ഡ്രോണ്‍ ഉപയോഗിച്ച്‌ പാകിസ്താന്‍ ആയുധങ്ങള്‍ കടത്തുന്നുവെന്ന് ജമ്മു കശ്മീര്‍ പോലിസ്

author

ശ്രീനഗര്‍: ഡ്രോണ്‍ (ആളില്ലാ വിമാനം) ഉപയോഗിച്ച്‌ പാകിസ്താന്‍ ജമ്മു കശ്മീരിലേക്ക് ആയുധങ്ങളും ഇന്ത്യന്‍ കറന്‍സിയും കടത്താന്‍ ശ്രമിക്കുന്നു എന്ന് ജമ്മു കശ്മീര്‍ ഡിജിപി ദില്‍ ബാഗ് സിങ്. ജമ്മു മേഖലയിലെ രാജൗരി സെക്ടറില്‍ പോലിസും 38 രാഷ്ട്രീയ റൈഫിള്‍സും സംയുക്തമായി വെള്ളിയാഴ്ച വൈകീട്ട് നടത്തിയ ഓപ്പറേഷറില്‍ ഡ്രോണ്‍ വഴിയുള്ള ആയുധ കടത്ത് ഒരു പരിധി വരെ ചെറുക്കാന്‍ കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.

ജമ്മു കശ്മീരിലെ സായുധ പോരാട്ടത്തിന് ഫണ്ട് കണ്ടെത്താന്‍ മയക്കുമരുന്ന് കടത്തുന്നതിനെയടക്കം പാകിസ്ഥാന്‍ പ്രോത്സാഹിപ്പിക്കുന്നതായും അദ്ദേഹം ആരോപിച്ചു. മയക്കു മരുന്ന് കടത്തുകാരെ കര്‍ശനമായി നേരിടും. നുഴഞ്ഞു കയറ്റക്കാര്‍ക്കും പാക് സഹായം ലഭിക്കുന്നുണ്ട്. ജമ്മു കശ്മീരിലെ അവന്തിപോരയില്‍ സായുധ ബന്ധമുള്ള മൂന്നു പേരെ അറസ്റ്റ് ചെയ്തതായും ഇവര്‍ ഹിസ്ബുള്‍ മുജാഹിദിന്‍, അല്‍ ബാദര്‍ സംഘടനയുമായി ബന്ധമുള്ളവരാണ് എന്നും ഡിജിപി ദില്‍ ബാഗ് സിങ് അവകാശപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

മതഗ്രന്ഥം പരിചയാക്കിയാല്‍ സര്‍ക്കാരിനു തിരിച്ചടി: യുഡിഎഫ് എംപിമാര്‍

ന്യൂ​ഡ​ല്‍​ഹി : മന്ത്രി കെ.ടി. ജലീലിനെ ന്യായീകരിച്ച്‌ സി.പി.എം. പറയുന്നത് ബി.ജെ.പി. തോല്‍ക്കുന്ന വര്‍ഗീയത ആണെന്ന് യു.ഡി.എഫ്. എം.പി.മാര്‍. കോണ്‍ഗ്രസ് നേതാക്കളായ ബെന്നി ബഹനാന്‍, കെ. മുരളീധരന്‍, കൊടിക്കുന്നില്‍ സുരേഷ്, മുസ്‌ലിം ലീഗ് നേതാവ് ഇ.ടി. മുഹമ്മദ് ബഷീര്‍, ആര്‍.എസ്.പി. നേതാവ് എന്‍.കെ. പ്രേമചന്ദ്രന്‍ എന്നിവര്‍ ഡല്‍ഹിയില്‍ പത്രസമ്മേളനത്തിലാണ് സി.പി.എമ്മിനെതിരേ ആഞ്ഞടിച്ചത്. സ്വ​ര്‍​ണ​ക്ക​ള്ള​ക്ക​ട​ത്ത് കേ​സി​ല്‍ നി​ന്നും മ​യ​ക്കു​മ​രു​ന്നു കേ​സി​ല്‍ നി​ന്നെ​ല്ലാം ര​ക്ഷ​നേ​ടാ​നാ​യി ഖു​റാ​നെ പ​രി​ച​യാ​ക്കാ​ന്‍ ശ്ര​മി​ച്ചാ​ല്‍ സ​ര്‍​ക്കാ​രി​നും സി​പി​എ​മ്മി​നും വി​ശ്വാ​സി​ക​ളി​ല്‍ […]

You May Like

Subscribe US Now