ഡ്രൈവിങ് സ്‌കൂളുകള്‍ അടുത്ത മാസം തുറന്നേക്കും

author

തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മാര്‍ച്ച്‌ മുതല്‍ അടച്ചിട്ടിരിക്കുന്ന സംസ്ഥാനത്തെ ഡ്രൈവിങ് സ്‌കൂളുകള്‍ അടുത്ത മാസം തുറന്നേക്കും. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനം സെപ്റ്റംബര്‍ 3ന് ഉണ്ടാകുമെന്നാണു സൂചന.

അണ്‍ലോക്ക് 4 മാര്‍ഗനിര്‍ദേശം അനുസരിച്ച്‌ തുറക്കുന്ന സ്ഥാപനങ്ങളുടെ പട്ടികയില്‍ സ്‌കില്‍ ഡവലപ്മെന്റ് വിഭാഗത്തിലുള്ള സ്ഥാപനങ്ങള്‍ക്കും പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്. ഇതിന്റെ ചുവടുപിടിച്ച്‌, ആരോഗ്യസുരക്ഷാ മാനദണ്ഡങ്ങളോടെ ഡ്രൈവിങ് സ്‌കൂളുകള്‍ തുറക്കാനാണു സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

എന്നാല്‍, മാര്‍ച്ച്‌ 10നു നിര്‍ത്തിവച്ച ഡ്രൈവിങ് ടെസ്റ്റ് പുനരാരംഭിക്കുന്ന കാര്യത്തില്‍ തീരുമാനം ഉടന്‍ ഉണ്ടാകില്ല. നിലവില്‍ ലേണിങ് ടെസ്റ്റ് ഓണ്‍ലൈനായി നടത്തുന്നുണ്ട്. തമിഴ്നാട്, ആന്ധ്ര, തെലങ്കാന, കര്‍ണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ ഡ്രൈവിങ് സ്‌കൂളുകളുടെ പ്രവര്‍ത്തനം നേരത്തെ പുനരാരംഭിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

പ്രശാന്ത് ഭൂഷനെതിരായ കോടതി അലക്ഷ്യകേസ്; ശിക്ഷാവിധി ഇന്ന്

കോടതിയലക്ഷ്യ കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷനെതിരായ ശിക്ഷാവിധി സുപ്രീംകോടതി ഇന്ന് പ്രഖ്യാപിക്കും. ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബഞ്ചാണ് ശിക്ഷ വിധിക്കുക. കോടതിയലക്ഷ്യ പരാമര്‍ശത്തില്‍ മാപ്പ് പറയാന്‍ പ്രശാന്ത് ഭൂഷണ്‍ വിസമ്മതിച്ചിരുന്നു.വിരമിക്കാന്‍ രണ്ട് ദിവസം ശേഷിക്കെയാണ് നി൪ണായക കേസുകളില്‍ ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബഞ്ച് ഇന്ന് വിധി പുറപ്പെടുവിക്കുന്നത്. ജസ്റ്റിസ് എസ്.എ ബോബ്ഡെയടക്കമുള്ള ചീഫ് ജസ്റ്റിസുമാരെ വിമ൪ശിച്ച ട്വീറ്റുകള്‍ കോടതിയലക്ഷ്യമാണെന്ന കണ്ടെത്തലിന് പിന്നാലെ ശിക്ഷാവിധി […]

You May Like

Subscribe US Now