ബംഗളൂരു: ബംഗളുരു ലഹരിമരുന്ന് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കാണമെന്ന ബിനീഷ് കോടിയേരിയുടെ ഹര്‍ജി കര്‍ണാടക ഹൈക്കോടതി തളളി. ഇ.ഡി തന്നെ അറസ്റ്റ് ചെയ്തത് നിയമവിരുദ്ധമാണെന്നായിരുന്നു ബിനീഷിന്റെ വാദം. ബിനീഷിന്റെ ജാമ്യാപേക്ഷയും കോടതി ഇന്ന് പരിഗണിക്കും.
അതേസമയം മയക്കു മരുന്ന് കേസുമായി ബന്ധപ്പെട്ട് അറസ്റ്റു ചെയ്തതിനു പിന്നാലെ ബിനീഷിന്റെ തിരുവനന്തപുരത്തെ ‘കോടിയേരി’ വീടും ഭാര്യയുടെയും ബിനാമികളുടെയും സ്വത്തും കണ്ടുകെട്ടാന്‍ എന്‍ഫോഴ്സ്മെന്റ് കഴിഞ്ഞദിവസം തീരുമാനിച്ചിരുന്നു. കളളപ്പണ നിയമപ്രകാരമാണ് ഇ.ഡിയുടെ നടപടി. സ്വത്ത് കൈമാറ്റം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് രജിസ്ട്രേഷന് ഐ.ജി ഇ.ഡി കത്തും കൈമാറിയിരുന്നു.