ഡോ​ണ​ള്‍​ഡ് ട്രം​പി​ന്‍റെ ഭ​ര​ണ​കാ​ല​ത്ത് അ​മേ​രി​ക്ക പ​ല​താ​യി വി​ഭ​ജി​ക്ക​പ്പെ​ട്ടു: ആരോപണവുമായി ഒ​ബാ​മ

author

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ഡോ​ണ​ള്‍​ഡ് ട്രം​പി​ന്‍റെ ഭ​ര​ണ​കാ​ല​ത്ത് അ​മേ​രി​ക്ക പ​ല​താ​യി വി​ഭ​ജി​ക്ക​പ്പെ​ട്ടെ​ന്ന് ആരോപണവുമായി മു​ന്‍ പ്ര​സി​ഡ​ന്‍റ് ബ​രാ​ക് ഒ​ബാ​മ. ജോ ​ബൈ​ഡ​ന്‍റെ വി​ജ​യം ഇ​തി​ല്‍ നി​ന്നു​ള്ള തി​രി​ച്ചു​വ​ര​വി​ന് സജ്ജമാകുമെന്നും ഒ​ബാ​മ പ​റ​ഞ്ഞു. അ​ന്താ​രാ​ഷ്ട്ര മാ​ധ്യ​മ​മാ​യ ബി​ബി​സി​ക്കു ന​ല്കി​യ അ​ഭി​മു​ഖ​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ധ്രു​വീ​ക​രി​ക്ക​പ്പെ​ട്ട രാ​ജ്യ​ത്തെ പ​ഴ​യ പ്ര​താ​പ​ത്തി​ലേ​ക്കും ഐക്യതയിലേക്കും മ​ട​ക്കി​ക്കൊ​ണ്ടു വ​ര​ണ​മെ​ങ്കി​ല്‍ അ​ടി​സ്ഥാ​ന​പ​ര​മാ​യ കാ​ര്യ​ങ്ങ​ളി​ല്‍ പോ​ലും ഇ​നി മാ​റ്റ​മു​ണ്ടാ​ക​ണമെന്ന് ഒ​ബാ​മ പ​റ​ഞ്ഞു. കൂടാതെ, രാ​ജ്യ​ത്തെ ജ​ന​ങ്ങ​ളി​ല്‍ ഒ​രു​മ വ​ള​ര​ണം. ഒ​രാ​ള്‍ മ​റ്റൊ​രാ​ളം കേ​ള്‍​ക്കാ​നും പ​രി​ഗ​ണി​ക്കാ​നും ത​യാ​റാ​ക​ണമെന്നും അ​ദ്ദേ​ഹം കൂട്ടിച്ചേര്‍ത്തു.

എ​ന്നാ​ല്‍, ഈ ​ഒ​രു ത​വ​ണ കൊ​ണ്ടൊ​ന്നും ട്രം​പ് ഭ​ര​ണ​കൂ​ടം അ​മേ​രി​ക്ക​യി​ലു​ണ്ടാ​ക്കി​യ അ​ന്തഛി​ദ്ര​ങ്ങ​ള്‍ തു​ട​ച്ചു​നീ​ക്കാ​നാ​കി​ല്ലെ​ന്നും അ​ദ്ദേ​ഹം ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ബിഹാര്‍ തെരഞ്ഞെടുപ്പ് തോല്‍വി; കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി കബില്‍ സിബല്‍

ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ കനത്ത തോല്‍വിയില്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായിഅഭിഭാഷകനും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കപില്‍ സിബല്‍. കോണ്‍ഗ്രസിന് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പ്രസക്തിയില്ലാതെയായെന്ന് സിബല്‍ പറഞ്ഞു. രാജ്യത്ത് ഒരിടത്തും ജനങ്ങള്‍ കോണ്‍ഗ്രസിനെ ബദലായി കാണുന്നില്ല. പരാജയം സംഭവിച്ചിട്ടും നേതൃത്വം ആത്മപരിശോധന നടത്തുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ”ഒരു ഫലപ്രദമായ ബദലായി പാര്‍ട്ടിക്ക് മാറാന്‍ കഴിയുന്നില്ല എന്നത് വലിയൊരു മോശം കാര്യമാണ്. കുറേ കാലത്തേക്ക് ബീഹാറില്‍ ഞങ്ങള്‍ക്ക് ഒരു ബദലാവാന്‍ സാധിച്ചില്ല. […]

You May Like

Subscribe US Now