ജ്വല്ലറി നിക്ഷേപത്തട്ടിപ്പ് കേസ്; രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ട എം സി കമറുദ്ദീന്‍ എംഎല്‍എയെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു

author

കാസര്‍കോട്:ജ്വല്ലറി നിക്ഷേപത്തട്ടിപ്പ് കേസില്‍ രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ട എം സി കമറുദ്ദീന്‍ എംഎല്‍എയെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു. കാസര്‍കോട് ജില്ലാ പൊലീസ് മേധാവിയുടെ കാര്യാലയത്തിലാണ് ചോദ്യം ചെയ്യല്‍.

നിക്ഷേപകരുടെ പണം ഏതെല്ലാം രീതിയില്‍ ഉപയോഗിച്ചു, ബംഗളൂരുവിലെ ഭൂമിയടക്കം സ്വകാര്യ സ്വത്ത് സമ്ബാദനത്തിന്‍്റെ വിശദാംശങ്ങള്‍, ബിനാമി ഇടപാടുകള്‍ ഉണ്ടോ എന്നിങ്ങനെയുള്ള വിവരങ്ങളാണ് അന്വേഷണ സംഘം ചോദിച്ചറിയുന്നത്.

ചോദ്യം ചെയ്യലിനോട് എംഎല്‍എ സഹകരിക്കുന്നതായാണ് വിവരം. കൂടുതല്‍ കേസുകളില്‍ കമറുദ്ദീന്‍റെ അറസ്റ്റ് രേഖപ്പെടുത്താനും സാധ്യതയുണ്ട്. അതേസമയം, ഒളിവില്‍ പോയ ഒന്നാം പ്രതി പൂക്കോയ തങ്ങള്‍ ജില്ല വിട്ടതായാണ് വിവരം. ഇയാള്‍ക്കായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയെന്ന് അന്വേഷണ സംഘം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

അര്‍ണബ് സുപ്രീം കോടതിയില്‍

മുംബൈ | ബോംബെ ഹൈക്കോടതിയില്‍ നല്‍കിയ ഇടക്കാല ജാമ്യാപേക്ഷ നിരസിക്കപ്പെട്ടതിനെ തുടര്‍ന്ന് റിപ്പബ്ലിക് ടി വി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമി സുപ്രീം കോടതിയെ സമീപിച്ചു. വിചാരണ കോടതിയെ മറികടന്ന് ജാമ്യം നല്‍കേണ്ട അസാധാരണ സാഹചര്യം നിലവിലില്ലെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയിരുന്നത്. ജാമ്യം നേടാന്‍ അര്‍ണബിന് സെഷന്‍സ് കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി പറഞ്ഞു. നാല് ദിവസത്തിനുള്ളില്‍ സെഷന്‍സ് കോടതി അര്‍ണബിന്റെ ജാമ്യാപേക്ഷയില്‍ തീരുമാനമെടുക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ആത്മഹത്യപ്രേരണക്കേസില്‍ നവംബര്‍ […]

You May Like

Subscribe US Now