവരുടെ കാലാവധി ഒക്ടോബറോടെ അവസാനിക്കും . ഇത് ദീര്‍ഘിപ്പിക്കില്ല . ജോലിയില്‍ തുടരണണെന്നുള്ളവര്‍ക്ക് കൊവിഡ് ബ്രിഗേഡില്‍ രജിസ്റ്റര്‍ ചെയ്ത് സേവനം തുടരാം. പ്രഖ്യാപിച്ച ശമ്ബളം വെട്ടിക്കുറയ്ക്കാതെ മുഴുവന്‍ നല്‍കുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു .

Leave a Reply

Your email address will not be published. Required fields are marked *

Next Post

സംസ്ഥാനത്ത് ശക്തമായ മഴ ഇന്നും തുടരും: ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്: അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം ദുര്‍ബലമായതോടെ അതീ തീവ്ര മഴയ്ക്ക് സാധ്യതയില്ല

തിരുവനന്തപുരം : സംസ്ഥാനത്ത് ശക്തമായ മഴ ഇന്നും തുടരും. ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ശക്തമായ മഴയുണ്ടാകുമെന്ന് മുന്നറിയിപ്പുള്ളത്. അതേസമയം അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം ദുര്‍ബലമായതോടെ ഒരു ജില്ലയിലും അതീ തീവ്ര മഴയ്ക്ക് സാധ്യതയില്ലെന്നാണ് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തല്‍. നാലു ജില്ലകളില്‍ നേരത്തെ പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലര്‍ട്ട് പിന്‍വലിച്ചിട്ടുണ്ട്. വ്യാഴാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, […]

You May Like

Subscribe US Now