തിരുവനന്തപുരം വിമാനത്താവളം: സര്‍ക്കാര്‍ ഹരജിയില്‍ അടിയന്തര സ്റ്റേയില്ല

admin

തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ്​ അദാനി ​ഗ്രൂപ്പിന്​ കൈമാറിയതിനെതിരെ സംസ്​ഥാന സര്‍ക്കാര്‍ ഹൈകോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ അടിയന്തര സ്റ്റേയില്ല. കേസില്‍ വിശദമായ വാദം കേള്‍ക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. സെപ്റ്റംബര്‍ 15ന് വീണ്ടും ഹരജി പരിഗണിക്കും.

വിമാനത്താവള നടത്തിപ്പ്​ അദാനി ​​ഗ്രൂപ്പിന്​ കൈമാറാനുള്ള കേന്ദ്ര സര്‍ക്കാറി​ന്‍റെ നടപടികള്‍ സ്​റ്റേ ചെയ്യണമെന്നാണ് സംസ്ഥാന​ സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടത്. കേസ്​ തീര്‍പ്പാക്കുന്നതിന്​ മുമ്ബ്​ വിമാനത്താവളം കൈമാറിയത്​ ഹരജിയില്‍ ചോദ്യം ചെയ്​തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

മണിക്കൂറുകള്‍ കഴിഞ്ഞിട്ടും മരിച്ച രോഗിയുടെ മൃതദേഹം മാറ്റിയില്ല ; തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മറ്റ് രോഗികളുടെ പ്രതിഷേധം

തിരുവനന്തപുരം : മരിച്ച രോഗിയുടെ മൃതദേഹം മണിക്കൂറുകള്‍ കഴിഞ്ഞിട്ടും മാറ്റത്തതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രതിഷേധം. വാര്‍ഡിലെ മറ്റ് രോഗികള്‍ക്ക് ഭക്ഷണം വിളമ്ബിയത് മൃതദേഹത്തിന് സമീപമാണ്. മൃതദേഹം മാറ്റാതെ ഭക്ഷണം വിളമ്ബിയതില്‍ മറ്റ് രോഗികള്‍ പ്രതിഷേധിച്ചു. ഭക്ഷണം കഴിക്കാതെയാണ് രോഗികള്‍ പ്രതിഷേധം അറിയിച്ചത്. സംഭവം പരിശോധിക്കുമെന്ന് സൂപ്രണ്ട് അറിയിച്ചു. അതേസമയം രോഗികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് മൃതദേഹം പിന്നീട് മാറ്റി.

You May Like

Subscribe US Now