ജോസ് കെ. മാണി ഇടതുമുന്നണിയിലേക്ക്; ഇന്ന് 11 മണിക്ക് വാര്‍ത്താസമ്മേളനം

author

കോട്ടയം: ഇടതുമുന്നണിയിലേക്ക് പോകാനുള്ള ജോസ് കെ. മാണിയുടെ രാഷ്ട്രീയ തീരുമാനം ഇന്ന് പ്രഖ്യാപിക്കും. രാവിലെ 11ന് ജോസ് കെ മാണി വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്. യുഡിഎഫിന്റെ ഭാഗമായിരുന്നപ്പോള്‍ ലഭിച്ച രാജ്യസഭാ എം പി സ്ഥാനം ജോസ് കെ.മാണി രാജിവെക്കുന്നതും ആലോചനയിലുണ്ടെന്നാണ് വിവരം.

കേരള കോണ്‍ഗ്രസ് ജോസ് പക്ഷം പാര്‍ലമെന്ററി പാര്‍ട്ടി യോഗം രാവിലെ 9 മണിക്ക് ചേരും. ഇടതുമുന്നണിയിലേക്ക് പോകുന്നതില്‍ പ്രതിഷേധിച്ച്‌ ജോസഫ് എം പുതുശ്ശേരിയുടെ നേതൃത്വത്തില്‍ ഒരു വിഭാഗം ജോസ് പക്ഷം വിട്ടിരുന്നു.

അസംബ്ലി മണ്ഡലങ്ങളുടെ വീതംവെപ്പ് പിന്നീട് തീരുമാനിക്കും. രാഷ്ട്രീയമായി ഇടതു ചേരിയിലേക്ക് പോവുക എന്ന തീരുമാനമാകും ജോസ് കെ. മാണി പ്രഖ്യാപിക്കുക. യുഡിഎഫിന്റെ ഭാഗമായി ഇത്രകാലം പ്രവര്‍ത്തിച്ചിട്ടും മാന്യമായ സമീപനമല്ല കോണ്‍ഗ്രസ് നേതാക്കളില്‍ നിന്നുണ്ടായതെന്ന നിലപാടിലാണ് ജോസ് കെ. മാണിയും കൂട്ടരും. ഇടതുമുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട് ജോസ് കെ. മാണി വിഭാഗം നേതാക്കള്‍ എല്‍ഡിഎഫ് കണ്‍വീനറുമായി ഇതിനകം പലവട്ടം ചര്‍ച്ച നടത്തിയിരുന്നു.

പാലാ സീറ്റിനെക്കുറിച്ച്‌ സിറ്റിങ് എംഎല്‍എയും എന്‍സിപി നേതാവുമായ മാണി സി. കാപ്പന്‍ ഉയര്‍ത്തിയ അവകാശവാദത്തിന് എതിരേ പരസ്യമായി എതിര്‍പ്പ് പ്രകടിപ്പിക്കേണ്ടതില്ലെന്നാണ് ജോസ് പക്ഷം മുന്നണി നേതൃത്വവുമായുണ്ടാക്കിയ ധാരണ. സീറ്റ് വിഭജനം മുന്നണി തീരുമാനിക്കുന്ന വിഷയമാണെന്ന നിലപാടാകും സ്വീകരിക്കുക.

ഉപതിരഞ്ഞെടുപ്പില്‍ പാലയിലെ രാഷ്ട്രീയ വിജയം വലിയ അംഗീകാരമായാണ് സിപിഎം ഉയര്‍ത്തികാട്ടിയത്. എങ്ങനെയും ജോസ് വിഭാഗത്തെ എല്‍ഡിഎഫില്‍ എത്തിക്കാന്‍ പാലാ സീറ്റില്‍ വിട്ടു വീഴ്ച നടത്താന്‍ തയ്യാറായാല്‍ ഇതിലെ യുഡിഎഫ് മുതലെടുപ്പും സിപിഎം മുന്നില്‍കാണുന്നു. മാണി സി കാപ്പന്‍ യുഡിഎഫിലേക്ക് പോകുമോ എന്ന അഭ്യൂഹം നിലനില്‍ക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

തിരിച്ച്‌ വന്ന് അര്‍ജന്‍റീന

ലൊട്ടാരോ മാര്‍ട്ടിനെസ്, ജോക്വിന്‍ കൊറിയ എന്നിവര്‍ നേടിയ ഓരോ ഗോളിന്‍റെ ബലത്തില്‍ അര്‍ജന്റീന 2-1 ന് ജയിച്ചു. ബൊളീവിയ സ്റ്റേഡിയമായ ലാ പാസില്‍ 2005 ല്‍ നേടിയത്തിന് ശേഷം ഇപ്പോള്‍ ആണ് അര്‍ജന്‍റീന ഈ ഗ്രൌണ്ടില്‍ ഒരു വിജയം നേടുന്നത്.ഇതോടെ ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ നിന്ന് രണ്ടില്‍ രണ്ട് വിജയങ്ങള്‍ നേടി തുടക്കം ഗംബീരമാക്കി ലയണല്‍ സ്കലോണിയുടെ അര്‍ജന്‍റീന ടീംമല്‍സരത്തില്‍ ആദ്യ ഗോള്‍ നേടിയത് ബൊളീവിയ ആയിരുന്നു.24 ആം മിനുട്ടില്‍ […]

Subscribe US Now