ഡോ. കഫീല്‍ ഖാന് ജാമ്യം; ഉടന്‍ മോചിപ്പിക്കണമെന്ന് അലഹബാദ് ഹൈകോടതി

author

ന്യൂ​ഡ​ല്‍ഹി : വിദ്വേഷ പ്രസംഗം നടത്തിയെന്നാരോപിച്ച്‌ ഉത്തര്‍പ്രദേശ് പൊലീസ് ജയിലിലടച്ച ഡോ. കഫീല്‍ ഖാന് ജാമ്യം ലഭിച്ചു. അലഹബാദ് ഹൈക്കോടതിയാണ് അദ്ദേഹത്തിന് ജാമ്യം അനുവദിച്ചത്. കഫീല്‍ ഖാനെ ഉടന്‍ മോചിപ്പിക്കണമെന്ന് കോടതി പറഞ്ഞു. മോ​ച​നം ആവശ്യപ്പെട്ട്​ മാ​താ​വ് നു​സ്​​ഹ​ത്ത്​ പ​ര്‍​വീ​ന്‍ സ​മ​ര്‍​പ്പി​ച്ച ഹേ​ബി​യ​സ്​ കോ​ര്‍​പ​സ്​ ഹര്‍ജിയിലാണ് അ​ല​ഹ​ബാ​ദ്​ ഹൈ​കോ​ട​തിയുടെ ഉത്തരവുണ്ടായത്.

കഫീല്‍ഖാന് മേല്‍ ചുമത്തിയ ദേശ സുരക്ഷാ നിയമ പ്രകാരമുള്ള (എന്‍.എസ്.എ) കുറ്റവും കോടതി തള്ളി. ഉടന്‍ മോചിപ്പിക്കണമെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാറിനോട് കോടതി നിര്‍ദേശിച്ചു. ഹ​ര​ജി 15 ദി​വ​സ​ത്തി​ന​കം തീ​ര്‍​പ്പാ​ക്കാ​ന്‍ അ​ല​ഹ​ബാ​ദ്​ ഹൈ​കോ​ട​തി​യോ​ട്​ സു​പ്രീം​കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ട പ​ശ്ചാ​ത്ത​ല​ത്തി​ലാ​യിരുന്നു​ അ​ന്തി​മ​വാ​ദം നടന്നത്.

ഒടുവില്‍ വാദം കേള്‍ക്കുമ്ബോള്‍ തന്നെ തന്നെ യോഗി സര്‍ക്കാറിനെ കടുത്ത ഭാഷയില്‍ കോടതി വിമര്‍ശിച്ചിരുന്നു.ഉടന്‍ ജയിലില്‍ നിന്ന് മോചിപ്പിക്കണമെന്ന് കോടതി ഉത്തരവില്‍ പ്രത്യേകം പറയുന്നുണ്ട്. ജനാധിപത്യ വിരുദ്ധമായ നടപടിയാണ് യു.പി സര്‍ക്കാരില്‍ നിന്നും കഫീല്‍ഖാനെതിരെയുണ്ടായതെന്ന് കോടതി വിലയിരുത്തിയിരുന്നു. അദ്ദേഹത്തിനെതിരെ ദേശ സുരക്ഷാ നിയമം ചുമത്തിയത് എന്തിനെന്ന് ചോദ്യത്തിന് യു.പി സര്‍ക്കാറിന് കൃത്യമായ മറുപടി ഇല്ലാത്തതും കോടതി നിരീക്ഷിച്ചിരുന്നു. ചീഫ് ജസ്റ്റിസ് ഗോവിന്ദ് മാഥൂര്‍, ജസ്റ്റിസ് സൗമിത്ര ദയാല്‍ സിങ് അടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഉത്തരവിട്ടത്.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡിസംബര്‍ 12 ന് അലിഗഡ് സര്‍വകലാശാലയില്‍ നടന്ന പ്രതിഷേധ പരിപാടിയില്‍ സംസാരിച്ച കഫീല്‍ ഖാനെ വിദ്വേഷ പ്രസംഗം നടത്തിയെന്നാരോപിച്ചായിരുന്നു യു.പി പൊലീസ് അറസ്റ്റുചെയ്തത്. ദേശീയ സുരക്ഷാ നിയമം ചുമത്തിയാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

അടച്ചുപൂട്ടല്‍ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1198 കേസുകള്‍; 655 അറസ്റ്റ്; പിടിച്ചെടുത്തത് 62 വാഹനങ്ങള്‍

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1198 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 655 പേരാണ്. 62 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്ത 5102 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്റൈന്‍ ലംഘിച്ചതിന് 6 കേസുകളും രജിസ്റ്റര്‍ ചെയ്തു.

You May Like

Subscribe US Now