ജോലി ലഭിച്ചശേഷം ദൈവത്തോടുള്ള നേര്‍ച്ച നിറവേറ്റി; യുവാവ് ട്രെയിനിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു

author

നാഗര്‍കോവില്‍: ( 01.11.2020) ജോലി ലഭിച്ചശേഷം ദൈവത്തോടുള്ള നേര്‍ച്ച നിറവേറ്റാന്‍ യുവാവ് ട്രെയിനിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു. തമിഴ്‌നാട് നാഗര്‍കോവില്‍ സ്വദേശി നവീന്‍ (32) ആണ് മരിച്ചത്. ജോലി ലഭിച്ചാല്‍ ജീവന്‍ നല്‍കാമെന്ന് വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇയാള്‍ നേര്‍ച്ച നേര്‍ന്നിരുന്നു. നേര്‍ച്ച നിറവേറ്റുകയാണെന്ന് എഴുതിയ ആത്മഹത്യാക്കുറിപ്പ് മൃതദേഹത്തിനു സമീപം കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.

ശനിയാഴ്ച രാവിലെയാണ് നാഗര്‍കോവില്‍ പുത്തേരിയെന്ന സ്ഥലത്തെ റെയില്‍പാളത്തില്‍ മൃതദേഹം കണ്ടെത്തിയത്. വര്‍ഷങ്ങളായി ജോലി ലഭിക്കാത്തതിന്റെ നിരാശയിലായിരുന്നു ഇയാള്‍. തുടര്‍ന്നാണ് ജോലി ലഭിച്ചാല്‍ ജീവന്‍ നല്‍കാമെന്ന് യുവാവ് നേര്‍ന്നത്. ദിവസങ്ങള്‍ക്ക് മുമ്ബ് ബാങ്ക് ഓഫ് ഇന്ത്യയുടെ മുംബൈ ബ്രാഞ്ചില്‍ അസിസ്റ്റന്റ് മാനേജറായി ഇയാള്‍ക്ക് ജോലി ലഭിച്ചു.

എന്‍ജിനിയറിങ് പഠനം കഴിഞ്ഞു കുറെക്കാലം നവീന്‍ ജോലിക്കു ശ്രമിച്ചിരുന്നു. ജോലി ലഭിച്ചാല്‍ ജീവന്‍ നല്‍കാമെന്ന് നേര്‍ച്ചയും നേര്‍ന്നിരുന്നു. ഈ നേര്‍ച്ച നിറവേറ്റുന്നുവെന്നാണ് മാതാപിതാക്കള്‍ക്കെഴുതിയ കുറിപ്പില്‍ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

രാജ്യത്ത് രോഗമുക്തര്‍ 75 ലക്ഷത്തിലേക്ക്; കോവിഡ് ബാധിതരുടെ എണ്ണത്തിലും വന്‍ കുറവ്

ഡല്‍ഹി: തുടര്‍ച്ചയായ ദിവസങ്ങളില്‍ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ കുറവ്. 24 മണിക്കൂറിനിടെ 46,964 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 81,84,083 ആയി ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇന്നലെ 470 പേരാണ് കോവിഡ് ബാധിച്ച്‌ മരിച്ചത്. ഇതോടെ മൊത്തം കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 1,22,111 ആയി ഉയര്‍ന്നു. നിലവില്‍ 5,70,458 പേരാണ് ചികിത്സയില്‍ കഴിയുന്നത്. 74,91,513 പേര്‍ രോഗമുക്തി […]

You May Like

Subscribe US Now