ഡിസംബറോടെ എല്ലാ ട്രെയിന്‍ സര്‍വീസുകളും പുന:സ്ഥാപിക്കാനൊരുങ്ങി റെയില്‍വേ

author

ഡല്‍ഹി: രാജ്യത്ത് ഡിസംബറോടെ സമ്ബൂര്‍ണമായി ട്രെയിന്‍ സര്‍വിസുകള്‍ പുന:സ്ഥാപിക്കാനൊരുങ്ങി റെയില്‍വേ. ഇതിന്റെ ഭാഗമായി 100 ട്രെയിനുകള്‍ കൂടി ഉടന്‍ പുന:സ്ഥാപിക്കും. പുതിയ നിര്‍ദേശം ആഭ്യന്തരമന്ത്രാലയത്തിന്റെ അംഗീകാരത്തിനായി സമര്‍പ്പിച്ചു.

കോവിഡ് കാലമെങ്കിലും സുരക്ഷിതമായി സര്‍വീസുകള്‍ ക്രമീകരിക്കാന്‍ സാധിക്കുമെന്നാണ് റെയില്‍വേ കരുതുന്നത്. സാമൂഹ്യ അകലവും മറ്റ് നിബന്ധനകളും പാലിച്ചുകൊണ്ടാണ് സര്‍വീസുകള്‍ പുനഃസ്ഥാപിക്കുന്നത്. ഇതിനായി അടുത്ത മാര്‍ച്ച്‌ വരെ പ്രത്യേക നിരക്കില്‍ സര്‍വീസ് നടത്താനാണ് റെയില്‍വേയുടെ തീരുമാനം.

അണ്‍ലോക്ക് നാലാം ഘട്ടത്തില്‍ ഉടന്‍ 100 ട്രെയിനുകളും അഞ്ചാം ഘട്ടത്തിന്റെ ആദ്യം 250 ട്രെയിനുകളും പുനസ്ഥാപിക്കും. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് ഇത് സംബന്ധിച്ച നിര്‍ദേശം ഇന്നലെ കൈമാറി.

Leave a Reply

Your email address will not be published. Required fields are marked *

Next Post

കണ്ണീരുണങ്ങും മുന്‍പേ പെട്ടിമുടി ദുരന്ത ഭൂമിയില്‍ പിടിമുറുക്കി മോഷണ സംഘങ്ങള്‍

ഇടുക്കി: മണ്ണിടിച്ചില്‍ ദുരന്തമുണ്ടായ പെട്ടിമുടിയില്‍ പിടിമുറുക്കി മോഷണ സംഘങ്ങള്‍. ദുരന്തത്തില്‍ തകര്‍ന്ന വീടുകളില്‍ നിന്നും വാഹനങ്ങളില്‍ നിന്നും വിലപിടിപ്പുള്ള വസ്തുക്കളെല്ലാം രാത്രിയില്‍ മോഷണ സംഘങ്ങള്‍ ഇവിടെ നിന്നും കടത്തുകയാണ്. പരാതി ഉയര്‍ന്നതോടെ കണ്ണന്‍ദേവന്‍ കമ്ബനി പെട്ടിമുടിയില്‍ രാത്രി കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.ഇരുപതോളം ജീപ്പുകളും കാറുകളുമാണ് പെട്ടിമുടിയില്‍ ഉരുള്‍പൊട്ടല്‍ എടുത്തത്. ഇരുചക്ര വാഹനങ്ങള്‍ വേറെ. ഇവയുടെ ടയറുകളും യന്ത്രഭാഗങ്ങളുമാണ് രാത്രിയില്‍ മോഷണ സംഘം കടത്തുന്നത്. പ്രദേശത്തെ കുറിച്ച്‌ കൃത്യമായി അറിയാവുന്നവരാണ് മോഷണത്തിന് പിന്നിലെന്നാണ് […]

You May Like

Subscribe US Now