തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം: വിവാദങ്ങളിലേക്ക് വലിച്ചിഴക്കരുതെന്ന് എം എ യുസുഫലി

author

കോഴിക്കോട്: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം സ്വകാര്യവല്‍ക്കരിക്കുന്നതുമായി ബന്ധപ്പെട്ട് നടക്കുന്ന വിവാദത്തില്‍ തനിക്ക് ഒരു ബന്ധവുമില്ലെന്നും തന്റെ പേര് വലിച്ചിഴയ്ക്കരുതെന്നും ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി. വിമാനത്താവളം നടത്തിപ്പുചുമതല കിട്ടാന്‍ അപേക്ഷിച്ചിട്ടില്ല. വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി ഗ്രൂപ്പിന് നല്‍കാനുള്ള തീരുമാനം കേന്ദ്രസര്‍ക്കാരിന്റേതാണ്. ഇതിനെതിരേയുള്ള കേരളസര്‍ക്കാരിന്റെ നിലപാടുമായും തനിക്ക് ബന്ധമൊന്നുമില്ല. എന്നിട്ടും ഇതുസംബന്ധിച്ച്‌ നടക്കുന്ന കേന്ദ്ര-കേരള തര്‍ക്കത്തിലേക്ക് എന്നിട്ടും തന്റെ പേര് വലിച്ചിഴക്കുന്നതിന്റെ യുക്തി മനസ്സിലാകുന്നില്ലെന്ന് സൂംവഴി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ യൂസഫലി പറഞ്ഞു.

വിമാനത്താവള വികസനത്തിനും നവീകരണത്തിനും സ്വകാര്യപങ്കാളിത്തം ആവശ്യമാണെന്ന് ഇന്ത്യയിലെ മറ്റ് പ്രമുഖ വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനത്തിലൂടെ തിരിച്ചറിയുന്നുണ്ട്. തിരുവനന്തപുരവും ആ രീതിയില്‍ വളരണമെന്നാണ് ആഗ്രഹം. നെടുമ്ബാശ്ശേരി വിമാനത്താവളത്തിന്റെ ഉടമകളായ സിയാലില്‍ താന്‍ ഉള്‍പ്പെടെ 19,600 ഓഹരി ഉടമകളുണ്ട്. കണ്ണൂര്‍ വിമാനത്താവളത്തിന് എണ്ണായിരത്തിലേറെ ഓഹരി ഉടമകളുണ്ട്. അവിടെ ഇപ്പോഴും ഓഹരികള്‍ ആര്‍ക്കുവേണമെങ്കിലും വാങ്ങാനുമാവും. എന്നിട്ടും തന്നെമാത്രം ഈ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കുന്നതിലെ യുക്തി മനസ്സിലാകുന്നില്ലെന്ന് യൂസഫലി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ചെന്നൈ സ്വദേശിനിയെ മതപരിവര്‍ത്തനം നടത്തി തട്ടിക്കൊണ്ടുപോയ സംഭവം: സാക്കിര്‍ നായിക്കിനെ പ്രതിചേര്‍ത്തു

ചെന്നൈ: ചെന്നൈ സ്വദേശിയായ പെണ്‍കുട്ടിയെ മതപരിവര്‍ത്തനം നടത്തി തട്ടിക്കൊണ്ടു പോയെന്ന പരാതിയില്‍ വിവാദ മത പ്രഭാഷകന്‍ സാക്കിര്‍ നായിക്കിനെ പ്രതി ചേര്‍ത്ത് എന്‍ഐഎ അന്വേഷണം തുടങ്ങി. ബംഗ്ലാദേശ് കേന്ദ്രീകരിച്ചുള്ള സംഘമാണ് കുട്ടിയെ തട്ടികൊണ്ടുപോയതിന് പിന്നിലെന്നാണ് മാതാപിതാക്കളുടെ ആരോപണം. ലണ്ടനില്‍ പഠനത്തിനായി പോയ പെണ്‍കുട്ടിയെ ഏപ്രില്‍ മാസത്തോടെയാണ് കാണാതാകുന്നത്. മാതാപിതാക്കളുടെ പരാതിയില്‍ ചെന്നൈ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. എന്നാല്‍ കുട്ടിയെ മതം മാറ്റിയെന്നും വിട്ട് കിട്ടാന്‍ ഒരു സംഘം പണം ആവശ്യപ്പെട്ടുവെന്നും […]

You May Like

Subscribe US Now