ഡൊണാള്‍ഡ് ട്രംപിനോട് ആരാധന മൂത്ത് ക്ഷേത്രം കെട്ടി പൂജ ചെയ്ത് ശ്രദ്ധേയനായ യുവാവ് കുഴഞ്ഞുവീണ് മരിച്ചു

author

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോട് ആരാധന മൂത്ത് അദ്ദേഹത്തിനായി ക്ഷേത്രം കെട്ടി പൂജ ചെയ്ത് ശ്രദ്ധേയനായ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. ട്രംപിനോടുള്ള വലിയ ആരാധനയുടെ പേരില്‍ ശ്രദ്ധേയനായ തെലങ്കാന സ്വദേശി 38കാരന്‍ ബുസാ കൃഷ്ണ ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണ കാരണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

ട്രംപിന് കോവിഡ് ബാധിച്ച വിവരം അറിഞ്ഞതു മുതല്‍ ഇയാള്‍ അസ്വസ്ഥനായിരുന്നെന്ന് ബന്ധുക്കള്‍ പറയുന്നു. ട്രംപിനോടുള്ള വലിയ ആരാധനയുടെ പേരില്‍ ട്രംപ് കൃഷ്ണ എന്നാണ് ഇയാളെ നാട്ടുകാര്‍ വിളിച്ചിരുന്നത്. ആരാധന കടുത്തതോടെ വീടിന് സമീപം ട്രംപിന്റെ ആറടി ഉയരത്തിലുള്ള പ്രതിമ സ്ഥാപിച്ച്‌ പൂജ തുടങ്ങിയതോടെയാണ് ഇയാള്‍ ദേശീയ തലത്തില്‍ ശ്രദ്ധേയനാകുന്നത്.

നാല് വര്‍ഷം മുന്‍പ് ബുസയുടെ സ്വപ്നത്തില്‍ ട്രംപ് പ്രത്യക്ഷപ്പെട്ടതോടെയാണ് ആരാധനയുടെയും ഭക്തിയുടേയും തുടക്കം. പിന്നീട് ഉപയോഗിക്കുന്ന വസ്ത്രത്തിലും ബാഗിലും വീട്ടിലും അങ്ങനെ എല്ലായിടത്തും ട്രംപ് നിറഞ്ഞു.

പക്ഷേ തന്റെ ആരാധനാമൂര്‍ത്തിയെ ഒരിക്കല്‍ പോലും നേരില്‍ കാണാന്‍ കഴിയാതെയാണ് ട്രംപ് കൃഷ്ണ വിട വാങ്ങുന്നത്. തെരഞ്ഞെടുപ്പില്‍ ട്രംപ് വീണ്ടും അധികാരത്തില്‍ വരുമെന്നും കൃഷ്ണ പറയുമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

"കോവിഡ് പ്രതിരോധശേഷി നേടി" ; പ്രഖ്യാപനവുമായി ഡൊണാള്‍ഡ് ട്രംപ്

വാഷിങ്ടണ്‍: കൊവിഡ് പ്രതിരോധശേഷി നേടിയെന്ന പ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്ത്. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ തന്റെ എതിരാളി ജോ ബൈഡനുമായുള്ള പോരാട്ടം പുനരാരംഭിക്കാന്‍ ഒരുങ്ങവെയാണ് ട്രംപ് ഇക്കാര്യം അവകാശപ്പെട്ടത്. ‘എനിക്ക് രോഗപ്രതിരോധ ശേഷി ലഭിച്ചുവെന്നാണ് തോന്നുന്നത്. ഒരു പക്ഷേ അത് കുറച്ചുകാലത്തേക്കോ, ദീര്‍ഘകാലത്തേക്കോ, അതുമല്ലെങ്കില്‍ മുഴുവന്‍ ജീവിതകാലത്തേക്കോ ആയേക്കാം. ആര്‍ക്കും അതേപ്പറ്റി കൃത്യമായി അറിയില്ല. പക്ഷേ, എനിക്ക് രോഗപ്രതിരോധ ശേഷിയുണ്ട്.നിങ്ങള്‍ക്ക് രോഗപ്രതിരോധശേഷിയുള്ള ഒരു പ്രസിഡന്റുണ്ട്. എതിരാളിയെപ്പോലെ അടിത്തറയില്‍ ഒളിക്കേണ്ട […]

You May Like

Subscribe US Now