ജോസ് കെ മാണി വിഭാഗം ഇനി ഇടതുമുന്നണിയ്ക്ക് സ്വന്തം; പ്രഖ്യാപനം തിങ്കളാഴ്‌ച

author

കോട്ടയം: നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം ഇനി ഇടതുമുന്നണിയ്ക്ക് സ്വന്തം. കൈമാറുന്ന സീറ്റുകളില്‍ ധാരണയായില്ലെങ്കിലും പ്രഖ്യാപനം തിങ്കളാഴ്ച ഉണ്ടായേക്കും. എന്നാല്‍ തദ്ദേശതെരഞ്ഞെടുപ്പില്‍ ഒരുമിച്ച്‌ മത്സരിച്ചാലേ നിയമസഭാസീറ്റുകള്‍ സംബന്ധിച്ച്‌ മുന്നണിയില്‍ തര്‍ക്കങ്ങള്‍ ഒഴിവാക്കാന്‍ കഴിയുമെന്നാണ് സിപിഎമ്മിന്റെ നിലപാട്.

അതേസമയം ജോസ് കെ മാണി വിഭാ​ഗത്തിന് നല്‍കേണ്ട സീറ്റുകള്‍ സംബന്ധിച്ച്‌ മുന്നണിക്കുള്ളില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നു. മുന്നണി പ്രവേശത്തിന് ശേഷം സീറ്റുകള്‍ സംബന്ധിച്ച അന്തിമധാരണയുണ്ടാക്കാമെന്നാണ് സിപിഎം നേതാക്കളുടെ ഉറപ്പ്. മുന്നണിപ്രവേശം അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകുന്നതിനോട് സിപിഎമ്മും കേരള കോണ്‍ഗ്രസിനും യോജിപ്പില്ല. ജോസ് വിഭാഗം എന്‍ഡിഎയിലേക്ക് പോകുമെന്ന് ജോസഫ് വിഭാഗം കൂടി പറഞ്ഞതോടെ പ്രഖ്യാപനം വൈകിക്കേണ്ടതില്ലെന്ന് ജോസ് കെ മാണി വിഭാഗം തീരുമാനമെടുക്കുകയായിരുന്നു.

അതേസമയം കഴി‍ഞ്ഞ തെരെഞ്ഞെടുപ്പില്‍ മത്സരിച്ച സീറ്റുകള്‍ വേണമെന്ന ഉറച്ച നിലപാട് ജോസ് കെ മാണി വിഭാഗം ചര്‍ച്ചകളിലെടുത്തു. 20 സീറ്റുകള്‍ ചോദിച്ച ജോസ് കെ മാണി വിഭാഗത്തിന് 11ലധികം സീറ്റ് നല്‍കാണെന്നാണ് സിപിഎമ്മിന്റെ ഉറപ്പ്. സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റുകളായ പേരാമ്ബ്ര റാന്നി ചാലക്കുടി സീറ്റുകളെ കുറിച്ചാണ് തര്‍ക്കം. കാഞ്ഞിരപ്പള്ളി സീറ്റ് വിട്ട് കൊടുക്കുന്ന കാര്യത്തില്‍ സിപിഐക്കും എതിര്‍പ്പുണ്ട്. പാലാ സീറ്റ് വിട്ട് കൊടുക്കാന്‍ കഴിയില്ലെന്ന ഉറച്ച നിലപാടിലാണ് മാണി സി കാപ്പന്‍. എന്നാല്‍ പാലായില്‍ വിട്ടുവീഴ്ചയില്ലന്ന് ജോസ് കെ മാണി വ്യക്തമാക്കിക്കഴിഞ്ഞു. പാലാ ജോസ് വിഭാഗത്തിന് തന്നെയായിരിക്കും. അതിനാല്‍ മാണി സി കാപ്പനെ അനുനയിപ്പിക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഉത്തര കൊറിയയില്‍ ഇതുവരെ ആര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടില്ലെന്ന് കിം ജോങ് ഉന്‍

പ്യോങ്യാങ് : ഉത്തര കൊറിയയില്‍ ഇതുവരെ ആര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടില്ലെന്ന് അവകാശപ്പെട്ട് ഭരണാധികാരി കിം ജോങ് ഉന്‍. ശനിയാഴ്ച നടന്ന സൈനിക പരേഡിലാണ് കിം ഇക്കാര്യം അറിയിച്ചത്. ജനുവരി മുതല്‍ ഉത്തര കൊറിയയില്‍ കോവിഡ് കേസുകള്‍ ഇല്ലെന്നാണ് കിം ജോങ് ഉന്‍ അവകാശപ്പെടുന്നത്. ഔദ്യോഗിക കൊറിയന്‍ മാധ്യമങ്ങള്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. കിം ഇല്‍ സങ് സ്‌ക്വയറില്‍ നടന്ന പരേഡ് കിം ജോങ് ഉന്‍ നിരീക്ഷിച്ചു. ആയിരത്തോളം സൈനികര്‍ മാസ്‌ക് ധരിക്കാതെയാണ് പരേഡില്‍ […]

You May Like

Subscribe US Now