ഡി എം കെ നേതാവ് കെ പി രാമലിംഗം ബി ജെ പി യില്‍ ചേര്‍ന്നു

author

ചെന്നൈ: മുന്‍ എം പിയും ഡി എം കെ നേതാവുമായ കെ പി രാമലിംഗം ബി ജെ പിയില്‍ ചേര്‍ന്നു. ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ എല്‍. മുരുകന്റെ സാന്നിധ്യത്തിലാണ് അദ്ദേഹം പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. ഈ വര്‍ഷം ആദ്യം രാമലിംഗത്തെ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു. എം.കെ. അഴഗിരിയുമായി അടുത്ത ബന്ധമുണ്ടെന്നും അദ്ദേഹത്തെ ബിജെപിയിലേക്കു കൊണ്ടുവരാന്‍ ശ്രമിക്കുമെന്നും അംഗത്വം സ്വീകരിച്ചതിന് ശേഷം അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

സംസ്ഥാനത്തെ 6 ആശുപത്രികള്‍ക്കു കൂടി ദേശീയ അംഗീകാരം, കൊവിഡ് കാലത്ത് മികച്ച പ്രവര്‍ത്തനം

തിരുവനന്തപുരം: സംസ്ഥാനത്തെ 6 ആശുപത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്റേര്‍ഡ് (എന്‍.ക്യൂ.എ.എസ്) അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ. 95.8 ശതമാനം സ്‌കോറോടെ കണ്ണൂര്‍ മാട്ടൂല്‍ പ്രാഥമികാരോഗ്യ കേന്ദ്രം, 95.3 ശതമാനം സ്‌കോറോടെ കൊല്ലം ചാത്തന്നൂര്‍ കുടുംബാരോഗ്യ കേന്ദ്രം, 93.5 ശതമാനം സ്‌കോറോടെ കോഴിക്കോട് പനങ്ങാട് കുടുംബാരോഗ്യ കേന്ദ്രം, 92.9 ശതമാനം സ്‌കോറോടെ കോട്ടയം വാഴൂര്‍ കുടംബാരോഗ്യ കേന്ദ്രം, 92.1 ശതമാനം സ്‌കോറോടെ കണ്ണൂര്‍ മുണ്ടേരി […]

You May Like

Subscribe US Now