താരങ്ങളുടെ പ്രതിഫലം കുറയ്ക്കണമെന്ന ആവശ്യവുമായി വീണ്ടും പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍

author

താരങ്ങളുടെ പ്രതിഫലം കുറയ്ക്കണമെന്ന ആവശ്യം വീണ്ടും ഉന്നയിച്ച്‌ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍. ലോക്ക്ഡൗണിന് ശേഷമുള്ള കരാറുകളില്‍ ചില താരങ്ങള്‍ പ്രതിഫലം കുറയ്ക്കാന്‍ തയ്യാറാകാത്തതിനാലാണ് നിര്‍മാതാക്കളുടെ നടപടി. നേരത്തെയും ഇതേ വിഷയത്തില്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ മുന്നോട്ടു വന്നിരുന്നു.

ലൈഫ് മിഷനില്‍ കമ്മീഷന്‍ നല്‍കി, അഴിമതി നിരോധന നിയമ പ്രകാരം കേസെടുക്കാന്‍ സി.ബി.ഐ

കോവിഡിന്റെ പശ്ചാത്തലത്തിലുണ്ടായ ലോക്ക്ഡൗണിനെ തുടര്‍ന്ന് സിനിമ മേഖല പ്രതിസന്ധി നേരിട്ടതോടെയാണ് താരങ്ങള്‍ തങ്ങളുടെ പ്രതിഫലം കുറയ്ക്കണമെന്ന ആവശ്യവുമായി നിര്‍മാതാക്കള്‍ രംഗത്ത് വന്നത്. സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയും താരസംഘടനയായ അമ്മയും ഈ വിഷയത്തോട് അനുകൂല നിലപാട് സ്വീകരിച്ചിരുന്നു. പക്ഷെ, ചില താരങ്ങള്‍ ഇപ്പോഴും ആവശ്യത്തോട് സഹകരിക്കുന്നില്ലെന്നതാണ് വീണ്ടും ആവശ്യം ഉന്നയിച്ച്‌ നിര്‍മ്മാതാക്കള്‍ മുന്നോട്ടു വരാനുള്ള കാരണം. തിയേറ്ററുകള്‍ തുറന്നാലും വിനോദനികുതി ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സര്‍ക്കാര്‍ നിലാപാട് മാറ്റാതെ റിലീസ് വേണ്ടെന്നും സംഘടനകള്‍ തീരുമാനമെടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ലാവ്‌ലിന്‍ കേസ് ഇന്നു സുപ്രീം കോടതി പരിഗണിക്കും

ന്യൂ​ഡ​ല്‍​ഹി: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​തി​രേ ആ​രോ​പ​ണ​മു​ള്ള ലാ​വ്‌​ലി​ന്‍ കേ​സ് സു​പ്രീം കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും. ജ​സ്റ്റീ​സ് യു.​യു. ല​ളി​ത് അ​ധ്യ​ക്ഷ​നാ​യ മൂ​ന്നം​ഗ ബെ​ഞ്ചാ​ണ് കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​ത്. പ​ല​ത​വ​ണ അ​വ​ധി​ക്കു വ​യ്ക്കു​ക​യും ബെ​ഞ്ച് മാ​റു​ക​യും ചെ​യ്ത​തി​നു ശേ​ഷ​മാ​ണ് കേ​സ് ഇ​ന്നു വീ​ണ്ടും ജ​സ്റ്റീ​സ് ല​ളി​ത് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചി​ന്‍റെ പ​രി​ഗ​ണ​ന​യ്ക്കെ​ത്തു​ന്ന​ത്. കേസില്‍ പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള പ്രതികളെ കുറ്റവിമുക്തരാക്കിയത് ചോദ്യം ചെയ്ത് സി ബി ഐയും കേസില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ […]

Subscribe US Now