ഡിവൈഎസ്പിയുടെ പേരില്‍ ഫേസ്ബുക്കില്‍ വ്യാജ അക്കൗണ്ട്; പൊലീസ് കേസെടുത്തു

author

ആലുവ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ഡിവൈഎസ്പിയുടെ പേരില്‍ സമൂഹ മാധ്യമത്തില്‍ വ്യാജ അക്കൗണ്ട് നിര്‍മിച്ച്‌ പണം തട്ടാന്‍ ശ്രമം. ഡിവൈഎസ്പി മധു ബാബു രാഘവിന്റെ പേരിലാണ് ഫേസ്ബുക്കില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കി സൗഹൃദം സ്ഥാപിച്ച്‌ പണം തട്ടാന്‍ ശ്രമം നടന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.

പത്തനംതിട്ട സ്വദേശിയാണ് എറണാകുളം റൂറലിലെ നാര്‍ക്കോട്ടിക് ഡിവൈഎസ്പി മധു ബാബു രാഘവ്. പുതിയ ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്ന് സൗഹൃദം സ്ഥാപിക്കാന്‍ അറിയിപ്പ് വന്ന കാര്യം സുഹൃത്തുക്കള്‍ ശ്രദ്ധയില്‍പ്പെടുത്തിയതോടെയാണ് തന്റെ പേരില്‍ വ്യാജ അക്കൗണ്ട് ഉണ്ടെന്ന കാര്യം മധു ബാബു അറിഞ്ഞത്. ഡിവൈഎസ്പിയുടെ ഔദ്യോഗിക വേഷം ധരിച്ച ചിത്രങ്ങള്‍ വ്യാജ അക്കൗണ്ടില്‍ ചേര്‍ത്തിട്ടുണ്ട്. നിലവിലുള്ള അക്കൗണ്ടിലെ പ്രൊഫഷണലുകള്‍ക്കും സമ്ബന്നര്‍ക്കുമാണ് ഫ്രണ്ട് റിക്വസ്റ്റ് വന്നത്. ഇതില്‍ നൂറോളം പേര്‍ ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിച്ചു. ഇവരില്‍ നിന്ന് ക്രമേണ പണം ആവശ്യപ്പെടുകയാണ് അക്കൗണ്ട് തുടങ്ങിയവര്‍ ലക്ഷ്യംവച്ചതെന്ന് കരുതുന്നു. എന്നാല്‍ വ്യാജ അക്കൗണ്ട് തുടങ്ങി ദിവസങ്ങള്‍ക്കകം തട്ടിപ്പ് ശ്രദ്ധയില്‍പ്പെട്ടതോടെ ആരുടേയും പണം നഷ്ടമായില്ല.

Leave a Reply

Your email address will not be published. Required fields are marked *

Next Post

സാലറി കട്ട് ; ജീവനക്കാരുടെ ഒരുമാസത്തെ ശമ്ബളം തല്‍ക്കാലം പിടിക്കാനുള്ള നീക്കത്തില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറുന്നു

തിരുവനന്തപുരം : ജീവനക്കാരുടെ ഒരുമാസത്തെ ശമ്ബളം തല്‍ക്കാലം പിടിക്കാനുള്ള നീക്കത്തില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറുന്നു. സര്‍ക്കാര്‍ ജീവനക്കാരുടെയും ഭരണാനുകൂല സംഘടനകളുടെയും ഉള്‍പ്പെടെയുള്ള കടുത്ത പ്രതിഷേധം കണക്കിലെടുത്താണ് സര്‍ക്കാറിന്റെ പിന്‍മാറ്റം. ശമ്ബളം പിടിക്കില്ലെന്ന് കാണിച്ച്‌ ധനകാര്യ വകുപ്പ് പുതിയ ഓര്‍ഡിനന്‍സ് ഇറക്കി. നേരത്തെ ശമ്ബളം പിടിക്കുമെന്ന് ധനകാര്യവകുപ്പ് വ്യക്തമാക്കിയിരുന്നെങ്കിലും ഇതിനെ എതിര്‍ത്ത് തൊഴിലാളി സംഘടനകള്‍ രംഗത്തെത്തിയിരുന്നു. ഇതിനെല്ലാം പിന്നാലെയാണ് സര്‍ക്കാര്‍ ശമ്ബളം പിടിക്കാനുള്ള നീക്കത്തില്‍ നിന്നും പിന്‍മാരുന്നത്. സാമ്ബത്തികപ്രതിസന്ധി ഗുരുതരമായാല്‍ മാത്രം […]

You May Like

Subscribe US Now