ജ്വല്ലറിയുടെ പേരില്‍ നിക്ഷേപകരില്‍ നിന്ന് പണം വാങ്ങി വഞ്ചിച്ചു;എം സി കമറുദ്ദീനെതിരെ വഞ്ചനാക്കുറ്റത്തിന് പോലീസ് കേസെടുത്തു

author

മഞ്ചേശ്വരം: നിക്ഷേപമായി സ്വീകരിച്ച പണം തിരിച്ച്‌ നിക്ഷേപകര്‍ക്ക് നല്‍കാത്തതിന്‌ മുസ്ലിംലീഗ് നേതാവും മഞ്ചേശ്വരം എംഎല്‍എയുമായ എം സി കമറുദ്ദീനെതിരെ പോലീസ് കേസെടുത്തു.

ചന്തേര പൊലീസാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. ഇയാള്‍ ജ്വല്ലറിയുടെ പേരില്‍ നിക്ഷേപകരില്‍ നിന്ന് പണം വാങ്ങി വഞ്ചിച്ചുവെന്ന പരാതിയില്‍ ആണ് പോലീസ് കേസെടുത്തത്.

ഇയാള്‍ മൂന്ന് കോടിയിലേറെ രൂപ നിരവധി പേരില്‍ നിന്ന് നിക്ഷേപമായി വാങ്ങിച്ചിരുന്നു

Leave a Reply

Your email address will not be published. Required fields are marked *

Next Post

ജമ്മു കശ്മീരില്‍ മൂന്നു ഭീകരരെ വധിച്ചു: ഏറ്റുമുട്ടല്‍ തുടരുന്നു

കശ്മീര്‍: ജമ്മു കശ്മീരില്‍ പുല്‍വാമയിലുണ്ടായ ഏറ്റുമുട്ടലില്‍ സൈന്യം മൂന്ന് ഭീകരരെ വധിച്ചു. ഇന്നലെ രാത്രി തുടങ്ങിയ ഏറ്റുമുട്ടല്‍ തുടരുകയാണ്. വെള്ളിയാഴ്ച ഷോപ്പിയന്‍ ജില്ലയില്‍ നടന്ന ഏറ്റുമുട്ടലില്‍ നാലു ഭീകരരെ സൈന്യം കൊലപ്പെടുത്തിയിരുന്നു. ഇതോടെ, കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ താഴ്‌വരയില്‍ കൊല്ലപ്പെട്ട ഭീകരരുടെ എണ്ണം ഏഴായി.

You May Like

Subscribe US Now