ജ്വല്ലറി നി​ക്ഷേ​പ ത​ട്ടി​പ്പ് കേസ്; എം.സി ഖമറുദ്ദീന്‍റെ രാജി ആവശ്യപ്പെട്ട് സമരം ശക്തമാക്കി എല്‍.ഡി.എഫും ബി.ജെ.പിയും

author

കാസര്‍ഗോഡ് : ജ്വല്ലറി നി​ക്ഷേ​പ ത​ട്ടി​പ്പ് കേസില്‍ എം.സി ഖമറുദ്ദീന്‍ എംഎല്‍എയുടെ രാജി ആവശ്യപ്പെട്ട് സമരം ശക്തമാക്കി എല്‍.ഡി.എഫും ബി.ജെ.പിയും. തിരഞ്ഞെടുപ്പ് വരെ വിഷയം സജീവമായി നിലനിര്‍ത്തുകയാണ് പാര്‍ട്ടികളുടെ ലക്ഷ്യം.

മഞ്ചേശ്വരം മണ്ഡലത്തിലാണ് കൂടുതല്‍ പ്രതിഷേധം. എല്‍.ഡി.എഫിന്‍റെ നേത്യത്വത്തില്‍ ജില്ലയില്‍ 20 കേന്ദ്രങ്ങളില്‍ ജനകീയ വിചാരണ സംഘടിപ്പിച്ചു. വരും ദിവസങ്ങളില്‍ സമരം ശക്തമാക്കാനാണ് ഇടത് മുന്നണിയുടെ തീരുമാനം. ബി.ജെ.പിയും സമരം ശക്തിപ്പെടുത്തി. താലൂക് ഓഫീസുകളിലേക്ക് മാര്‍ച്ച്‌ നടത്തിയതിന് പിന്നാലെ കമറുദ്ദീന്‍റെ വീട്ടിലേക്ക് ബി.ജെ.പി മാര്‍ച്ച്‌ നടത്തി. അടുത്ത ദിവസം മഞ്ചേശ്വരത്ത് ആയിരങ്ങളെ പങ്കെടുപ്പിച്ച്‌ പ്രതിഷേധം സംഘടിപ്പിക്കാനാണ് ബി.ജെ.പിയുടെ നീക്കം.

ഫാഷന്‍ റോള്‍ഡ് നിക്ഷേപ തട്ടിപ്പില്‍ കൂടുതല്‍ പേര്‍ പരാതിയുമായി രംഗത്തെത്തി. ഇത് വരെ 49 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഫാഷന്‍ ഗോള്‍ഡ് സ്ഥാപനം അടച്ച്‌ പൂട്ടിയ ശേഷവും നിക്ഷേപം സ്വീകരിച്ചതായി മധ്യസ്ഥ ശ്രമം നടത്തുന്ന കമ്മറ്റി കണ്ടെത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഭാര്യയുടെ വീടിനു സമീപം യുവാവിനെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ഭാര്യയുടെ വീടിനു സമീപം യുവാവിനെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് പൊഴിക്കര കപ്പൂര്‍ അന്നിക്കര ആന്തൂരവളപ്പില്‍ വീട്ടില്‍ ഷംസാദിനെ(32)യാണ് ചൊവ്വാഴ്ച രാത്രി വണ്ടാനം കിഴക്ക് വെമ്ബാലമുക്കിനു സമീപം മരിച്ച നിലയില്‍ കണ്ടത്. ചെവിയിലും തലയിലും നെറ്റിയിലും ചോര വാര്‍‌ന്ന നിലയില്‍ കാറിന്റെ പിന്‍സീറ്റില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. സംഭവം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. പാലക്കാട് പൊഴിക്കരയില്‍ സാനിറ്റൈസര്‍, മാസ്ക് എന്നിവയുടെ മൊത്തക്കച്ചവടക്കാരനായിരുന്ന ഷംസാദ്. നാലു […]

You May Like

Subscribe US Now