ജ്വ​ല്ല​റി നി​ക്ഷേ​പതട്ടിപ്പ് ; ഒന്നാം പ്രതി പൂ​ക്കോ​യ ത​ങ്ങ​ള്‍ ഒളിവില്‍

author

ചെ​റു​വ​ത്തൂ​ര്‍ : ജ്വ​ല്ല​റി നി​ക്ഷേ​പ ത​ട്ടി​പ്പു കേ​സി​ലെ ഒ​ന്നാം പ്ര​തി​യും ഫാ​ഷ​ന്‍ ഗോ​ള്‍​ഡ് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​റു​മാ​യ ടി.​കെ. പൂ​ക്കോ​യ ത​ങ്ങ​ള്‍ ഒ​ളി​വി​ല്‍ പോയി . ര​ണ്ടാം പ്ര​തി​യും ക​മ്ബ​നി ചെ​യ​ര്‍​മാ​നും മു​സ്‌​ലിം ലീ​ഗ് നേ​താ​വു​മാ​യ എം.​സി. ഖ​മ​റു​ദ്ദീ​ന്‍ എം.​എ​ല്‍.​എ ശ​നി​യാ​ഴ്ച അ​റ​സ്​​റ്റി​ലാ​യ​തി​നു പി​ന്നാ​ലെ​യാ​ണ് പൂ​ക്കോ​യ ത​ങ്ങ​ള്‍ ഒ​ളി​വി​ല്‍ പോ​യ​ത്. ക്രൈം​ബ്രാ​ഞ്ച് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ചോ​ദ്യം​ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​ന്‍ ശ​നി​യാ​ഴ്ച ത​ന്നെ വി​ളി​പ്പി​ച്ചെ​ങ്കി​ലും ഇദ്ദേഹം ഹാ​ജ​രാ​യി​രു​ന്നി​ല്ല.

തി​ങ്ക​ളാ​ഴ്ച ഇ​യാ​ള്‍ കോ​ട​തി​യി​ല്‍ കീ​ഴ​ട​ങ്ങു​മെ​ന്ന്​ അ​ഭ്യൂ​ഹ​മു​ണ്ട്. കാ​സ​ര്‍​കോ​ട്​ ജി​ല്ല ജ​യി​ലി​ല്‍ റി​മാ​ന്‍​ഡി​ല്‍ ക​ഴി​യു​ന്ന എം.​എ​ല്‍.​എ​യു​ടെ ജാ​മ്യ​ഹ​ര​ജി ജി​ല്ല കോ​ട​തി തി​ങ്ക​ളാ​ഴ്ച പ​രി​ഗ​ണി​ക്കും.ക​മ്ബ​നി കാ​ര്യ​ങ്ങ​ള്‍ അ​റി​ഞ്ഞി​രു​ന്നി​ല്ലെ​ന്ന് എം.​സി. ഖ​മ​റു​ദ്ദീ​ന്‍ എം.​എ​ല്‍.​എ മൊ​ഴി ന​ല്‍​കി​യ​താ​യി റി​മാ​ന്‍​ഡ് റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു.

അ​തേ​സ​മ​യം, ര​ണ്ടു പ്ര​തി​ക​ള്‍ക്കും കേ​സി​ല്‍ തു​ല്യ​പ​ങ്കാ​ളി​ത്ത​മാ​ണു​ള്ള​തെ​ന്ന്​ റി​മാ​ന്‍​ഡ് റി​പ്പോ​ര്‍ട്ട് വ്യ​ക്ത​മാ​ക്കു​ന്നു. ജ്വ​ല്ല​റി പൂ​ട്ടി​യ​തി​നു ശേ​ഷ​വും ആ​സ്തി​ക​ള്‍ വി​റ്റ​ത് മ​റ്റൊ​രു തെ​ളി​വാ​ണ്. വ​ഞ്ച​ന​ക്കു​റ്റം (ഐ.​പി.​സി 420), വി​ശ്വാ​സ​വ​ഞ്ച​ന (406), പൊ​തു​പ്ര​വ​ര്‍ത്ത​ക​നെ ഏ​ല്‍​പി​ച്ച തു​ക ക്ര​മ​വി​രു​ദ്ധ​മാ​യി വി​നി​യോ​ഗി​ക്ക​ല്‍ (409) എ​ന്നി​വ പ്ര​കാ​ര​മാ​ണ് കേ​സ്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഡല്‍ഹിയിലെ പുതിയ കൊവിഡ് വ്യാപനത്തിനു പിന്നില്‍ വായുമലിനീകരണമെന്ന് ഐഎംഎ

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നവംബര്‍ 3 മുതല്‍ 13 വരെയുള്ള കാലയളവില്‍ അനുഭവപ്പെട്ട വര്‍ധിച്ച കൊവിഡ് വ്യാപനത്തിനു പിന്നില്‍ വായുമലിനീകരണമാണെന്ന് ഐഎംഎ. നവംബര്‍ 3നും 13നും ഇടയില്‍ പ്രതിദിന കൊവിഡ് രോഗബാധിതരുടെ എണ്ണം 6,000ത്തോളമായി ഉയര്‍ന്നിരുന്നു. ഡല്‍ഹി മൂന്നാം തരംഗത്തിലേക്ക് കടന്നതായി മുഖ്യമന്ത്രി കെജ്രിവാളും പറഞ്ഞിരുന്നു. ഏറ്റവും കൂടുതല്‍ മലിനീകരണം അനുഭവപ്പെടുന്ന അതിരാവിലെയുള്ള പുറംയാത്രകള്‍ ഒഴിവാക്കാന്‍ ആരോഗ്യവിദഗ്ധര്‍ ആവശ്യപ്പെട്ടു. കൊവിഡ് രോഗബാധ ഏറ്റവും കൂടുതല്‍ ബാധിക്കുന്ന മുതിര്‍ന്നവരും കുട്ടികളും പുറം യാത്രകള്‍ പൂര്‍ണമായും […]

You May Like

Subscribe US Now