ടിക് ടോക്ക് നിരോധിച്ചു കൊണ്ടുള്ള ഡൊണാള്‍ഡ് ട്രംപ് സര്‍ക്കാരിന്റെ ഉത്തരവിന് സ്റ്റേ

author

വാഷിങ്ടണ്‍ : അമേരിക്കയില്‍ ടിക് ടോക്ക് നിരോധിച്ചു കൊണ്ടുള്ള ഡൊണാള്‍ഡ് ട്രംപ് സര്‍ക്കാരിന്റെ ഉത്തരവിന് കോടതി സ്റ്റേ. നിരോധന ഉത്തരവ് പ്രാബല്യത്തില്‍ വരാന്‍ മണിക്കൂറുകള്‍ ബാക്കിനില്‍ക്കേയാണ് വാഷിങ്ടണിലെ യു.എസ്. ജില്ലാ കോടതി ജഡ്ജി കാള്‍ നിക്കോള്‍സ് താല്‍ക്കാലിക സ്റ്റേ പുറപ്പെടുവിച്ചത്. ടിക് ടോക്കിന്റെ ഹര്‍ജി പരിഗണിച്ചു കൊണ്ടായിരുന്നു ജഡ്ജിയുടെ നടപടി.

ടിക് ടോക്കിന്റെ മാതൃകമ്ബനിക്ക് ചൈനീസ് സര്‍ക്കാരുമായി ബന്ധമുണ്ടെന്നും ഇത് ദേശീയ സുരക്ഷയ്ക്ക് വെല്ലുവിളിയാണെന്നും ചൂണ്ടിക്കാണിച്ചാണ് ട്രംപ് ഭരണകൂടം ടിക് ടോക്കിനെതിരെ നടപടി എടുത്തത്.

തിങ്കളാഴ്ച അര്‍ധരാത്രി മുതലാണ് ടിക് ടോക് ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയത്. അതേസമയം നവംബര്‍ 12 വരെ ആപ്ലിക്കേഷന്‍ ഉപയോഗിക്കാനുള്ള അനുമതിയും ട്രംപ് ഭരണകൂടം നല്‍കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

കോവിഡ് ഫലം ഒന്നര മണിക്കൂറില്‍ അറിയാം; ആര്‍ടിപിസിആര്‍ ടെസ്റ്റ് കിറ്റ് വികസിപ്പിച്ച്‌ സ്റ്റാര്‍ട്ടപ്പ് കമ്ബനി

ബാം​ഗളൂര്‍; ഒന്നരമണിക്കൂറിനുള്ളില്‍ കോവിഡ് ഫലം അറിയാന്‍ കഴിയുന്ന ആര്‍ടിപിസിആര്‍ ടെസ്റ്റ് കിറ്റ് വികസിപ്പിച്ച്‌ സ്റ്റാര്‍ട്ടപ്പ് കമ്ബനി. ബാം​ഗളൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിനു കീഴിലുള്ള ‘ഇക്വയ്‌ന്‍ ബയോടെക്’ എന്ന സ്റ്റാര്‍ട്ട്‌അപ്പ് കമ്ബനിയാണ് കണ്ടുപിടിത്തത്തിന് പിന്നില്‍. കോവിഡ് പരിശോധനാരംഗത്ത് വലിയ മാറ്റങ്ങള്‍ സൃഷ്ടിച്ചേക്കാവുന്നതാണ് കിറ്റ്. ‘ഗ്ലോബല്‍ ഡയഗ്‌നോസ്റ്റിക് കിറ്റ്’ എന്നുപേരിട്ട പരിശോധനാ കിറ്റിന് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ചിന്റെ അനുമതിയും ലഭിച്ചിട്ടുണ്ട്. വേഗത്തില്‍ ഫലമറിയാന്‍ കഴിയുന്നതിനൊപ്പം പരിശോധനച്ചെലവും കുത്തനെ കുറയ്ക്കാന്‍ കഴിയുമെന്ന് […]

You May Like

Subscribe US Now