താടി വെച്ച്‌ ജോര്‍ജുകുട്ടി; മാറ്റമൊന്നുമില്ലാതെ റാണിയും മക്കളും, ദൃശ്യം 2ന്റെ ലൊക്കേഷന്‍ സ്റ്റില്‍ പങ്കുവെച്ച്‌ മോഹന്‍ലാല്‍

author

ജിത്തു ജോസഫ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ഹിറ്റ് ദൃശ്യത്തിന്റെ രണ്ടാം ഭാഗം ദൃശ്യം 2ന്‍്റെ ലൊക്കേഷന്‍ സ്റ്റില്‍ പങ്കുവെച്ച്‌ മോഹന്‍ലാല്‍. ദൃശ്യം ഒന്നാംഭാഗത്തിലെ ടീം തന്നെയാണ് രണ്ടാം ഭാഗത്തിലും. മോഹന്‍ലാല്‍, മീന എന്നിവരുടെ മക്കളായി അഭിനയിച്ച അന്‍സിബ ഹസന്‍, എസ്തര്‍ അനില്‍ എന്നിവരെക്കൂടി ഈ സ്റ്റില്‍ പരിചയപ്പെടുത്തുന്നു. ജോര്‍ജ് കുട്ടി, റാണി, അഞ്ചു, അനുമോള്‍ എന്നിങ്ങനെയാണ് ഇവരുടെ കഥാപാത്രങ്ങള്‍.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്ബാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രം തുടക്കത്തില്‍ ഇന്‍ഡോര്‍ ഷൂട്ടിങ്ങിലാണ്. ആദ്യത്തെ പത്തു ദിവസം ഇങ്ങനെ തുടര്‍ന്ന ശേഷം പിന്നീടുള്ള രംഗംങ്ങള്‍ തൊടുപുഴയില്‍ എന്നാണ് പ്ലാന്‍. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സെപ്റ്റംബര്‍ 21ലേക്ക് മാറ്റിയിരുന്നു.മലയാള സിനിമയില്‍ ആദ്യമായി സെറ്റിലെ എല്ലാവര്‍ക്കും കോവിഡ് ടെസ്റ്റ് നടത്തി എന്ന് പ്രഖ്യാപിച്ച ചിത്രമാണ് ദൃശ്യം 2. സെറ്റില്‍ സജീവമായുള്ള ഒരാള്‍ക്കും ഷൂട്ടിംഗ് കഴിയുന്ന വരെ പുറത്തുനിന്നും വരുന്നവരുമായി സമ്ബര്‍ക്കമുണ്ടാവില്ല. ഇവര്‍ സിനിമാ ചിത്രീകരണത്തിന്റെ പരിസരം വിട്ട് പുറത്തു പോകാനും പാടില്ല.

Leave a Reply

Your email address will not be published. Required fields are marked *

Next Post

സന്ദീപ് നായരുടെ മനസ്സുമാറ്റം ബി.ജെ.പി നേതാവിന്റെ ഉറപ്പില്‍ : തെളിവില്ലാതെ അലയുന്ന അന്വേഷണ ഏജന്‍സിക്ക് സന്ദീപ് ഇനി പിടവള്ളി.

തിരുവനന്തപുരം : സ്വര്‍ണ്ണക്കടത്ത് കേസില്‍ മാപ്പുസാക്ഷി ആകാന്‍ തയ്യാറാണെന്ന കേസിലെ രണ്ടാംപ്രതി സന്ദിപ് നായരുടെ നിലപാട് ഒരു പ്രമുഖ ബി.ജെ.പി നേതാവിന്റെ അറിവോടെയാണെന്ന സൂചനകള്‍ പുറത്തുവരുന്നു. സ്വര്‍ണ്ണക്കടത്തിന്റെ പേരില്‍ അറസ്റ്റ് നടന്ന് 80 ദിവസം പിന്നിട്ടിട്ടും കാര്യമായ തെളിവുകള്‍ കിട്ടാതെ അന്വേഷണ ഏജന്‍സികള്‍ നിരാശപ്പെട്ടിരിക്കേയാണ് കേസിലെ രണ്ടാംപ്രതി തന്നെ അപ്രതീക്ഷിതമായി മാപ്പ് സാക്ഷി ആകുവാന്‍ തയ്യാറായത്. സന്ദീപ് നായര്‍ പങ്ക്‌വയ്ക്കുന്ന എന്തെങ്കിലും നിര്‍ണ്ണായക തെളിവുകളിലൂടെയേ അന്വേഷണ ഏജന്‍സികള്‍ക്ക് ഇനി മുന്നോട്ട് […]

You May Like

Subscribe US Now