തിയറ്ററുകള്‍ തുറക്കില്ല : കേരള ഫിലിം ചേംബര്‍

author

സംസ്ഥാനത്ത് തിയറ്ററുകള്‍ തുറക്കില്ലെന്ന് കേരള ഫിലിം ചേംബര്‍. വിനോദ നികുതി ഒഴിവാക്കണമെന്നും ജിഎസ്ടി ഇളവ് അനുവദിക്കണമെന്നുമുള്ള ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കാത്ത സാഹചര്യത്തിലാണ് നടപടി.

ഈ ആവശ്യം ഉന്നയിച്ച്‌ പല തവണ സര്‍ക്കാരിനെ സമീപിച്ചിട്ടും നടപടിയുണ്ടായില്ല. പ്രത്യേക സാമ്ബത്തിക പാക്കേജ് അനുവദിക്കണമെന്ന ആവശ്യവും പരിഗണിച്ചില്ല. ഈ സാഹചര്യത്തിലാണ് തിയറ്ററുകള്‍ തുറക്കേണ്ട എന്ന തീരുമാനത്തില്‍ എത്തിയത്. മറ്റ് സിനിമ സംഘടനകളുടെ പിന്തുണ തേടുമെന്നും കേരള ഫിലിം ചേംബര്‍ അധികൃതര്‍ അറിയിച്ചു.

ഒക്ടോബര്‍ 15 മുതല്‍ തിയറ്ററുകള്‍ തുറന്നു പ്രവര്‍ത്തിക്കാമെന്ന കേന്ദ്ര അനുമതിയെതുടര്‍ന്നാണ് ഫിലിം ചേംബറിന്റെ പ്രതികരണം. വിനോദ നികുതി ഒഴിവാക്കണമെന്ന് നേരത്തെ പ്രൊഡ്യൂസെഴ്‌സ് അസോസിയേഷനും ആവശ്യപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

15കാരി ഫാനില്‍ തൂങ്ങിമരിച്ച സംഭവം ; നിരന്തരം പീഡനത്തിനിരയായതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്, യുവാവ് അറസ്റ്റില്‍, പ്രതി മുമ്ബും പീഡനത്തിന് പിടിക്കപ്പെട്ടയാള്‍

കൊല്ലം : കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ പതിനഞ്ചുകാരി നിരന്തരം പീഡനത്തിരയായതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കൊണ്ടോട്ടിയില്‍ ഈ മാസം ഇരുപത്തിയഞ്ചാം തീയതിയാണ് പെണ്‍കുട്ടി കടയ്ക്കല്‍ സ്വദേശിയായ ഷമീര്‍ എന്ന യുവാവിന്റെ ശല്യം സഹിക്കവയ്യാതെ ജീവനൊടുക്കിയത്. സംഭവത്തില്‍ ഷമീറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഷമറിന്റെ ശല്യം സഹിക്കവയ്യാതെയാണ് കുട്ടി ആത്മഹത്യ ചെയ്തതെന്ന് വീട്ടുകാര്‍ ആരോപിച്ചിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ മരണത്തിനു ഉത്തരവാദി ഷമീറാണെന്നു ചൂണ്ടിക്കാട്ടി ബന്ധുക്കള്‍ റൂറല്‍ എസ്.പി ഹരിശങ്കറിന് […]

You May Like

Subscribe US Now