ജെഇഇ-നീറ്റ് 2020; 6 സംസ്ഥാനങ്ങള്‍ സമര്‍പ്പിച്ച റിവ്യൂ ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതി പരിഗണിക്കും

author

ദില്ലി: കൊവിഡ് വ്യാപനം ശക്തമായി നിലനില്‍ക്കെ നീറ്റ്, ജെഇഇ പരീക്ഷകള്‍ നടത്താന്‍ കേന്ദ്ര സര്‍ക്കാറിന് അനുമതി നല്‍കിയതിനെതിരെ സമര്‍പ്പിച്ച്‌ റിവ്യൂ ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, ബി ​​ആര്‍ ഗവായി, കൃഷ്ണ മുറാരി എന്നിവരടങ്ങിയ ബെഞ്ചാണ് റിവ്യൂ ഹര്‍ജി പരിഗണിക്കുന്നത്. പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന ആറ് സംസ്ഥാനങ്ങളിലെ മന്ത്രിമാരാണ് സുപ്രീകോടതിയില്‍ റിവ്യൂ ഹര്‍ജി സമര്‍പ്പിച്ചത്. വിദ്യാര്‍ത്ഥികളുടെ ജീവിക്കാനുള്ള അവകാശം സംരക്ഷിക്കുന്നതില്‍ കോടതിയുടെ ഉത്തരവ് പരാജയപ്പെട്ടുവെന്നും മന്ത്രിമാര്‍ നേരത്തെ ആരോപിച്ചിരുന്നു.

പശ്ചിമ ബംഗാള്‍ ( മൊളോയ് ഘട്ടക്), ഝാര്‍ഖണ്ഡ് (രാമേശ്വര്‍ ഒറാവോണ്‍), രാജസ്ഥാന്‍ (രഘു ശര്‍മ), ഛത്തീസ്ഗഢ് (അമര്‍ജീത് ഭഗത്), പഞ്ചാബ് (ബി എസ് സിദ്ധു), മഹാരാഷ്ട്ര (ഉദയ് രവീന്ദ്ര സാവന്ത്) എന്നിവിടങ്ങളില്‍ നിന്നുള്ള മന്ത്രിമാരാണ് ഹര്‍ജിക്കാര്‍. കേന്ദ്ര സര്‍ക്കാര്‍ ഭരിക്കുന്ന പുതുച്ചേരിയും ഹര്‍ജിയില്‍ പങ്കുചേര്‍ന്നിട്ടുണ്ട്. കോവിഡ് പ്രതിസന്ധി കണക്കിലെടുത്ത് പരീക്ഷ മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ടു.

നേരത്തെ ആഗസ്റ്റ് 17 ന് ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചാണ് നീറ്റ്, ജെഇഇ പരീക്ഷകള്‍ നടത്താന്‍ അനുമതി നല്‍കിയത്. പ്രവേശന പരീക്ഷകളില്‍ ഇടപെടാന്‍ കോടതി നേരത്തെ വിസമ്മതിച്ചിരുന്നു. കൊവിഡ് കാലത്തും ജീവിതം മുന്നോട്ട് പോകണമെന്നും പകര്‍ച്ചവ്യാധി മൂലം വിദ്യാര്‍ത്ഥികള്‍ക്ക് വിലയേറിയ ഒരു വര്‍ഷം നഷ്ടപ്പെടുത്താന്‍ കഴിയില്ലെന്നുമായിരുന്നു കോടതി നേരത്തെ വ്യക്തമാക്കിയിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

പ്രധാനമന്ത്രിയ്ക്ക് വധഭീഷണി, സുരക്ഷ ശക്തമാക്കി

ഡല്‍ഹി : വധഭീഷണിയുള്ള ഇ മെയില്‍ സന്ദേശം ലഭിച്ചതിനെത്തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷ ശക്തമാക്കി. ‘മോദിയെ വക വരുത്തുക’ എന്ന സന്ദേശമുള്ള മെയില്‍ ദേശീയ അന്വേഷണ ഏജന്‍സിക്കാണ് ലഭിച്ചത്. സന്ദേശത്തെക്കുറിച്ച്‌ മള്‍ട്ടി ഏജന്‍സി കോഓര്‍ഡിനേഷന്‍ സെന്റര്‍ (എംഎസി) അന്വേഷണം തുടങ്ങിയിട്ടുണ്ട്. റോ, ഇന്റലിജന്‍സ് ബ്യൂറോ, ഡിഫന്‍സ് ഇന്റലിജന്‍സ് ഏജന്‍സികള്‍ എന്നിവയിലെ സീനിയര്‍ ഉദ്യോഗസ്ഥര്‍ അടങ്ങിയ സംവിധാനമാണ് എംഎസി. സംഭവത്തെക്കെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് ആഭ്യന്തര വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അതീവ ജാഗ്രത […]

You May Like

Subscribe US Now