തദ്ദേശ തിരഞ്ഞെടുപ്പ്: കര്‍ഷകരെ സഹായിക്കുന്നവര്‍ക്ക് വോട്ട്- താമരശേരി ബിഷപ്പ്

author

കോഴിക്കോട് | കര്‍ഷകരെ സഹായിക്കുന്നവര്‍ക്കായിരിക്കും തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ടുകള്‍ നല്‍കുകയെന്ന് താമരശേരി ബിഷപ്പ് റെമീജിയോസ് ഇഞ്ചനാനിയേല്‍.

കര്‍ഷകര്‍ പരിഗണിക്കപ്പെടുന്നില്ല. അവര്‍ക്ക് നീതി നിഷേധിക്കപ്പെടുകയാണ്. ബഫര്‍ സോണ്‍, വന്യമൃഗശല്യം,ഇഐഎ തുടങ്ങി നിരവധി പ്രശ്നങ്ങളാണ് കര്‍ഷകര്‍ നേരിടുന്നത്. പ്രത്യേകനിയമസഭാസമ്മേളനം ചേര്‍ന്ന് ഈ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യണമെന്നാണ് കര്‍ഷകസമിതികളുടെ ആവശ്യം. എല്ലാ മന്ത്രിമാരേയും നേതാക്കളേയും ഇക്കാര്യം കത്തിലൂടെ അറിയിക്കും.

തദ്ദേശ തിരഞ്ഞെടുപ്പില്‍ കര്‍ഷകരുടെ പ്രശ്നങ്ങള്‍ വിഷയമാവുമെന്നും അദ്ദേഹം പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

Next Post

കോവിഡ് വ്യാപനം കുറഞ്ഞു;ചൈനയില്‍ സ്കൂളുകള്‍ തുറക്കുന്നു

ബെയ്ജിങ്:കോവിഡ് വ്യാപനം കുറഞ്ഞതോടെ സ്കൂളുകള്‍ അടുത്തയാഴ്ചയോടെ പൂര്‍ണ്ണമായും തുറക്കാന്‍ ചൈന തയ്യാറെടുക്കുന്നു.ഇതിനായുള്ള ഒരുക്കങ്ങള്‍ നടത്തുവാന്‍ ചൈനീസ് ഭരണകൂടം സ്കൂളുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വെള്ളിയാഴ്ച ചൈനയില്‍ ഒന്‍പത് പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്,ഇവരെല്ലാ പുറത്ത് നിന്ന് വന്നവരാണ്,നിലവില്‍ ചൈനയില്‍ചികിത്സയില്‍ കഴിയുന്നത്‌ 288 കോവിഡ് ബാധിതരാണ്,361 പേര്‍ ഐസൊലെഷനില്‍ കഴിയുന്നുണ്ട്. ഇങ്ങനെ രോഗവ്യാപനം കുറഞ്ഞ സാഹചര്യത്തിലാണ് ചൈനയിലെ സ്കൂളുകള്‍ തിങ്കളാഴ്ചയോടെ പൂര്‍ണമായും തുറക്കാനൊരുങ്ങുന്നത്.മാസ്ക്ക് നിര്‍ബന്ധമാക്കിയും സാമൂഹ്യ അകലം ഉറപ്പാക്കിയുമാകും സ്കൂളുകള്‍ പ്രവര്‍ത്തിക്കുക. സ്കൂളുകള്‍ തുറക്കുന്നതോടൊപ്പം തന്നെ […]

You May Like

Subscribe US Now