ഡല്‍ഹി കലാപം: എല്ലാം ഡല്‍ഹി പോലീസിന്റെ ഗൂഢാലോചന, യെച്ചൂരിയും സംഘവും രാഷ്ട്രപതിയെ കണ്ടു

author

ന്യൂഡല്‍ഹി : കഴിഞ്ഞ ഫെബ്രുവരിയില്‍ വടക്കന്‍ ഡല്‍ഹിയിലുണ്ടായ കലാപത്തെ ബി.​ജെ.​പി രാ​ഷ്​​ട്രീ​യ എ​തി​രാ​ളി​ക​ളെ​യും വി​മ​ര്‍ശ​ക​രെ​യും ജ​യി​ലി​ല​ട​ക്കാ​ന്‍ ഉ​പ​യോ​ഗി​ക്കുകയാണെന്ന ആരോപണവുമായി ചില പ്ര​തി​പ​ക്ഷകക്ഷികള്‍ രാ​ഷ്​​ട്ര​പ​തി​യെ ക​ണ്ടു.

കോ​ണ്‍ഗ്ര​സ് നേ​താ​വ് അ​ഹ്മ​ദ് പ​ട്ടേ​ല്‍, സി.​പി.​എം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി, സി.​പി.​ഐ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഡി. ​രാ​ജ, ഡി.​എം.​കെ നേ​താ​വ് ക​നി​മൊ​ഴി, ആ​ര്‍.​ജെ.​ഡി നേ​താ​വ് മ​നോ​ജ് കു​മാ​ര്‍ ഝാ ​എ​ന്നി​വ​ര​ട​ങ്ങു​ന്ന പ്ര​തി​പ​ക്ഷ പ്ര​തി​നി​ധി സം​ഘ​മാ​ണ് രാ​ഷ്​​ട്ര​പ​തി​യെ ക​ണ്ട​ത്.

ഡല്‍ഹി പൊലീസ് നടത്തുന്ന അന്വേഷണം ഗൂഢാലോചനയായി മാറിയെന്നും ഇതെക്കുറിച്ച്‌ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും ഇവര്‍ രാഷ്ട്രപതി റാം നാഥ് കോവിന്ദിനു നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.

ഡ​ല്‍ഹി പൊ​ലീ​സിന്റെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘ​ത്തെ കു​റി​ച്ച്‌ ഇ​തി​ന​കം ഉ​യ​ര്‍ന്ന നി​ര​വ​ധി ആ​ക്ഷേ​പ​ങ്ങ​ളും ആ​ശ​ങ്ക​ക​ളും പ്ര​തി​പ​ക്ഷം രാ​ഷ്​​ട്ര​പ​തി​യു​മാ​യി പ​ങ്കു​വെ​ച്ചു. വിഷയം പരിശോധിക്കാമെന്ന് രാഷ്ട്രപതി ഉറപ്പുനല്‍കി.

Leave a Reply

Your email address will not be published. Required fields are marked *

Next Post

സംസ്ഥാനം ഗുരുതരമായ സാമ്ബത്തിക പ്രതിസന്ധിയിലേക്ക് : ട്രഷറി 1400 കോടിയുടെ ഓവര്‍ ഡ്രാഫ്റ്റില്‍

തിരുവനന്തപുരം : സംസ്ഥാനം നീങ്ങുന്നത് ഗുരുതരമായ സാമ്ബത്തിക പ്രതിസന്ധിയിലേക്കെന്ന് സൂചന.ജനുവരിയോടെ ഇതു മൂര്‍ധന്യത്തില്‍ എത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്.കോവിഡ് കാലഘട്ടത്തിലെ വരുമാനനഷ്ടമാണ് സ്ഥിതി അതീവ ഗുരുതരമാക്കുന്നത്.നിലവില്‍, 1,400 കോടി രൂപയുടെ ഓവര്‍ ഡ്രാഫ്റ്റിലാണ് ട്രഷറി.ദൈനംദിന ചെലവുകള്‍ക്കായി റിസര്‍വ്വ് ബാങ്ക് അനുവദിക്കുന്ന ഹ്രസ്വ വായ്പ പരിധിയും കഴിഞ്ഞുള്ള തുകയാണിത്. രണ്ടാഴ്ചയ്ക്കുള്ളില്‍ ഓര്‍ഡര്‍ തുക തിരിച്ചടച്ചില്ലെങ്കില്‍ ട്രഷറി സ്തംഭിക്കുമെന്നാണ് സൂചനകള്‍ വ്യക്തമാക്കുന്നത്. സാലറി കട്ട് അടക്കമുള്ള നിയന്ത്രണങ്ങളിലേക്ക് സര്‍ക്കാര്‍ നീങ്ങാനുള്ള കാരണം, വരാന്‍ പോകുന്ന ഈ […]

You May Like

Subscribe US Now