ട്രംപിന്റെ ആരോഗ്യനില: 48 മണിക്കൂര്‍ നിര്‍ണായകമെന്ന് വൈറ്റ് ഹൗസ്

author

വാഷിങ്ടണ്‍: കോവിഡ് ബാധിതാനായ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആരോഗ്യനിലയില്‍ നേരിയ ആശങ്കയെന്ന് സൂചന. അടുത്ത 48 മണിക്കൂര്‍ നിര്‍ണായകമാണെന്നാണ് വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് പറഞ്ഞത്. ആശുപത്രിയിലെത്തിയ ഉടനെ ട്രംപിന് പരീക്ഷണ മരുന്നിന്റെ എട്ട് ഗ്രാമിന്റെ ഡോസ് നല്‍കിയിരുന്നു. വാള്‍ട്ടര്‍ റീഡ് സൈനിക ആശുപത്രിയിലാണ് ട്രംപ് ചികിത്സയില്‍ കഴിയുന്നത്. ട്രംപിന് ഓക്‌സിജന്‍ സഹായം നല്‍കുണ്ടെന്നാണ് ചില യു.എസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ട്രംപ് രോഗബാധിതനായതിനു പിന്നാലെ അദ്ദേഹം രോഗവിവരം മറച്ചുവെച്ച്‌ ഫണ്ട് ശേഖരണ പരിപാടിയില്‍ പങ്കെടുത്തതായും ആരോപണമുയര്‍ന്നിട്ടുണ്ട്. ആമി കോണി ബാരറ്റിന്റെ നാമനിര്‍ദേശം ആഘോഷിക്കാനായി റോസ് ഗാര്‍ഡനില്‍ നടത്തിയ പ പരിപാടിയില്‍ പങ്കെടുത്ത ട്രംപും ഭാര്യ മെലാനിയയും അടക്കം അഞ്ച് പ്രമുഖര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. പരിപാടിയില്‍ ട്രംപിനൊപ്പമുണ്ടായിരുന്ന റിപ്പബ്ലിക്കന്‍ സെനറ്റര്‍ക്കും പിന്നീട് കോവിഡ് പോസിറ്റീവായിരുന്നു. ട്രംപിന്റെ കാമ്ബയിന്‍ മാനേജര്‍ ബില്‍ സ്റ്റീഫന്‍. സെനറ്റര്‍മാരായ തോം ടില്ലിസ്, മൈക് ലീ എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

കോവിഡ് വ്യാപനം: ഇ-ടിക്കറ്റുകള്‍ അവതരിപ്പിച്ച്‌ കൊച്ചി മെട്രോ

കൊച്ചി: സംസ്ഥാനത്ത് കോവിഡ് വ്യാപന പശ്ചാതലത്തില്‍ ടിക്കറ്റ് കൗണ്ടറുകളിലെ തിരക്കും സമ്ബര്‍ക്കവും ഒഴിവാക്കാന്‍ ലക്ഷ്യമിട്ടുകൊണ്ട് പുതിയ ഇ-ടിക്കറ്റുകള്‍ അവതരിപ്പിച്ചിരിച്ച്‌ കൊച്ചി മെട്രോ. കോവിഡ് പ്രതിരോധനത്തിന്റെ ഭാഗമാണ് കൊച്ചി മെട്രോയുടെ പുതിയ സംവിധാനം. കൊച്ചി വണ്‍ ആപ്ലിക്കേഷനിലാണ് ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ സാധിക്കുക. ടിക്കറ്റുകള്‍ ഓണ്‍ലൈനായി യാത്രക്കാര്‍ക്ക് ബുക്ക് ചെയ്യാം. യാത്ര ആരംഭിക്കുന്ന സ്റ്റേഷനും ഇറങ്ങേണ്ട സ്റ്റേഷനും കൊച്ചി വണ്‍ മൊബൈല്‍ ആപ്ലിക്കേഷനില്‍ എന്റര്‍ ചെയ്യുക. ഉടന്‍ യാത്രയുടെ വിശദാംശങ്ങളും ടിക്കറ്റ് നിരക്കും […]

Subscribe US Now