ഡൊണാള്‍ഡ് ട്രംപിനല്ല, നിങ്ങളുടെ വോട്ട് ബൈഡന് നല്‍കൂ..; യുഎസ് ജനതയോട് ഗ്രേറ്റ തുന്‍ബര്‍ഗ്

author

സ്റ്റോക്ക് ഹോം; അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ജോ ബൈഡന് വോട്ട് നല്‍കണമെന്ന് സ്വീഡിഷ് കാലാവസ്ഥ സംരക്ഷണ പ്രവര്‍ത്തക ഗ്രേറ്റ തുന്‍ബര്‍ഗ്.

കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പോരാടുന്നതിന് യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫലം നിര്‍ണായകമാണെന്നും ഗ്രേറ്റ പറ‍ഞ്ഞു.ട്വിറ്ററിലൂടെയായിരുന്നു ഗ്രേറ്റയുടെ പ്രതികരണം.

ഞാന്‍ ഒരിക്കലും കക്ഷി രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കുന്നില്ല. എന്നാല്‍ വരാനിരിക്കുന്ന യുഎസ് തിരഞ്ഞെടുപ്പ് എല്ലാറ്റിനുമുപരിയാണ്.നിങ്ങള്‍ ഒരുപക്ഷേ മറ്റ് സ്ഥാനാര്‍ത്ഥികള്‍ക്കായി വോട്ട് ചെയ്തിരിക്കാം. പക്ഷേ ഞാന്‍ പറയുന്നത് എന്താണെന്ന് വെച്ചാല്‍ സംഘടിച്ച്‌ ബൈഡന് വേണ്ടി വോട്ട് ചെയ്യാന്‍ എല്ലാവരും തയ്യാറാകണം,ഗ്രേറ്റ തന്‍ബര്‍ഗ് പറഞ്ഞു.

നേരത്തേ പാരിസ്ഥിതിക സംരക്ഷണ വിഷയത്തില്‍ ഗ്രേറ്റയ്ക്കെതിരെ ട്രംപ് രംഗത്തെത്തിയിരുന്നു. ഗ്രേറ്റയും ട്രംപിനെതിരെ രൂക്ഷമായി പ്രതികരിച്ചിരുന്നു. കാലാവസ്ഥയുമായി ബന്ധപ്പെട്ട വിഷയത്തില്‍ ശക്തമായ നടപടിയെടുക്കേണ്ടതിന്റെ ആവശ്യകത ട്രംപിനെ ബോധ്യപ്പെടുത്താന്‍ സാധിക്കുന്നില്ലെന്നായിരുന്നു നേരത്തേ ഗ്രേറ്റ തുന്‍ബര്‍ഗ് ആഞ്ഞടിച്ചത്.ശാസ്ത്രം പറയുന്നതിന് ചെവികൊടുക്കണമെന്നാണ് എനിക്ക് പറയാനുള്ളത്. എന്നാല്‍ തീര്‍ച്ചയായും അദ്ദേഹം അത് ചെയ്യില്ല.എന്നാല്‍ അദ്ദേഹം അത് ചെയ്യില്ല. ഇക്കാര്യം അദ്ദേഹത്തെ ബോധ്യപ്പെടുത്താന്‍ ഒരാള്‍ക്കും കഴിയുന്നില്ലെങ്കില്‍ പിന്നെങ്ങനെയാണ് തനിക്കത് സാധിക്കുകയെന്നും ഗ്രേറ്റ ചോദിച്ചിരുന്നു.

അതേസമയം യുഎന്‍ കാലാവസ്ഥ ഉച്ചകോടിയില്‍ ഗ്രേറ്റ നടത്തിയ വൈകാരിക പ്രസംഗത്തിന് പിന്നാലെ ഗ്രേറ്റയെ പരിഹസിച്ച്‌ ട്രംപ് രംഗത്തെത്തിയിരുന്നു.’വളരെ സന്തോഷവതിയായി കാണപ്പെടുന്ന ഈ പെണ്‍കുട്ടിക്ക് ശോഭനവും മനോഹരവുമായ ഭാവി ആശംസിക്കുന്നു’ എന്നായിരുന്നു ഗ്രേറ്റയുടെ വീഡിയോ പങ്കുവെച്ച്‌ കെണ്ട് ട്രംപ് പരിഹസിച്ചത്. അതേസമയം മറുവശത്ത് ബൈഡന്‍ കാലാവസ്ഥാ വ്യതിയാനത്തിനെതിരായ പോരാട്ടത്തോടുള്ള അവളുടെ പ്രതിജ്ഞാബദ്ധതയെ പ്രശംസിച്ച്‌ രംഗത്തെത്തിയിരുന്നു.

നേരത്തെ അമേരിക്കയിലെ പ്രശസ്ത ശാസ്ത്ര മാഗസിനായ സയന്റിഫിക് അമേരിക്കനും ബൈഡന് പിന്തുണയര്‍പ്പിച്ച്‌ രംഗത്തെത്തിയിരുന്നു. ആദ്യമായിട്ടാണ് മാഗസിന്‍ ഇത്തരമരു നിലപാട് സ്വീകരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

അപവാദം പ്രചരിപ്പിച്ചുവെന്ന ഗായകന്‍ എം ജി ശ്രീകുമാറിന്റെ പരാതി: മൂന്ന് വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്

തൃശൂര്‍ : അപവാദം പ്രചരിപ്പിച്ചുവെന്ന ഗായകന്‍ എം ജി ശ്രീകുമാറിന്റെ പരാതിയില്‍, മൂന്ന് വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്. ചേര്‍പ്പ് പോലീസാണ് ഇവര്‍ക്കെതിരെ കേസ് എടുത്തത്.ഒരു സ്വകാര്യ ചാനലില്‍ നടന്ന മ്യൂസിക് റിയാലിറ്റിഷോയുടെ ഗ്രാന്‍ഡ് ഫിനാലെയുമായി ബന്ധപ്പെട്ടാണ് അപവാദപ്രചരണമുണ്ടായത്. ഫൈനല്‍ മത്സരത്തില്‍ നാലാം സ്ഥാനം ലഭിക്കേണ്ട മത്സരാര്‍ത്ഥിയെ തഴഞ്ഞ് മറ്റൊരു കുട്ടിക്ക് സമ്മാനം നല്‍കിയെന്നു പാറളം പഞ്ചായത്തിലെ ചില വിദ്യാര്‍ഥികള്‍ യൂട്യൂബ് ചാനല്‍ മുഖേന പ്രചരിപ്പിച്ചെന്നും തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുകയാണ് വിദ്യാര്‍ത്ഥികള്‍ ചെയ്തതെന്ന് എം.ജി. […]

You May Like

Subscribe US Now