ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ ഒ.ബി.സി പട്ടികയില്‍ പരിഗണിക്കാന്‍ ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍; വിദ്യാഭ്യാസം, തൊഴില്‍ മേഖലകളില്‍ സംവരണം നല്‍കുന്നതിലേക്കാണ് നടപടി

author

ദില്ലി: ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ ഒ.ബി.സി പട്ടികയില്‍ പരിഗണിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. സംവരണം നല്‍കുന്നതിനാണ് ഒ.ബി.സി പട്ടികയുടെ ഭാഗമാക്കുന്നത്. വിദ്യാഭ്യാസം, തൊഴില്‍ അടക്കമുള്ള മേഖലകളില്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് ഒ.ബി.സി പ്രാതിനിധ്യം നല്‍കാനാണ് നടപടികള്‍ തുടങ്ങിയത്.

സുപ്രിംകോടതിയുടെ ഉത്തരവിന് തുടര്‍ച്ചയായാണ് കേന്ദ്രസര്‍ക്കാര്‍ നടപടി. സാമൂഹ്യക്ഷേമമന്ത്രാലയം ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ ഒ.ബി.സി പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ നിര്‍ദേശിച്ചു. വ്യത്യസ്തങ്ങളായ നിരവധി സാമൂഹ്യപ്രശ്‌നങ്ങള്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് അനുഭവിക്കുന്നുണ്ട്.

മുഖ്യധാരയില്‍ അത്മാഭിമാനത്തോടെ ജീവിക്കാനുള്ള അവസരം പ്രധാനം ചെയ്യുക എന്നതാണ് ഇതിന് പരിഹാരം. സാമുഹ്യക്ഷേമ മന്ത്രാലയം വിവിധതലത്തില്‍ നടത്തിയ ചര്‍ച്ചകളിലാണ് ഈ തീരുമാനം ഉയര്‍ന്നുവന്നത്. കേന്ദ്രമന്ത്രിസഭാ യോഗം നിര്‍ദേശം അംഗീകരിച്ചതിന് ശേഷം പാര്‍ലമെന്റിന്റെ അനുവാദം തേടിയാകും നടപ്പാക്കുക.

Leave a Reply

Your email address will not be published. Required fields are marked *

Next Post

നടിയെ അക്രമിച്ച കേസില്‍ വിചാരണ കോടതി മാറ്റില്ല; നടിയുടെ ഹര്‍ജി തള്ളി

നടിയെ അക്രമിച്ച കേസില്‍ പ്രത്യേക കോടതിയെ മാറ്റാനാവില്ലെന്ന് ഹൈക്കോടതി. വിചാരണ കോടതി മാറ്റണമെന്നാവശ്യപ്പെട്ട് സര്‍ക്കാരും നടിയും നല്‍കിയ ഹര്‍ജികള്‍ ഹൈക്കോടതി തള്ളി. അപ്പീല്‍ നല്‍കാനായി വിചാരണ നടപടികള്‍ സ്‌റ്റേ ചെയ്യണമെന്ന സര്‍ക്കാര്‍ ആവശ്യവും കോടതി തള്ളി. സിംഗിള്‍ ബെഞ്ച് ജഡ്ജി വി.ജി.അരുണിന്റേതാണ് ഉത്തരവ്‌. തിങ്കളാഴ്ച മുതല്‍ വിചാരണ പുനഃരാരംഭിക്കാം. നേരത്തെ വാദം കേള്‍ക്കുന്നതിന്റെ ഭാഗമായി ഹൈക്കോടതി വിചാരണയ്ക്ക് സ്‌റ്റേ ഏര്‍പ്പെടുത്തിയിരുന്നു. വിചാരണ കോടതി മാറ്റുന്നത് തെറ്റായ കീഴ്‍വഴക്കം സൃഷ്ടിക്കുമെന്ന് ഹൈക്കോടതി […]

You May Like

Subscribe US Now