ഡല്‍ഹി പ്രതിനിധി വീട്ടില്‍ ഇരുന്ന് പണിയെടുക്കാതെ കൈപ്പറ്റിയത് 3.28 ലക്ഷം : എ. സമ്പത്തിനെതിരെ വിമര്‍ശനം ശക്തം

author

ഡല്‍ഹി : ഡല്‍ഹിയിലെ കേരള സര്‍ക്കാര്‍ പ്രതിനിധി ആയി കാബിനറ്റ് റാങ്കില്‍ നിയമിച്ച മുന്‍ എം.പി. എ. സമ്പത്ത് കഴിഞ്ഞ അഞ്ച് മാസമായി തിരുവനന്തപുരത്ത് വീട്ടില്‍ ഇരുന്ന് കൈപ്പറ്റിയത് 3.28 ലക്ഷം രൂപ. കോവിഡ് മൂലം ഡല്‍ഹിയില്‍ മലയാളികള്‍ നരകിക്കുമ്പോള്‍ ആണ് ലക്ഷങ്ങള്‍ ചെലവഴിക്കുന്ന ഡല്‍ഹി പ്രതിനിധി തിരുവനന്തപുരത്തെ വീട്ടില്‍ ഇരിക്കുന്നത്. കഴിഞ്ഞ മാര്‍ച്ചില്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സമയത്ത് ഡല്‍ഹിയില്‍ നിന്ന് തിരുവനന്തപുരത്ത് എത്തിയ സമ്പത്ത് പിന്നീട് ഗതാഗത സംവിധാനങ്ങള്‍ പുനസ്ഥാപിച്ചിട്ടും ഡല്‍ഹിയിലേക്ക് മടങ്ങിയില്ല. വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലാണ് സമ്പത്ത് കൈപ്പറ്റിയ തുകയെ പ്പറ്റിയുള്ള വിവരങ്ങള്‍ പുറത്തുവന്നത്. സമ്പത്തിന്റെ തിരുവനന്തപുരം വാസത്തപ്പെറ്റി മുന്‍ കാലങ്ങളിലെല്ലാം വിമര്‍ശനം ഉണ്ടായിരുന്നുവെങ്കിലും തെറ്റ് തിരുത്തുവാന്‍ അദ്ദേഹം തയ്യാറായിട്ടില്ല. ആറ്റിങ്ങല്‍ എം.പിയായിരുന്ന സമയത്ത് അദ്ദേഹത്തിന്റെ ഓഫീസ് പ്രവര്‍ത്തിച്ചത് തിരുവനന്തപുരം മണ്ഡലത്തിലാണ്. ഇത് തെരെഞ്ഞെടുപ്പ് സമയത്ത് ചര്‍ച്ചയായിരുന്നു. കോവിഡ് പ്രതിസന്ധിമൂലം സാമ്പത്തിക നില പ്രതിസന്ധിയില്‍ ആയ സര്‍ക്കാര്‍ അനാവശ്യ ചെലവുകള്‍ ഒഴിവാക്കുമെന്ന് പറയുമ്പോഴും ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്താത്തത് പ്രതിപക്ഷ വിമര്‍ശനത്തിന് കാരണമായിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

യൂട്യൂബറെ ആക്രമിച്ച കേസ്; ഭാഗ്യലക്ഷ്മിയുടെയും സുഹൃത്തുക്കളുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി കോടതി

തിരുവനന്തപുരം: സ്ത്രീകള്‍ക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയ യുട്യൂബര്‍ വിജയ് പി നായരെ ആക്രമിച്ച കേസില്‍ ഭാഗ്യലക്ഷ്മിക്കും സുഹൃത്തുക്കള്‍ക്കും മുന്‍കൂര്‍ ജാമ്യം ഇല്ല. ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് തള്ളിയത്.തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയുടേതാണ് നടപടി.തമ്ബാനൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്. അതേസമയം ഭാഗ്യലക്ഷ്മിക്കും സുഹൃത്തുക്കള്‍ക്കും കോടതിയുടെ രൂക്ഷ വിമര്‍ശവുമുണ്ടായി. കായികബലം കൊണ്ട് നിയമത്തെ നേരിടാന്‍ കഴിയില്ല. ഒട്ടും സംസ്‌കാരമില്ലാത്ത പ്രവൃത്തിയാണ് […]

You May Like

Subscribe US Now