ട്രംപിന് വിഷമടങ്ങിയ കത്ത് അയച്ച സംഭവത്തില്‍ യുവതി അറസ്റ്റില്‍

author

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് വിഷമടങ്ങിയ കത്ത് അയച്ചെന്നാരോപിച്ച്‌ യുവതിയെ അറസ്റ്റ് ചെയ്തു. ന്യൂയോര്‍ക്ക്-കാനഡ അതിര്‍ത്തിയില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തതെന്നാണ് വിവരം.

തുടരന്വേഷണത്തിന്റെ ഭാഗമായി യുവതിയെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ കഴിയില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ട്രംപിന് മാരക വിഷമടങ്ങിയ കത്ത് അയക്കാന്‍ ശ്രമം നടന്നത്. എന്നാല്‍ കത്ത് വൈറ്റ് ഹൗസിലേക്ക് എത്തുന്നതിന് മുന്‍പ് തടഞ്ഞുവെന്ന് യു.എസ് അധികൃതര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. റിസിന്‍ എന്ന വിഷവസ്തുവാണ് കത്തില്‍ രഹസ്യമായി സൂക്ഷിച്ചിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

15 സെക്കന്‍ഡില്‍ കൊറോണ വൈറസ് നിഷ്‌ക്രിയമാകും, യു വി ലൈറ്റ് സാങ്കേതിക വിദ്യ വികസിപ്പിച്ച്‌ സംരംഭകന്‍

ഹൈദരാബാദ്: കൊറോണ വൈറസ് വ്യാപനം തടയാന്‍ യുവി സാങ്കേതിക വികസിപ്പിച്ച്‌ സംരംഭകന്‍. കൊറോണവൈറസിന്റെ വ്യാപനം തടയാനുള്ള അസാധാരണ സാങ്കേതികവിദ്യയാണ് തെലുങ്കാന സ്വദേശിയായ എം നരസിംഹ ചാരി അവതരിപ്പിച്ചിരിക്കുന്നത്. 15 സെക്കന്‍ഡില്‍ വൈറസിനെ നശിപ്പിക്കുന്ന യുവി-സി ലൈറ്റ് ആണ് ഇദ്ദേഹം അവതരിപ്പിച്ചിരിക്കുന്നത്. 30 സെന്റീമീറ്റര്‍ ദൂരത്ത് സ്ഥാപിച്ച വൈറസിലേക്ക് 30 വാട്ട്, 254 നാനോമീറ്റര്‍ അളവില്‍ യുവി-സി ലൈറ്റ് നല്‍കിയാണ് പരീക്ഷണം നടത്തിയത്. പരീക്ഷണത്തിനൊടുവില്‍ 15 സെക്കന്‍ഡിനുള്ളില്‍ തന്നെ കൊറോണ വൈറസിനെയും മറ്റ് […]

You May Like

Subscribe US Now