ട്രെയിന്‍ പു​റ​പ്പെ​ടു​ന്ന​തി​ന് അ​ര​മ​ണി​ക്കൂ​ര്‍ മു​ന്പു​വ​രെ ടി​ക്ക​റ്റ് റി​സ​ര്‍​വ് ചെ​യ്യാ​ന്‍ സൗ​ക​ര്യം

author

തി​രു​വ​ന​ന്ത​പു​രം: ഇ​നി മു​ത​ല്‍ ട്രെയിന്‍ പു​റ​പ്പെ​ടു​ന്ന​തി​ന് അ​ര​മ​ണി​ക്കൂ​ര്‍ മു​ന്പു​വ​രെ ടി​ക്ക​റ്റ് റി​സ​ര്‍​വ് ചെ​യ്യാം. ഓ​ണ്‍​ലൈ​നി​ലും ടി​ക്ക​റ്റ് റി​സ​ര്‍​വേ​ഷ​ന്‍ കൗ​ണ്ട​റു​ക​ളി​ലും അ​തു​വ​രെ ടി​ക്ക​റ്റ് ല​ഭി​ക്കും.

ഒ​ക്ടോ​ബ​ര്‍ പ​ത്തു​മു​ത​ല്‍ ഈ ​ക്ര​മീ​ക​ര​ണം ന​ട​പ്പാ​ക്കു​മെ​ന്ന് റെ​യി​ല്‍​വേ അ​റി​യി​ച്ചു. നി​ര്‍​ത്തി​വെ​ച്ചി​രു​ന്ന ട്രെയിനുകള്‍ പ്ര​ത്യേ​ക സ​ര്‍​വീ​സു​ക​ളാ​യി പു​നഃ​രാ​രം​ഭി​ച്ച​പ്പോ​ള്‍ ര​ണ്ട് മ​ണി​ക്കൂ​ര്‍ മു​ന്നേ റി​സ​ര്‍​വേ​ഷ​ന്‍ നി​ര്‍​ത്തി​യി​രു​ന്നു.

സ്റ്റേ​ഷ​നു​ക​ളി​ല്‍ യാ​ത്ര​ക്കാ​രു​ടെ ആ​രോ​ഗ്യ​പ​രി​ശോ​ധ​ന ന​ട​ത്താ​നു​ള്ള സ​മ​യം ന​ല്‍​കാ​നാ​യി​രു​ന്നു ഇ​ത്. കൂ​ടു​ത​ല്‍ ട്രെയിനുകള്‍ അ​നു​വ​ദി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് നി​യ​ന്ത്ര​ണ​ത്തി​ല്‍ ഇ​ള​വു​വ​രു​ത്തു​ന്ന​ത്.

പു​തി​യ നി​ര്‍​ദേ​ശ​പ്ര​കാ​രം ര​ണ്ടാം റി​സ​ര്‍​വേ​ഷ​ന്‍ ചാ​ര്‍​ട്ട് ട്രെയിന്‍ പു​റ​പ്പെ​ടു​ന്ന​തി​ന് അ​ര​മ​ണി​ക്കൂ​ര്‍​മു​ന്പ് മാ​ത്ര​മേ ത​യ്യാ​റാ​ക്കൂ. അ​തു​വ​രെ ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്യാം.

Leave a Reply

Your email address will not be published. Required fields are marked *

Next Post

കേരളത്തില്‍ ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് . ഇതിന്റെ അടിസ്ഥാനത്തില്‍ വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു . ഇടുക്കി, മലപ്പുറം, കണ്ണൂര്‍ എന്നീ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചത് . പത്തനംതിട്ട, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ നാളെ യെല്ലോമുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഒക്ടോബര്‍ ഒന്‍പതോടെ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ […]

You May Like

Subscribe US Now