ജോര്‍ജിയ ഗവര്‍ണറും ട്രംപിനെ കൈവിട്ടു, ബൈഡനെ ജേതാവായി പ്രഖ്യാപിച്ചു, റിപബ്ലിക്കന്‍മാരും അംഗീകരിച്ചു

author

വാഷിംഗ്ടണ്‍: ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണികളെ തള്ളി ജോര്‍ജിയ ഗവര്‍ണര്‍. ജോ ബൈഡനെ ജേതാവായി പ്രഖ്യാപിച്ചിരിക്കുകയാണ്. ഗവര്‍ണര്‍ ബ്രയാന്‍ കെമ്ബ്. വീണ്ടും വോട്ടെണ്ണല്‍ നടത്തിയെങ്കിലും ബൈഡന്‍ തന്നെ വിജയിച്ചതായി കഴിഞ്ഞ ദിവസം വ്യക്തമായിരുന്നു. ട്രംപിന്റെ ക്യാമ്ബയിന്‍ ടീം ജോര്‍ജിയയില്‍ ജയം ട്രംപിന് അനുകൂലമാക്കാന്‍ ശ്രമിച്ച്‌ കൊണ്ടിരിക്കുകയാണ്. ഇതിനിടയിലാണ് കെമ്ബ് ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഇതോടെ ഇവിടെയുള്ള 16 സീറ്റുകളും ബൈഡന്‍ നേടി. 12670 വോട്ടിന്റെ ലീഡാണ് ബൈഡന് ഉണ്ടായിയിരുന്നത്. റിപബ്ലിക്കന്‍മാരും ഫലത്തെ അംഗീകരിച്ചിരിക്കുകയാണ്.

ട്രംപിന് വൈകാതെ തന്നെ വൈറ്റ് ഹൗസില്‍ നിന്ന് ഇറങ്ങേണ്ടി വരുമെന്നാണ് ഇത് സൂചിപ്പിക്കുന്നത്. വളരെ നിരാശ നല്‍കുന്ന ഫലമാണ് ഇതെന്ന് ജോര്‍ജിയ സ്‌റ്റേറ്റ് സെക്രട്ടറി ബ്രാഡ് റാഫെന്‍സ്‌പെര്‍ജര്‍ പറഞ്ഞു. അതേസമയം ജോര്‍ജിയയിലെ ഫലം കൃത്യമാണെന്ന് അദ്ദേഹം സമ്മതിച്ചു. നേരത്തെ റിപബ്ലിക്കന്‍മാര്‍ തന്നെ ഭീഷണിപ്പെടുത്തുന്നതായി റാഫെന്‍സ്‌പെര്‍ജര്‍ പറഞ്ഞിരുന്നു. ഇനി പ്രത്യേകമായി വോട്ടെണ്ണല്‍ ട്രംപിന് ആവശ്യപ്പെടാം. അതേസമയം ജനുവരി രണ്ട് ജോര്‍ജിയയില്‍ രണ്ട് സെനറ്റ് സീറ്റിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. യുഎസ് സെനറ്റിനെയോ കോണ്‍ഗ്രസിനെയോ ആരാകും നിയന്ത്രിക്കുകയെന്ന് ആ ഫലത്തിലൂടെ അറിയാം.

അതേസമയം ട്രംപ് ഇപ്പോഴും ഫലത്തെ അംഗീകരിക്കാന്‍ തയ്യാറായിട്ടില്ല. കഴിഞ്ഞ ദിവസം മിഷിഗണില്‍ നിന്നുള്ള റിപബ്ലിക്കന്‍ അംഗങ്ങളെ വൈറ്റ് ഹൗസിലേക്ക് വിളിപ്പിച്ചിരുന്നു. ഇവര്‍ മിഷിഗണിലെ ഫലം ട്രംപിന് അനുകൂലമായി മാറ്റാന്‍ സഹായിക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ ഇവരും ട്രംപിനെ തള്ളി. തിരഞ്ഞെടുപ്പ് ഫലത്തെ അംഗീകരിക്കുന്നതായി ഇവര്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് ഫലത്തെ മാറ്റുന്ന കാര്യം തങ്ങളോട് ആരും ഇതുവരെ പറഞ്ഞിട്ടില്ലെന്ന് മിഷിഗണ്‍ സെനറ്റ് നേതാവ് മൈക്ക് ഷിര്‍ക്കിയും സ്പീക്കര്‍ ലീ ചാറ്റ്ഫീല്‍ഡും പറഞ്ഞു. മിഷിഗണ്‍ റിപബ്ലിക്കന്‍മാരുടെ കോട്ടയാണെന്നും ഇവിടെ ജയിച്ചത് തീരുമാനിക്കാനുള്ള അവകാശം സംസ്ഥാന ഭരണസമിതികള്‍ക്കാണെന്നും ട്രംപ് പറയുന്നു.

മരുന്ന കമ്ബനികള്‍ തനിക്കെതിരെ നെഗറ്റീവ് പരസ്യങ്ങള്‍ നല്‍കിയെന്നും, ക്യാമ്ബയിനിംഗിനെ അട്ടിമറിക്കാന്‍ ശ്രമിച്ചെന്നുമാണ് ട്രംപിന്റെ വാദം. പരമാവധി ഫലം വരുന്നത് വൈകിപ്പിക്കുകയാണ് ട്രംപിന്റെ ലക്ഷ്യം. റിപബ്ലിക്കന്‍ പാര്‍ട്ടിയിലും ട്രംപ് ഒറ്റപ്പെട്ട് വരികയാണ്. റിപബ്ലിക്കന്‍ സെനറ്റര്‍ മിറ്റ് റോംനി ഇതിലും മോശമായ്ത ഇനിയൊന്നും സംഭവിക്കാനില്ലെന്നും, ജനാധിപത്യ വിരുദ്ധമായ നടപടികള്‍ ട്രംപ് ആവര്‍ത്തിക്കുകയാണെന്നും റോംനി പറഞ്ഞു. മറ്റ് സെനറ്റ് അംഗങ്ങളായ ബെന്‍ സാസെയും ജോനി എണസ്റ്റും ട്രംപിനെ തള്ളി. അതേസമയം തെരഞ്ഞെടുപ്പ് അധികൃതരെയും ട്രംപ് നേരിട്ട് വിളിക്കുന്നുണ്ട്. മിഷിഗണിലെ ജേതാവിനെ പ്രഖ്യാപിച്ച്‌ കൊണ്ടുള്ള സര്‍ട്ടിഫിക്കേഷന്‍ അസാധുവാക്കാനാണ് ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *

Next Post

അടുത്തയാഴ്ചയ്ക്ക് ശേഷം ചോദ്യം ചെയ്യലിന് ഹാജരാകാമെന്ന് മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രന്‍

കൊച്ചി: ഈ മാസം 26 ന് ശേഷം എന്നു വേണമെങ്കിലും ചോദ്യം ചെയ്യലിന് ഹാജരാകാമെന്ന് മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി . ഇക്കാര്യം ചൂണ്ടിക്കാട്ടി സി എം രവീന്ദ്രന്‍ ന് ഇ -മെയില്‍ സന്ദേശം അയച്ചു.നെഗറ്റീവായെങ്കിലും അദ്ദേഹത്തിന് ഒരാഴ്ച കൂടി ക്വാറന്‍്റീനില്‍ കഴിയണം. ഈ മാസം ഒടുവിലോ അടുത്ത മാസം ഒന്നിനോ രവീന്ദ്രനെ ചോദ്യം ചെയ്യലിന് വിളിച്ച്‌ വരുത്താനാണ് ഇ.ഡിയുടെ തീരുമാനം. ഈ മാസം 6 ന് സി.എം.രവീന്ദ്രനെ ചോദ്യം […]

You May Like

Subscribe US Now