തനിക്ക് പ്രതിരോധ ശേഷിയുണ്ട്, ബൈഡനെ പോലെ നിലവറയില്‍ ഒളിച്ചിരിക്കേണ്ട കാര്യമില്ല- ട്രംപ്

author

വാഷിങ്ടണ്‍: കോവിഡില്‍ നിന്ന് താന്‍ പരിപൂര്‍ണമായും മുക്തനായെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തനിക്ക് പ്രതിരോധ ശേഷി കൈവന്ന് കഴിഞ്ഞെന്നും ഇനി മുതല്‍ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ മുഴുകുമെന്നുംഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ട്രംപ് പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ എതിരാളിയെ നേരിടാനുള്ള കഴിവ് നേടിയെന്നും ട്രംപ് വിശ്വാസം പ്രകടിപ്പിച്ചു. ‘എനിക്ക് പ്രതിരോധ ശേഷി കൈവന്നിട്ടുണ്ട്. ചിലപ്പോള്‍ കുറച്ച്‌ കാലത്തേക്കാവും, ചിലപ്പോള്‍ ജീവിതകാലം മുഴുവന്‍ നിലനിന്നേക്കാം. നിലവില്‍ എനിക്ക് ഇപ്പോള്‍ പ്രതിരോധ ശേഷി കൈവന്നിട്ടുണ്ട്,’ ട്രംപ് പറഞ്ഞു.

ട്രംപിന് വൈറസ് ബാധ സ്ഥിരീകരിച്ചതുമുതല്‍ ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥിയായ ജോ ബൈഡന്‍ കോവിഡിനെതിരെ ശാസ്ത്രീയമായ മുന്‍കരുതലെടുക്കേണ്ടതിനെ പറ്റി തെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ നിരന്തരമായി വ്യക്തമാക്കിയിരുന്നു. ഇതിനെ ട്രംപ് നിശിതമായി വിമര്‍ശിച്ചു.

‘ഇപ്പോള്‍ പ്രതിരോധ ശേഷി കൈവന്ന ഒരു പ്രസിഡന്റാണ് അമേരിക്കക്കാര്‍ക്കുള്ളത്. തെരഞ്ഞെടുപ്പില്‍ എന്റെ എതിര്‍ സ്ഥാനാര്‍ത്ഥിയെ പോലെ നിലവറയില്‍ പോയി ഒളിച്ചിരിക്കേണ്ട കാര്യമെനിക്കില്ല,’ട്രംപ് പറഞ്ഞു.

പ്രതിരോധം എന്ന് പറഞ്ഞാല്‍ അത് സുരക്ഷാ കവചം പോലെയൊന്നാണ്. താന്‍ ഈ ചൈന വൈറസിനെ തോല്‍പ്പിച്ചുവെന്നത് പ്രധാനപ്പെട്ട ഒരു കാര്യമാണെന്നും ട്രംപ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

തുലാമാസ പൂജയ്ക്ക് ശബരിമല നട വെള്ളിയാഴ്ച തുറക്കും

പത്തനംതിട്ട: തുലാമാസ പൂജയ്ക്ക് ശബരിമല നട വെള്ളിയാഴ്ച തുറക്കും. ഒരുങ്ങാതെ പമ്ബയും പ്രദേശവും. മാസങ്ങള്‍ക്ക് ശേഷം ശബരിമലയിലേയ്ക്ക് തീര്‍ഥാടകര്‍ക്ക് പ്രവേശനം അനുവദിച്ചിരിക്കെ സംവിധാനങ്ങള്‍ എങ്ങും എത്തിയിട്ടില്ല. കോവിഡ് വ്യാപന സാഹചര്യത്തില്‍ നിയന്ത്രണങ്ങളോടെയാണെങ്കിലും ഭക്തര്‍ക്ക് മലകയറാന്‍ അനുമതി നല്‍കിയതില്‍ പന്തളം കൊട്ടാരവും അതൃപ്തി അറിയിച്ചു കഴിഞ്ഞു. സ്നാനത്തിനായി പമ്ബയില്‍ 20ഷവര്‍ സംവിധാനം ഒരുക്കാനാണ് തീരുമാനം. മാസപൂജാ സമയത്ത് പ്രതിദിനം 250പേര്‍ക്കാണ് ദര്‍ശനത്തിന് അനുമതിയുള്ളത്. ആന്റിജന്‍ടെസ്റ്റ് സംവിധാനം ഒരുക്കുന്നുണ്ടെങ്കിലും കോവിഡ് വ്യാപന സാഹചര്യത്തില്‍ […]

Subscribe US Now